Month: May 2024
-
Crime
ആന്ധ്രയില്‍ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടനിലയില്‍
ഹൈദരാബാദ്: നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ ) നേതാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെയാണ് ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഘടനയില്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാര്‍. റോഡിന് സമീപത്തെ കൃഷിയിടത്തിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നഗ്‌നമായനിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ ദേഹമാസകലം മുറിവുകളുമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി; സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെ കേസ്
മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വളാഞ്ചേരി സിഐ സുനില്‍ ദാസ്, എസ്‌ഐ ബിന്ദുലാല്‍ എന്നിവര്‍ക്കെതിരെ കേസ്. സ്‌ഫോടകവസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 4 ലക്ഷം രൂപ ഇടനിലക്കാരനായ അന്‍സാറിനും നല്‍കിയെന്നാണ് ക്വാറി ഉടമ പരാതിയില്‍ പറയുന്നത്. സുനില്‍ദാസിന് 10 ലക്ഷം രൂപയും ബന്ധുവും എസ്‌ഐയുമായ ബിന്ദുലാലിന് 8 ലക്ഷം രൂപയും നല്‍കിയെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ പരാതിക്കാരനായ ക്വാറി ഉടമ ക്വാറിയിലേക്കായി കൊണ്ടുവന്ന വെടിമരുന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്.
Read More » -
Crime
പാലക്കാട്ട് വീട്ടമ്മയും അയല്‍വാസിയും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്കരികെ വിഷക്കുപ്പി
പാലക്കാട്: കടമ്പഴിപ്പുറത്ത് അഴിയന്നൂരില്‍ വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി (38), അയല്‍വാസി ദിപേഷ് (38) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ വളം സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡ്ഡിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Read More » -
Kerala
ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 55 കാരനായ അദ്ധ്യാപകൻ, 10 വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് കോടതി 110 വർഷം തടവ് ശിക്ഷ നൽകിയ കരാട്ടെ അധ്യാപകൻ… കാമവെറിയന്മാരായ അധ്യാപകർ വിദ്യാലയങ്ങളിൽ അഴിഞ്ഞാടുന്നു
മാതാ, പിതാ, ഗുരു, ദൈവം എന്നാണല്ലോ പ്രമാണം. പക്ഷേ പല സന്ദർഭങ്ങളിലും ഗുരുനാഥന്മാർ ചെകുത്താന്മാരായി നടമാടുന്ന കാഴ്ചകളാണ് ചുറ്റുപാടും കണ്ടുവരുന്നത്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് 10 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കരാട്ടെ അധ്യാപകന് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി 110 വർഷം തടവ് ശിക്ഷ വിധിച്ചത് ഇന്നലെയാണ്. 51കാരനായ പ്രതി മോഹനൻ 2.75 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. * * * കർണാടക ചിക്കബെല്ലാപുരയിൽ 7-ാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രധാനാധ്യാപകൻ ജി.വെങ്കിടേഷ് അറസ്റ്റിലായത് ഇന്നലെയാണ്. സിദ്ധലഘട്ട സർക്കാർ സ്കൂളിലെ ഓഫിസ് മുറിയിൽ വച്ച് 55 കാരനായ ഈ അദ്ധ്യാപകൻ കഴിഞ്ഞ 6 മാസമായി പല തവണ തന്നെ പീഡിപ്പിച്ചതായും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി വെളിപ്പെടുത്തി. * * * മലപ്പുറത്ത് അദ്ധ്യാപകനായിരുന്ന കെ.വി ശശികുമാർ 60 ഓളം വിദ്യാര്‍ത്ഥിനികളെയാണ് പീഡിപ്പിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഞെട്ടിക്കുന്ന ഈ സത്യം പുറത്തു…
Read More » -
Kerala
മരിക്കുംവരെ ആരുടേയും കാലുപിടിക്കാന്‍ പോകേണ്ടല്ലോ; 12 കോടിയുടെ ബംപര്‍ ഭാഗ്യം വിമുക്തഭടന്
ആലപ്പുഴ: 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. കൈവന്നത് മഹാഭാഗ്യമെന്നും ലോട്ടറി അടിച്ചെന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയിലെന്നും വിശ്വംഭരന്‍ പറഞ്ഞു. മാസത്തില്‍ പത്ത് ഇരുപതെണ്ണം ലോട്ടറിയെടുക്കും. ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാര്‍ത്ത കണ്ടിരുന്നു. അപ്പോഴാണ് നോക്കിയത്. നോക്കിയപ്പോള്‍ അടിച്ചെന്ന് കണ്ടു, വിശ്വംഭരന്‍ പറഞ്ഞു. അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബംപര്‍ അടിച്ച സമയത്ത് വിശ്വംഭരന്റെ കൈയില്‍ ഉണ്ടായിരുന്നത്. സി.ആര്‍.പി.എഫ്. വിമുക്തഭടനാണ് വിശ്വംഭരന്‍. നിലവില്‍ സെക്യൂരിറ്റിയായി ജോലിചെയ്യുകയാണ്. അഞ്ചെട്ട് വര്‍ഷത്തോളമായി ലോട്ടറി എടുക്കാന്‍ തുടങ്ങിയിട്ട്. മാസത്തില്‍ അഞ്ഞൂറോളം രൂപയുടെ ടിക്കറ്റുകളെടുക്കും. ഇത്തവണ രണ്ട് ബംപറെടുത്തു. അതില്‍ ഒന്നിനാണ് അടിച്ചത്. മരിക്കുംവരെ ഇനി ആരുടേയും കാലുപിടിക്കാന്‍ പോകേണ്ടതില്ലല്ലോ. ദൈവം തന്നതല്ലേ, വിശ്വംഭരന്‍ പറഞ്ഞു. 12 കോടി എന്നൊക്കെ പറയുമ്പം ചിലര്‍ ഉറങ്ങില്ല. ചിലര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ആകും. ബംപര്‍ അടിച്ചിട്ട് തനിക്ക് അങ്ങനെ ഒന്നുമില്ലെന്നും വിശ്വംഭരന്‍ കൂട്ടിച്ചേര്‍ത്തു. വി.സി 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷും ബംപര്‍ അടിച്ചത്.…
Read More » -
Kerala
പൊലീസിന്റെ ഗുണ്ടാബന്ധം: മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രിക്കു കത്തയച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്കു കത്തയച്ചതിന് ഇയാള്‍ക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നടപടി വേഗത്തിലാക്കാന്‍ സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ് റൂം വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍നിന്നും കോഴിക്കോട്ടു നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഗുണ്ടയുടെ വീട്ടില്‍ വിരുന്നിനുപോയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്ന് മുഖ്യമന്ത്രിക്ക് മെയില്‍ അയച്ചിരുന്നു. ഏതാനും ദിവസമായി ഈ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അവസാനത്തെ ഗുണ്ടാവിരുന്നല്ല നടന്നതെന്നും ഇത്തരക്കാര്‍ അനേകംപേര്‍ സേനയ്ക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. കോടതി ഉത്തരവു പ്രകാരം അറസ്റ്റുചെയ്ത കഞ്ചാവ് കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ വീട്ടിലേക്കു പറഞ്ഞുവിട്ട ഉദ്യോഗസ്ഥര്‍ക്കു കീഴിലാണ് താന്‍ ജോലി ചെയ്യുന്നത്.…
Read More » -
India
ഹിറ്റാക്കിയ കേരളത്തിലെ യാത്രക്കാര്‍ക്ക് നിരാശ; വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ആദ്യം ഓടുന്ന റൂട്ടുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കില്‍ ഇറങ്ങും. സെക്കന്തരാബാദ് – പൂനെ റൂട്ടിലായിരിക്കും ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്ര നടത്തുക. ഈ വര്‍ഷാവസാനം തന്നെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ രാജധാനി എക്‌സ്പ്രസുകള്‍ക്ക് ബദലായി ഓടുമെന്നാണ് മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ സെക്കന്തരാബാദ് – പൂനെ റൂട്ടിലെ മുന്‍പ് ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്സ്പ്രസിന് പകരമായി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വരുമെന്നാണ് പുതിയ വിവരം. നിലവില്‍ ശതാബ്ദി എക്‌സ്പ്രസ് ഏകദേശം എട്ട് മണിക്കൂറും 30 മിനിറ്റും എടുത്താണ് സെക്കന്തരാബാദ് – പൂനെ റൂട്ടില്‍ ഓടുന്നത്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ റൂട്ടില്‍ വന്നാല്‍ യാത്ര സമയം രണ്ട് മണിക്കൂറെങ്കിലും കുറയും. കൂടാതെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ യാത്ര ചെയ്യാനും കഴിയും. എന്നാല്‍ സെക്കന്തരാബാദ് – പൂനെ വന്ദേ ഭാരത് സ്ലീപ്പര്‍…
Read More » -
Crime
‘പ്രാങ്ക്’ വീഡിയോ യുട്യൂബില്‍; കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു
ചെന്നൈ: ദ്വയാര്‍ഥം കലര്‍ന്ന ചോദ്യങ്ങള്‍ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വീഡിയോ അനുവാദമില്ലാതെ യുട്യൂബില്‍ സംപ്രേഷണം ചെയ്തതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ചെന്നൈ സിറ്റി പൊലീസ്, വനിതാ വീഡിയോ ജോക്കി, ക്യാമറമാന്‍, യുട്യൂബ് ചാനല്‍ ഉടമ എന്നിവരെ അറസ്റ്റ് ചെയ്തു. ‘വീര ടോക്‌സ് ഡബിള്‍ എക്‌സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ശ്വേത (23), എസ്.യോഗരാജ് (21), എസ്.റാം (21) എന്നിവരാണ് അറസ്റ്റിലായത്. ദ്വയാര്‍ഥം കലര്‍ന്ന ചോദ്യം ചോദിച്ചതോടെ വിദ്യാര്‍ഥിനി പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, ഇതൊരു പ്രാങ്ക് ആണെന്നും വീഡിയോ സംപ്രേഷണം ചെയ്യില്ലെന്നും ശ്വേതയും ക്യാമറമാനും വിദ്യാര്‍ഥിനിയെ വിശ്വസിപ്പിക്കുകയും വീണ്ടും ഉത്തരം തേടുകയുമായിരുന്നു. എന്നാല്‍, പിന്നീട് ഈ വീഡിയോ യുട്യൂബ് ചാനലിലൂടെ ഇവര്‍ പുറത്തുവിട്ടു. അതിനു താഴെ അശ്ലീല കമന്റുകള്‍ ഉള്‍പ്പെടെ നിറഞ്ഞതോടെ വിദ്യാര്‍ഥിനി വിഷാദത്തിലായി. യുട്യൂബിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലും സംഘം വീഡിയോ പങ്കിട്ടതോടെ കൂടുതല്‍ പേര്‍ അശ്ലീല കമന്റുമായി എത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥിനി…
Read More » -
Crime
നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം; ബലാത്സംഗ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ.നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒമര്‍ ലുലുവിന് ഇടക്കാലല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്കു മാറ്റി. യുവ നടിയുടെ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിനു നല്‍കിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ…
Read More »