Month: May 2024

  • Kerala

    പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം: പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല (61) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. മഴയില്‍ കുതിര്‍ന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ പഴയ വീട് പൂര്‍ണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല. ഇതിന് സമീപത്തുനിന്ന ശ്രീകലയുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  

    Read More »
  • Crime

    17കാരന് മദ്യവും വാഹനവും നല്‍കി, 2 ജീവനെടുത്ത കാറിന് 200 കി.മീ വേഗം; പിതാവ് അറസ്റ്റില്‍

    മുംബൈ: പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂര്‍വമായ അശ്രദ്ധ, പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പുണെയിലെ കല്യാണി നഗറില്‍ 17 കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് അനീസ് അവാധിയ, അശ്വിനി കോസ്ത എന്നിവര്‍ കൊല്ലപ്പെട്ടത്. അശ്വിനി സംഭവ സ്ഥലത്തുവച്ചും അനീസ് ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരും ഐടി ജീവനക്കാരാണ്. അപകടം നടക്കുമ്പോള്‍ 200 കിലോമീറ്റര്‍ വേഗത്തിലാണു കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പ്ലസ്ടു ഫലം വന്നത് ആഘോഷിക്കാന്‍ 17 കാരനും പിതാവും പബ്ബില്‍ പോയി മദ്യപിച്ചശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മഹാരാഷ്ട്രയില്‍ മദ്യം വാങ്ങാനുള്ള നിയമാനുസൃതമായ പ്രായം 25 ആണ്. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് മദ്യം വിളമ്പിയതിന് ബാറുടമകള്‍ക്കെതിരെയും കേസുണ്ടാകും. 2 പേര്‍ കൊല്ലപ്പെട്ട കേസായിട്ടും ജുവനൈല്‍ നിയമപ്രകാരം പ്രതിക്ക് 15 മണിക്കൂറിനുള്ളില്‍ ജാമ്യം അനുവദിച്ചതും ശിക്ഷയായി റോഡ്…

    Read More »
  • Kerala

    സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ടല്ല, മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് പോയത് സ്വന്തം ചെലവില്‍; വിവരാവകാശ രേഖ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശത്ത് പോയത് സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. ദുബായ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പന്ത്രണ്ട് ദിവസമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഭാര്യ കമല വിജയനും കൊച്ചുമകനുമായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. യാത്രയില്‍ സുരക്ഷാ ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസിന്റേയും കെ ബി ഗണേഷ് കുമാറിന്റെയും യാത്ര സ്വന്തം ചെലവിലായിരുന്നു. മേയ് ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശ യാത്രയ്ക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിദേശത്ത് സ്വകാര്യ സന്ദര്‍ശനം നടത്താന്‍ പണം എവിടെനിന്നെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചത്. വിദേശയാത്ര സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പുകളില്ലാത്തത് ദൂരൂഹമാണെന്നാണും യാത്രയുടെ സ്പോണ്‍സറെ വെളിപ്പെടുത്തണമെന്നും ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്…

    Read More »
  • Kerala

    റസ്റ്റോറന്റുകളില്‍ ബിയര്‍, ബാറുകളില്‍ കള്ള്, ഒന്നാം തീയതിയിലും മദ്യം; കേരളം അടിമുടി മാറുകയാണ്

    തിരുവനന്തപുരം: ടൂറിസം രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ മദ്യനയത്തിന്റെ കരട്ചട്ടങ്ങള്‍ തയ്യാറാകുന്നു. റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള് എന്നിവ അതിഥികള്‍ക്ക് വില്‍ക്കാനുള്ള നിര്‍ദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കിയായിരിക്കും ലൈസന്‍സ് വിതരണം ചെയ്യുക. ഇതിനായി ഒരു ലക്ഷം രൂപ വരെ ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരും ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ വിഷയം സര്‍ക്കാര്‍ വിശദമായി ചര്‍ച്ച ചെയ്യും. നയപരമായ കാര്യമായതിനാല്‍ ഇടത് മുന്നണി യോഗത്തിലും വിഷയം ചര്‍ച്ചയാകും. ടൂറിസം വകുപ്പ് നല്‍കുന്ന ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്റുകളില്‍ ബീയറും വൈനും വിളമ്പാം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലുമാകും കള്ള് ചെത്തി വില്‍ക്കാനുള്ള ലൈസന്‍സ്. സ്വന്തം വളപ്പിലെ കള്ള് ചെത്തി അതിഥികള്‍ക്കു നല്‍കാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന നയം…

    Read More »
  • Crime

    സ്ത്രീകളുടെ ശുചിമുറിയില്‍ കാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

    കൊല്ലം: സ്ത്രീകളുടെ ശുചിമുറിയില്‍ ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെന്മലയിലെ ശുചിമുറി നടത്തിപ്പുകാരന്‍ ആഷിക് ബദറുദ്ദീനാണ് (30) പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ പെണ്‍കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് പുനലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് പിടിയിലായ ആഷിക്. ടേക്ക് എ ബ്രേക്ക് ശുചിമുറിയിലെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

    Read More »
  • Crime

    സഹപാഠിയോട് സംസാരിച്ചതിന് അധ്യാപകന്‍ ചെവിക്കടിച്ചു; പത്താംക്ലാസുകാരന്റെ കേള്‍വി ശക്തി നഷ്ടമായി

    ലഖ്നൗ: ക്ലാസില്‍ സംസാരിച്ചതിന് അധ്യാപകന്‍ ചെവിക്ക് അടിച്ചതിന്റെ ഫലമായി പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്ന് പരാതി. ഉത്തര്‍ പ്രദേശിലെ ഉഭോണ്‍ എന്ന സ്ഥലത്തെ സ്വകാര്യ സ്‌കൂളിലാണ് 14 കാരന്‍ അധ്യാപകന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. പിപ്രൗലി ബര്‍ഹാഗോണിലെ സ്‌കൂളിലെ ഗണിത അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മേയ് 13 നാണ് സംഭവം നടന്നത്. കണക്ക് ക്ലാസ് നടന്നുകൊണ്ടിരിക്കെ കേള്‍വിശക്തി നഷ്ടമായ വിദ്യാര്‍ഥി സഹപാഠിയോട് സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇത് കണ്ട അധ്യാപകനായ രാഘവേന്ദ്ര വിദ്യാര്‍ഥിയുടെ ചെവിയോട് ചേര്‍ന്ന് പലതവണ അടിക്കുകയായിരുന്നെന്നാണ് പരാതി. അടി കിട്ടിയതിന് പിന്നാലെ മകന്റെ കര്‍ണപടം പൊട്ടിയെന്നും കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്നുമാണ് പിതാവിന്റെ പരാതി. രാഘവേന്ദ്ര മര്‍ദിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിയുടെ പിതാവ് പ്രവീണ്‍ കുമാര്‍ മധുകര്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 323 , 325 എന്നീ വകുപ്പുകള്‍ പ്രകാരം അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.  

    Read More »
  • India

    ‘വോട്ടു ചെയ്തില്ല’; മുന്‍കേന്ദ്രമന്ത്രിയോട് വിശദീകരണം തേടി ബിജെപി

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്ന മുന്‍കേന്ദ്രമന്ത്രിയും നിലവിലെ ഹസാരിബാഗ് എം.പിയുമായ ജയന്ത് സിന്‍ഹയ്ക്ക് ബി.ജെ.പിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഹസാരിബാഗില്‍ വീണ്ടും സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സംഘടനാപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നെന്നും വോട്ടുപോലും ചെയ്തില്ലെന്നും നോട്ടീസില്‍ പറയുന്നു. ജയന്തിനെ മാറ്റി മനിഷ് ജയ്സ്വാളിനെയാണ് ഇത്തവണ ബി.ജെ.പി. ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. ജയന്തിന്റെ നടപടികള്‍ കാരണം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേറ്റെന്ന് കാരണംകാണിക്കല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ഝാര്‍ഖണ്ഡ് ബി.ജെ.പി. ജനറല്‍ സെക്രട്ടറി അദിത്യ സാഹുവാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടുദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യം. ഇതുവരെ ജയന്ത് നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. തന്നെ തിരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ജയന്ത് സിന്‍ഹ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയോട് ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാമാറ്റത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മാറിനില്‍ക്കുന്നത് എന്നായിരുന്നു വിശദീകരണം. മണിക്കൂറുകള്‍ക്കുള്ളില്‍ മനീഷ് ജയ്സ്വാളിനെ ബി.ജെ.പി. ഹസാരിബാഗിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ജയന്തിന്റെ പിതാവ് യശ്വന്ത് സിന്‍ഹ ലോക്സഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് ഹസാരിബാഗ്. 2009-ല്‍ യശ്വന്ത് സിന്‍ഹയായിരുന്നു ഇവിടെ വിജയിച്ചത്. 2014-ല്‍…

    Read More »
  • Kerala

    ഇ.പി.ജയരാജന്‍ വധശ്രമക്കേസ്; കെ.സുധാകരന്‍ കുറ്റവിമുക്തന്‍

    കൊച്ചി: സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സുധാകരന്റെ ഹര്‍ജിയിലാണു കോടതിവിധി. കേസില്‍ ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണക്കോടതി തള്ളി. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. 1995 ഏപ്രില്‍ 12ന് ചണ്ഡിഗഡില്‍നിന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴാണ് ഇ.പി.ജയരാജന്‍ ആക്രമണത്തിനിരയായത്. കേസില്‍ ഗൂഢാലോചനാ കുറ്റമാണ് കെ.സുധാകരനെതിരെ ചുമത്തിയിരുന്നത്.

    Read More »
  • LIFE

    എന്റെ മകന്റെ അച്ഛനെ പറ്റി ഇതുവരെയും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; ഇപ്പോള്‍ അതിനുള്ള സമയമായെന്ന് തോന്നുന്നു, ഷീല തുറന്ന് പറയുന്നു

    മലയാള സിനിമയുടെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഷീല തന്നെയാണ് എന്നതില്‍ ഒരു സംശയവുമില്ല, സ്ത്രീകള്‍ സിനിമ ലോകത്തേക്ക് വരാന്‍ മടിച്ചുനിന്ന കാലത്ത് ആ മേഖലയില്‍ എത്തുകയും ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങളില്‍ കൂടി വര്ഷങ്ങളോളവും മലയാള സിനിമയുടെ മുന്‍നിര നായികയായി തിളങ്ങിയ ആളാണ് ഷീല. എന്നാല്‍ തന്റെ കരിയറില്‍ ഒരുപാട് ഉയര്‍ച്ച ഉണ്ടായെങ്കിലും വ്യക്തി ജീവിതത്തില്‍ അവര്‍ എന്നും തോറ്റിട്ടേ ഉള്ളു, കുടുംബത്തിന് വേണ്ടി തന്റെ ജീവിതത്തിന്റെ നല്ല കാലമത്തെയും ജീവിച്ചു തീര്‍ത്തു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഷീല പറഞ്ഞത് ഇങ്ങനെ.. അഭിനയമാണെങ്കില്‍ കൂടിയും എന്റെ ഈ ഒരു ജന്മത്തില്‍ തന്നെ ഞാന്‍ എല്ലാ വേഷങ്ങളും ചെയ്തു, അതുകൊണ്ട് ഇനി എനിക്ക് ഒരു പുനര്‍ജന്മം ഉണ്ടാകില്ല. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും എല്ലാം ഞാന്‍ സിനിമകളില്‍ കൂടി അഭിനയിച്ച് ജീവിച്ചു. എന്റെ മകന്റെ അച്ഛനെ പറ്റി ഇതുവരെയും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാമെന്നാണ് എനിക്ക് തോന്നുന്നത്,,…

    Read More »
  • Crime

    സ്വന്തം വൃക്ക വിറ്റതോടെ സാധ്യത മനസിലാക്കി; അവയവക്കടത്ത് കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

    കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം. 2019ല്‍ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത താന്‍ തിരിച്ചറിഞ്ഞത് എന്നാണ് സബിത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയെന്നാണ് വിവരം. തുടര്‍ന്നാണ് ഇയാള്‍ ഇരകളെ തേടി തുടങ്ങിയത്. പാലക്കാട് സ്വദേശി ഷെമീര്‍ എന്നയാളെയാണ് സബിത്ത് വൃക്ക നല്‍കാനായി കേരളത്തില്‍ നിന്ന് ഇറാനില്‍ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെമീറിനായുള്ള അന്വേഷണത്തില്‍ ആണ് പൊലീസ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. അവയവക്കടത്തിനായി സബിത്ത് കടത്തിയത് എന്നു കരുതുന്ന ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരാണ്. ഇവര്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തതാണോ എന്ന് വ്യക്തമല്ല. അവയവത്തിനായി കടത്തുന്നവര്‍ക്ക് സബിത്ത് വ്യാജ ആധാറും പാസ്പോര്‍ട്ടും സംഘടിപ്പിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. നിയമപരമായ രീതിയിലാണ്…

    Read More »
Back to top button
error: