Month: May 2024
-
Crime
പയ്യന്നൂരിൽ വന്‍ കവര്‍ച്ച, നഷ്ടപ്പെട്ടത് 75 പവൻ സ്വര്‍ണാഭരണങ്ങളും പണവും
പയ്യന്നൂര്‍: മഴ ശക്തമായതോടെ കണ്ണൂര്‍ ജില്ലയില്‍ വീണ്ടും വന്‍കവര്‍ച്ച കള്‍ പെരുകുന്നു. പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പയിലെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 75 സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. പെരുമ്പ ജുമാ മസ്ജിദിന് പിറകുവശം താമസിക്കുന്ന പ്രവാസിയായ സിഎച്ച് റഫീക്കിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവര്‍ച്ച നടന്നത്. മുന്‍ഭാഗത്തെ വാതില്‍ കത്തിവാള്‍ ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവുമാണ് കൊണ്ടുപോയത്. രാത്രിയില്‍ വീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ കുടുംബത്തിലെ ഒരാൾ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ അവിടെയായിരുന്നു. ഇവര്‍ മുകളിലത്തെ നിലയില്‍ഉറങ്ങുമ്പോഴാണ് സംഭവം. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സാധനങ്ങള്‍ പുറത്തെത്തിച്ച് പണവും സ്വര്‍ണവും എടുത്ത ശേഷം ബാക്കി രേഖകളും മറ്റും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന…
Read More » -
Kerala
കൂൺ കഴിക്കരുത്…! പുതു മഴയിൽ കിളിർത്ത കൂൺ കഴിച്ച 4 പേർ ആശുപത്രിയിൽ
കൂൺ പോഷക സമ്പുഷ്ടമായ ഒരാഹാരമാണ്. എന്നാൽ എല്ലാ ഇനം കൂണുകളും ഭക്ഷ്യ യോഗ്യമല്ല. വടകരക്കടുത്ത് നാദാപുരത്ത് പുതുമഴയിൽ മുളച്ചു പൊന്തിയ വിഷക്കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. നാദാപുരം വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. കൂൺ ഭക്ഷ്യയോഗ്യം ആണെങ്കിലും പുതുമഴയിൽ മുളച്ചു പൊന്തുന്നവയിൽ വിഷക്കൂണുകളും ഉൾപ്പെടുന്നു. വർഷകാലങ്ങളിൽ പറമ്പുകളിലോ,ഉണങ്ങിയ മരങ്ങളുടെയും മറ്റും മുകളിലും സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ് കൂൺ അഥവാ മഷ്‌റൂം. ചുവന്ന നിറവും ആകൃതിയിലെ വ്യത്യാസവും മനസിലാക്കിയാണ് സാധാരണ ഇവ തിരിച്ചറിയുക. എന്നാൽ ഇത് ശ്രദ്ധിക്കാതെ ഭക്ഷിച്ചാൽ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.
Read More » -
Kerala
അഗളി വനത്തില്‍ കുടുങ്ങിയ 4 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി, വനഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കേസ്
അട്ടപ്പാടി കണ്ടിയൂര്‍ മഞ്ഞച്ചോല വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ 4 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. അഗളി മഞ്ചാചോല വ്യൂ പോയിന്റ് കാണാൻ എത്തിയതായിരുന്നു ഇവർ. തുടര്‍ന്ന് കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ച യുവാക്കള്‍ മഴ പെയ്ത് ഇരുട്ട് മൂടിയതോടെ വനത്തില്‍ അകപ്പെടുകയായിരുന്നു. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ അഷ്‌കര്‍, സല്‍മാന്‍, സെഹാനുദ്ദിന്‍, മഹേഷ് എന്നിവരാണ് വനത്തില്‍ അകപ്പെട്ടത്. വിദ്യാർത്ഥികള്‍ വനത്തില്‍ അകപ്പെട്ടെന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് അഗളി പൊലീസും ഫയര്‍ ഫോഴ്‌സും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി വനത്തില്‍ കുടുങ്ങിയവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നു. കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത 4 പേരെയും ഇന്ന് അട്ടപ്പാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Read More » -
Kerala
സുഖയാത്ര: തിരുവനന്തപുരം, കോട്ടയം വഴി എറണാംകുളത്തേക്ക് പുതിയ ഏ.സി പ്രീമിയം ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് ഇന്ന് ആരംഭിച്ചു
പുതിയ ഏ.സി പ്രീമിയം ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി എറണാംകുളത്തേയ്താണ് പുതിയ സർവ്വീസ്. രാവിലെ 5.30 ന് തിരുവനന്തപുരത്തു നിന്നും സർവ്വീസ് തുടങ്ങി. ടാറ്റയുടെ 3300CC ഡീസല്‍ എഞ്ചിൻ കരുത്തില്‍ പ്രവർത്തിക്കുന്ന 40 സീറ്റുകളുള്ള ഏ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ആണ് ഇന്ന് മുതല്‍ സർവീസ് ആരംഭിച്ചത്. ഗതാഗത വകുപ്പ് മന്ത്രി നേരിട്ടെത്തി ബസ് ഓടിച്ച് പുതിയ ബസിന്റെ കാര്യക്ഷമത വിലയിരുത്തുകയുണ്ടായി. 35 പുഷ് ബാക്ക് സീറ്റുകളും ഓരോ സീറ്റിനും സീറ്റ് ബെല്‍റ്റുകളും ഫൂട്ട് റെസ്റ്റുകളിലും മൊബൈല്‍ ചാർജിങ് പോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണങ്ങളാല്‍ എ സി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ വശങ്ങളിലെ ഗ്ലാസ്സുകള്‍ നീക്കാനുള്ള സൗകര്യവുമുണ്ട്. തിരുവനപുരത്തുനിന്നും രാവിലെ 5:30 ന് ആരംഭിക്കുന്ന ഏ.സി പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് കോട്ടയം വഴി 11:05 മണിക്ക് എറണാകുളത്ത് എത്തിച്ചേരുന്നതും, തിരിച്ച് ഉച്ചയ്‌ക്ക് 02:00 മണിക്ക് എറണാകുളത്തു നിന്നും കോട്ടയം വഴി 19:35 മണിക്ക് തിരുവനന്തപുരത്ത്…
Read More » -
Kerala
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തരധനസഹായം നൽകാൻ സര്‍ക്കാര്‍ തീരുമാനം. 5 ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. ചീഫ് ഇലക്ട്രിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അന്തിമറിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കവെ മഴ നനയാതിരിക്കാന്‍ സമീപത്തെ കടയില്‍ കയറി നിന്ന പൂവാട്ടുപറമ്പ് പുതിയതോട്ടില്‍ ആലി മുസ്ല്യാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയിലെ തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് മുഹമ്മദ് റിജാസ് ദാരുണമായി മരിച്ചത്. തൂണില്‍നിന്ന് വൈദ്യുതാഘാതമേല്‍ക്കുന്ന കാര്യം നേരത്തേ പരാതിപ്പെട്ടിട്ടും വേണ്ടത്ര ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. കടക്ക് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ സമീപത്തെ മരം തട്ടി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഇതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു. മഴ പെയ്തപ്പോൾ ഒതുങ്ങി നിന്ന കടവരാന്തയിലെ ഇരുമ്പ് പൈപ്പിൽ പിടിച്ചപ്പോഴാണ് റിജാസിന് ഷോക്കേറ്റത്. കടയിലേക്കുള്ള വൈദ്യുതി കണക്ഷനിൽ തകരാർ ഉള്ളതായി കടയുടമ ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ നടപടിയെടുത്തില്ല.…
Read More » -
India
തൊഴിലാളികള്‍ക്കും ഇടത്തരക്കാർക്കും സന്തോഷ വാർത്ത, നിങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍
ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇന്ത്യയിലെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇവി സ്റ്റാര്‍ട്ടപ്പായ ജിടി ഫോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഒരു നിര അവതരിപ്പിച്ചിരിക്കുന്നു. കുറഞ്ഞ വിലയാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ജിടി ഫോഴ്‌സ് പുതുതായി കൊണ്ടുവന്നിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്‌സ്‌ഷോറൂം വില 55,555 രൂപ മുതല്‍ 84,555 രൂപ വരെയാണ്. 5 വര്‍ഷത്തെ അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍, ഓഫീസില്‍ പോകുന്നവര്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ മോഡലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ മനേസറിലെയും ഗുഡ്ഗാവിലെയും നിര്‍മാണ പ്ലാന്റുകളില്‍ വാഹനങ്ങളുടെ പ്രൊഡക്ഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇവികള്‍ വേഗം ഡെലിവറി ചെയ്യുന്നതിനായി ഡീലര്‍ഷിപ്പുകളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കയറ്റി അയച്ചും തുടങ്ങിയിട്ടുണ്ട്.
Read More » -
Kerala
സ്വകാര്യ ആശുപത്രിയിൽ യുവതി മരിച്ചത് അനസ്തേഷ്യയുടെ അളവ് കൂടിയതു മൂലം, ഡിഎംഒയും പൊലിസും മറ്റ് അധികൃതരും തൻ്റെ പരാതി അവഗണിച്ചെന്ന് ഭർത്താവ്
സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് ആരോപിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യയും സ്വകാര്യ സ്കൂൾ അധ്യാപികയുമായ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ചികിത്സപ്പിഴവ് സംബന്ധിച്ച് വയനാട് ഡിഎംഒ, ജില്ലാ ലീഗൽ അതോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ, കേണിച്ചിറ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്നും ഭർത്താവ് ജെറിൽ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതിനെ തുടർന്ന് ഒരു വർഷവും മൂന്ന് മാസവും അബോധാവസ്ഥയിലായിരുന്ന യുവതിയാണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റ ലിയോ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നൽകുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ യുവതി അബോധാവസ്ഥയിൽ തുടരുകയായിരുന്നു. നിരന്തരം…
Read More » -
Kerala
അവിഹിതബന്ധം കണ്ടു പിടിച്ചതിൻ്റെ പക, ഭർത്താവിൻ്റെ അച്ഛനമ്മമാരെ കൊലപ്പെടുത്തിയ മരുമകൾക്കും രഹസ്യ കാമുകനും ജീവപര്യന്തം
പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബറിലാണ് വിമുക്തഭടനായ പുളിക്കപ്പറമ്പ് അംബ്ദേകര്‍ കോളനിയിലെ താമസക്കാരായ സ്വാമിനാഥനും (72), ഭാര്യ പ്രേമകുമാരിയും (65) കൊല്ലപ്പെടുന്നത്. പ്രതികള്‍ തമ്മിലുള്ള രഹസ്യ ബന്ധം ദമ്പതിമാർ കണ്ടു പിടിച്ചതാണ് കൊല നടത്താൻ കാരണമായത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ്റെ ഭാര്യ ഷീജയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രഹസ്യക്കാരനായ സദാനന്ദനെ ഉപയോഗിച്ച് ദമ്പതികളെ വകവരുത്തുകയായിരുന്നു. സദാനന്ദനും ഷീജയും തമ്മിലുള്ള ബന്ധം സൈനികനായ മകനെ അറിയിക്കുമെന്ന് സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കൊല നടത്താൻ ശ്രമിച്ചത് 7 തവണ ദമ്പതികളെ കൊലപ്പെടുത്താൻ 2017 ഓഗസ്റ്റ് 30 മുതൽ സദാനന്ദനും ഷീജയും 7 തവണ ശ്രമിച്ചു. രണ്ടുപേരെയും ഒരേ സമയം…
Read More » -
Crime
ശിവസേന പോളിങ് ഏജന്റ് ബൂത്തിലെ ടോയ്ലെറ്റില്‍ മരിച്ച നിലയില്‍
മുംബൈ: ശിവസേന ഉദ്ദവ് താക്കറെ പക്ഷം പോളിങ് ബൂത്ത് ഏജന്റ് മരിച്ച നിലയില്‍. 62 കാരനായ മനോഹര്‍ നാല്‍ഗെയെയാണ് ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ പോളിങ് ബൂത്തിലെ ടോയ്ലെറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഞ്ചാംഘട്ട വോട്ടെടുപ്പിനിടെയാണു സംഭവം. വോര്‍ലിയിലെ എന്‍.എം ജോഷി മാര്‍ഗിലെ ബി.ഡി.ഡി ചൗള്‍ സ്വദേശിയാണു മരിച്ച മനോഹര്‍. വോര്‍ലിയില്‍ ഒരു പോളിങ് ബൂത്തില്‍ ശിവസേനയുടെ ഏജന്റായിരുന്നു. ടോയ്ലെറ്റില്‍ ബോധരഹിതനായി കണ്ടെത്തിയ വയോധികനെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മനോഹറിന്റെ മരണത്തില്‍ സേന ഉദ്ദവ് പക്ഷം മുംബൈ സൗത്ത് ലോക്സഭാ സ്ഥാനാര്‍ഥിയായ അരവിന്ദ് സാവന്ത് തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തി. കമ്മിഷന്റെ പിടിപ്പുകേടാണ് ശിവസേന പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയതെന്ന് സാവന്ത് ആരോപിച്ചു. വോര്‍ലിയില്‍ രാവിലെ ഒരു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ ആവശ്യമായ വെള്ളമോ വായുവോ ഒന്നും ലഭ്യമല്ല. കടുത്ത ചൂടിലും വെയില്‍ കൊണ്ട് വരിനില്‍ക്കുകയാണ് വോട്ടര്‍മാര്‍. ചരിത്രത്തിലെ ഏറ്റവും മോശം വോട്ടിങ്ങാണു കഴിഞ്ഞ ദിവസം നടന്നതെന്നും അരവിന്ദ്…
Read More » -
Kerala
ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം. വ്യാഴാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത ഉണ്ട്. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടക വരെ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…
Read More »