CrimeNEWS

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടില്‍നിന്ന് പൊക്കി

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ അടുത്ത വീട്ടിലെ പട്ടിക്കൂട്ടില്‍നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് (29) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്കായി കൈവിലങ്ങ് അണിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കാണ് മനീഷിനെ പരിശോധനയ്ക്ക് കൊണ്ടുപോയത്. അതിനിടെ രക്ഷപ്പെട്ട പ്രതി കരുവേലിപ്പടി മൈത്രി നഗറിലെ രണ്ട് വീടുകളില്‍ കയറി. വീട്ടുകാര്‍ ചെറുത്തതോടെ സമീപത്തെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ ഒളിക്കുകയായിരുന്നു. മനീഷിനെ പൊലീസ് പിന്നീട് പിടികൂടി.

Signature-ad

സംസ്ഥാനത്തെ വിവിധി സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, ഭവനഭേദനം, ലഹരി വില്‍പ്പന, ഉള്‍പ്പടെ 12 കേസുകളില്‍ പ്രതിയാണ് മനീഷ്. ഇയാളെ കാപ്പ ചുമത്തി ജയിലിലടയ്ക്കാന്‍ ഉത്തരവായിരുന്നു.ബം?ഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പള്ളുരുത്തി പൊലീസാണ് പിടികൂടിയത്.

 

Back to top button
error: