IndiaNEWS

ഒഴിവായത് വൻ ദുരന്തം: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ട  എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തീ, പറന്നുയർന്ന വിമാനം നിലത്തിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു

     ബെംഗളൂരു: പുണെ – ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ തിരിച്ചിറക്കി. ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടെ ഇന്നലെ രാത്രി 11 മണി കഴിഞ്ഞപ്പോഴാണ് സംഭവം. എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് ചെറിയ പരുക്കേറ്റു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ കെടുത്തി.

ഇന്നലെ രാത്രി 7.40ന് പുണെയിൽനിന്നു പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം കൊച്ചിയിലേക്കു പുറപ്പെട്ടു. വിമാനം പറന്നുയർന്ന് 5 മിനിറ്റിനുശേഷം ചിറകിനടിയിൽ തീ പടരുകയായിരുന്നു.

Signature-ad

137 യാത്രക്കാരുമായി നേരത്തെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഉച്ചയ്ക്ക് 12.50നു പുറപ്പെട്ട വിമാനത്തിലെ ക്യാബിൻ മർദസംവിധാനം തകരാറിലായതോടെ ഓക്സിജൻ മാസ്കുകൾ പുറത്തുവന്നു. ചിലർക്കു ശ്വാസതടസ്സമുണ്ടായി.

ബെംഗളൂരു എയർപോർട്ടിൽ സുരക്ഷിതമായി യാത്രക്കാരെ പുറത്തെത്തിച്ച ശേഷം വിമാനത്തിൻ്റെ തകരാർ പരിഹരിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കൊച്ചിയിലേയ്ക്ക് അയച്ചു..

Back to top button
error: