കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധു ഗാര്‍ഹികപീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാന്‍ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിന് സസ്പെന്‍ഷന്‍. രാഹുലുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും വീട്ടില്‍ച്ചെന്ന് കാണുകയുംചെയ്തതായി തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ വീഴ്ചവരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എസ്. സരിനെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
രാഹുലിന്റെ വീട്ടിലും കാറിലും അന്വേഷണസംഘവും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധന നടത്തിയത്