KeralaNEWS

എളമക്കരയില്‍ യുവതിയടക്കം 6 അംഗ ലഹരി സംഘം പിടിയില്‍, കുമിളിയിലും ലഹരി വേട്ട

    കൊച്ചി എളമക്കരയില്‍ വൻ ലഹരി സംഘം പിടിയില്‍. യുവതിയടക്കം ആറംഗ സംഘമാണ് അറസ്റ്റിലായത്. എളമക്കരയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് കൊക്കയിന്‍ അടക്കമുള്ള ലഹരിയുമായി പ്രതികളെ പിടികൂടിയത്. ശനിയാഴ്ച വൈകിട്ടാണ് എളമക്കര വൈറ്റ് ഹൗസ് ലോഡ്ജില്‍ പൊലീസ് അപ്രതീക്ഷിതമായി  പരിശോധന നടത്തിയതും ലഹരിയുമായി യുവതിയടക്കം 6 പേര്‍ പിടിയിലായതും.

ആഷിഖ്, സൂരജ്, രഞ്ജിത്, മുഹമ്മദ് അസര്‍, അഭില്‍, അലക എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ളവരാണ് ഉള്ളത്. വരാപ്പുഴ, തൃശ്ശൂര്‍, ഇടുക്കി, പാലക്കാട് സ്വദേശികളാണ് പിടിയിലായ പ്രതികള്‍. ബംഗളൂരുവില്‍ നിന്ന് വൻ തോതിൽ മയക്കുമരുന്ന് കൊണ്ടുവന്ന് കൊച്ചിയിൽ വില്‍പ്പന നടത്തുകയായിരുന്നു സംഘം.

Signature-ad

ഇന്നലെ കുമളി എക്സൈസ് ചെക്ക്  പോസ്റ്റിൽ നടത്തിയ പരിശോധനയിൽ തമിഴ്നാട് തേനി ജില്ലയിൽ ഉത്തമ പാളയം സ്വദേശി   ജനാർദ്ദനൻ എച്ച് (30) എന്നയാളെ   മെത്താംഫെറ്റാമിൻ കൈവശം വച്ച കുറ്റത്തിന് അടിമാലി നാർകോട്ടിക്  എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റു ചെയ്തു. തമിഴ്നാട് രജിസ്ട്രേഷൻ കാറും, മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു.

Back to top button
error: