Month: May 2024
-
India
‘ബൈഭവ് കുമാറിനെതിരെ കേസ് കൊടുക്കുന്നതു വരെ ഞാന്‍ ലേഡി സിങ്കം, ഇപ്പോള്‍ ബി.ജെ.പി ഏജന്റ്’; എഎപിക്കെതിരെ സ്വാതി മാലിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ ബൈഭവ് കുമാറിനെതിരെ പരാതി നല്‍കുന്നതുവരെ തന്നെ ലേഡി സിങ്കം എന്നാണ് വിളിച്ചിരുന്നതെന്നും എന്നാല്‍ ഇന്ന് താന്‍ ബി.ജെ.പി ഏജന്റായെന്നും എഎപി രാജ്യസഭാംഗം സ്വാതി മാലിവാള്‍. ”ഇന്നലെ മുതല്‍ ഡല്‍ഹി മന്ത്രിമാര്‍ അഴിമതിയുടെ പേരില്‍ എനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. എട്ട് വര്‍ഷം മുമ്പ് 2016ലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനുശേഷം മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവര്‍ണറും ചേര്‍ന്ന് എന്നെ രണ്ട് തവണ ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണായി നിയമിച്ചു. പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് പൂര്‍ണമായും വ്യാജമായിരുന്നു” സ്വാതി എക്‌സില്‍ കുറിച്ചു. ‘അവരുടെ അഭിപ്രായത്തില്‍, ബൈഭവ് കുമാറിനെതിരെ പരാതി നല്‍കുന്നതുവരെ ഞാന്‍ ‘ലേഡി സിങ്കം’ ആയിരുന്നു, ഇന്ന് ഞാന്‍ ഒരു ബിജെപി ഏജന്റായി മാറിയിരിക്കുന്നു,’ മാലിവാള്‍ കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ സത്യം പറഞ്ഞതിനാല്‍ മുഴുവന്‍ ട്രോള്‍ സൈന്യത്തെയും എനിക്കെതിരെ വിന്യസിച്ചു. പാര്‍ട്ടിയിലെ എല്ലാവരെയും വിളിച്ച് സ്വാതിയുടെ പേഴ്‌സണല്‍ വീഡിയോ ഉണ്ടെങ്കില്‍ അയക്കാനും…
Read More » -
Crime
കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്
കാസര്‍കോട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് വിവരം. കര്‍ണാടക- കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ കേരള പോലീസിന്റെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ തിരിച്ചറിയാന്‍പോലും കഴിയാഞ്ഞത് പോലീസിനെ ഏറെ കുഴക്കിയിരുന്നു വിവാഹം കഴിച്ചശേഷം ഭാര്യയും മക്കളോടുമൊപ്പം പെണ്‍കുട്ടിയുടെ വീടിന് അടുത്ത് വര്‍ഷങ്ങളായി ഇയാള്‍ താമസിച്ചുവരികയായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് കാസര്‍കോട് മേല്‍പ്പറമ്പ് പോലീസ് റജിസ്റ്റര്‍ ചെയ്ത സമാനരീതിയിലുള്ള മറ്റൊരു പോക്‌സോ കേസിലും സലീം പ്രതിയാണ് എന്ന നിര്‍ണായക വിവരവും പുറത്തുവന്നിട്ടുണ്ട്. കാസര്‍കോട് പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈ.എസ്.പി.മാരാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കുടക് ഉള്‍പ്പടെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നാണ് കരുതുന്നത്. കേസില്‍…
Read More » -
Kerala
ഭാര്യയുമായി വഴക്ക്: കോട്ടയത്ത് യുവാവ് ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിലൂടെ ചാടി, കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചു തകർത്തു; വിതുരയിൽ ഭർത്താവ് കഴുത്തറത്ത് മരിച്ചു
ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കോട്ടയം നാട്ടകത്തിന് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. ചങ്ങനാശ്ശേരി മുതല്‍ ദമ്പതികള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. പക്ഷേ കുപിതനായ എ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി. തുടര്‍ന്ന് ഡ്രെവര്‍ ബസ് നിര്‍ത്തി. ഭാര്യതന്നെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കണ്ണൂരിൽ ഭാര്യവീട് കാറിടിച്ച് തകർത്ത വ്യക്തിക്കെതിരെ കേസെടുത്ത് പോലീസ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ നടന്ന സംഭവത്തിൽ, ഇരിക്കൂറിലെ കെ.ആർ സാജിദിന്റെ പേരിലാണ് മയ്യിൽ പോലീസ് കേസെടുത്തത്. ഭാര്യ റംസീനയും മകളും താമസിക്കുന്ന അസ്മ മൻസിൽ…
Read More » -
Crime
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ടെക്കിയും: പോയത് 13.75 ലക്ഷം
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക് 13.75 ലക്ഷം രൂപ നഷ്ടമായി. കഴക്കൂട്ടം കുളത്തൂര്‍ മണ്‍വിളയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ചതിക്കപ്പെട്ടത്. ഷെയര്‍ ട്രേഡിങ്ങിലൂടെ കോടികള്‍ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് വിവരങ്ങള്‍ ഫെയ്‌സ്ബുക് മെസഞ്ചര്‍ വഴി പങ്കുവച്ചായിരുന്നു തുടക്കം. പിന്നീട് മുപ്പതും നാല്‍പ്പതും പേരുള്ള വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ചേര്‍ത്തു. അംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ച ശേഷം ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അയ്യായിരം രൂപ നിക്ഷേപിച്ചപ്പോള്‍ നാല്‍പതിനായിരം രൂപവരെ ലാഭം കിട്ടിയതായി പലതരം സ്‌ക്രീന്‍ ഷോട്ടുകളും രേഖകളും ഗ്രൂപ്പില്‍ പങ്കുവച്ചു. അംഗങ്ങളുടെ സന്ദേശങ്ങള്‍ വിശ്വസിച്ച യുവതി ഗ്രൂപ്പിലുള്ളവരുടെ നിര്‍ദേശപ്രകാരം ഫോണില്‍ ട്രേഡിങ് ആപ് ഇന്‍സ്റ്റാള്‍ ചെയ്തു. പിന്നീട് ഗ്രൂപ്പില്‍ വരുന്ന അക്കൗണ്ട് നമ്പറുകളിലേക്ക് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. ആദ്യം 50,000 രൂപയാണ് നിക്ഷേപിച്ചത്. ഇതില്‍ മൂന്നിരട്ടി ലാഭം കിട്ടിയതായി ആപ്പില്‍ കാണിച്ചതോടെ വീണ്ടും അരലക്ഷം രൂപ കൂടി നിക്ഷേപിച്ചു. കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രേരിപ്പിച്ചതോടെ 3,75,000 രൂപയും…
Read More » -
Kerala
സിപിഎം പ്രവർത്തകൻ സ്ഫോടകവസ്തു എറിഞ്ഞു, നേതാക്കന്മാർ ഓടി രക്ഷപ്പെട്ടു
കാഞ്ഞങ്ങാട് ഗൃഹസന്ദർശനത്തിനെത്തിയ സിപിഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്തു എറിഞ്ഞത്. ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ (തിങ്കൾ) രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ നാട്ടുകാരിയായ ആമിന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവര്‍ക്ക് നേരെയാണ് രതീഷ് സ്ഫോടക വസ്തു എറിഞ്ഞത്. ഷമീര്‍ എന്നയാളുടെ വീട്ടിലേക്ക് സിപിഎം നേതാക്കൾ ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം. ഷമീറിന്റെ അയൽവാസിയായ സ്ത്രീയാണ് പരുക്കേറ്റ ആമിന. ആക്രമണത്തിനു ശേഷം ഓടിരക്ഷപ്പെട്ട പ്രതി രതീഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് .
Read More » -
Kerala
കെ സുധാകരനെ കോടതി കുറ്റവിമുക്തനാക്കുമോ…? ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിലെ നിർണായക വിധി ഇന്ന്
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മേൽക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 1995 ഏപ്രിൽ 12നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡീഗഢിൽ നിന്നു സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനിൽ വച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ജയരാജനെ കൊല്ലാൻ മറ്റ് പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താൻ എൽപ്പിച്ചത് സുധാകരനാണെന്നും കുറ്റപത്രത്തിലുണ്ട്.
Read More » -
Kerala
മലയാളത്തിൻ്റെ മോഹന താരം, മോഹൻ ലാലിന് ഇന്ന് പിറന്നാൾ
ജിതേഷ് മംഗലത്ത് കോടാനുകോടി പേരുകളുണ്ട് മലയാളിക്കിടാനായിട്ട്. എന്നിട്ടും എന്തുകൊണ്ട് ഈയൊരു മനുഷ്യന് മോഹൻലാലെന്ന് പേരിട്ടു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും മനോഹരമായ രീതിയിൽ നാമകരണം ചെയ്യപ്പെട്ട ഒരാളാണ് മോഹൻലാൽ. ആ പേരിന്റെ രണ്ടാം ഭാഗം നോക്കൂ. ലാൽ… എന്തു ലളിതമാണാ വാക്ക്…! എന്ത് മൃദുലമായാണ് അതുച്ചരിക്കപ്പെടുക? പലരും കളിയാക്കുന്നതുപോലെ ലോലമാണാ നാമം തന്നെയും. അയഞ്ഞു കുഴഞ്ഞു കിടക്കുന്ന അഭിനയസങ്കേതത്തെ പേരിൽ തന്നെ കുറിച്ചുവെക്കുന്ന അപൂർവ്വ പ്രതിഭാസങ്ങളിലൊന്ന്. ഒപ്പം മോഹനമായതൊന്നു കൂടി അതിലേക്ക് ചേരുമ്പോൾ മലയാളിയുടെ ജീവിതത്തിലെ ഏറ്റവും മോഹിപ്പിക്കുന്ന ലാളിത്യങ്ങളിലൊന്ന് ജനിക്കുകയായിരുന്നു. ‘ല’കാരത്തിന്റെ ഇരട്ടിപ്പിൽ ചേർക്കപ്പെടുന്ന മോഹന ഭാവത്തിലാണ് ആ നടന്റെ പേര് അടയാളപ്പെടുന്നത്. ലാൽ എന്ന, പ്രത്യക്ഷത്തിൽ യാതൊരു മലയാളിത്ത ഭാവവും പേറാത്ത ഒരു വാക്ക് ഏറ്റവും പ്രിയതരരാഗങ്ങളിലൊന്നിനോട് ചേരുമ്പോൾ ലഭിക്കുന്ന കോൺട്രാസ്റ്റിലാണ് മോഹൻലാൽ എന്ന നാമം സുന്ദരമാകുന്നത്. മറ്റൊരു അഭിനേതാവിനും ഇത്തരമൊരു സൗഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. ലാലിനെ മലയാളികളുടെ ‘എക്സ്ക്ലൂസിവിറ്റി’ യിലേക്ക് പ്രതിഷ്ഠിക്കുന്ന മറ്റൊരു ഘടകം അയാളിലടിമുടി നിറഞ്ഞു നിൽക്കുന്ന മലയാളിത്തമാണ്.…
Read More » -
LIFE
”ഭര്‍തൃപിതാവാണ്, എത്ര തവണ ഞാന്‍ ക്ഷണിക്കണം; വിവാഹം കഴിഞ്ഞ് കരയാന്‍ കാരണം”
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. നായിക നടിയായപ്പോള്‍ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ചെന്നൈയില്‍ ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ സമയത്ത് പല അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പ്രചരിച്ചു. പഴയകാല നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. നടി രാഗിണിയാണ് ഗൗതം കാര്‍ത്തിക്കിന്റെ അമ്മ. കാര്‍ത്തിക്കും രാഗിണിയും ഏറെക്കാലമായി അകന്ന് കഴിയുകയാണ്. അമ്മയാണ് തന്നെയും സഹോദരനെയും വളര്‍ത്തിയതെന്ന് ഗൗതം ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയുമുണ്ടായി. ഗൗതമിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ചും വിവാഹ സമയത്ത് വന്ന അഭ്യൂഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ. മേഴ്സി ജോണുമായുള്ള പോഡ്കാസ്റ്റിലാണ് നടി മനസ് തുറന്നത്. ദമ്പതികള്‍ അവരുടെ ഫോട്ടോകള്‍ പങ്കുവെക്കുന്നത് കണ്ട് എന്നാണ് എനിക്കിത് ചെയ്യാന്‍ പറ്റുകയെന്ന് ചിന്തിച്ചിരുന്നു. ഞങ്ങള്‍ അനൗണ്‍സ് ചെയ്ത ശേഷം എല്ലാം സോഷ്യല്‍ മീഡിയയിലായി. നീ ശ്രദ്ധിക്കണമെന്ന് ഗൗതം…
Read More » -
Crime
റിയല്‍എസ്റ്റേറ്റ് വമ്പന്റെ മകനോടിച്ച പോര്‍ഷെ ഇടിച്ച് രണ്ടുമരണം; മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം, ശിക്ഷ ഉപന്യാസം എഴുത്ത്!
മുംബെ: ബൈക്കില്‍ കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ 17കാരന് അറസ്റ്റിലായി 15 മണിക്കൂറിനുള്ളില്‍ ജാമ്യം. ശനിയാഴ്ച രാത്രിയാണ് 17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും കൊല്ലപ്പെട്ടത്. പൂനെയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ മകനാണ് പ്രതി. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം ലഭിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. യെര്‍വാഡ ട്രാഫിക് പൊലീസിനൊപ്പം 15 ദിവസം പ്രവര്‍ത്തിക്കണം, റോഡ് അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാനത്തിന് ചികിത്സ തേടണം, കൗണ്‍സലിംഗ് സെഷനുകളില്‍ പങ്കെടുക്കണം എന്നിവയാണ് കോടതി നിര്‍ദേശം. മദ്ധ്യപ്രദേശില്‍ നിന്നുള്ള എഞ്ചിനീയര്‍മാരായ അനീഷ് അവാദിയ (24), അശ്വിനി കോഷ്ത (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൂനെയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ശനിയാഴ്ച രാത്രി 2.15ഓടെ സുഹൃത്തുക്കളുമൊത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനുശേഷം മടങ്ങവേയാണ് ഇരുവരും സഞ്ചരിച്ച ബൈക്കില്‍ പോര്‍ഷെ ഇടിച്ചത്. മണിക്കൂറില്‍ 200 കിലോമീറ്ററിലധികം സ്പീഡിലാണ് പോര്‍ഷെ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ 20 അടിയോളം മുകളിലേയ്ക്ക്…
Read More » -
Crime
പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’; കുന്ദംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍
തൃശൂര്‍: പൈല്‍സിനും ഫിസ്റ്റുലയ്ക്കും പരിഹാരം എന്ന രീതിയില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ കുന്ദംകുളത്ത് പിടിയില്‍. അസം സ്വദേശിയായ പ്രകാശ് മണ്ഡല്‍ എന്നയാളാണ് പിടിയിലായത്. അമ്പത്തിമൂന്നുകാരനായ ഇയാള്‍ വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്നയാളാണ്. പാറേമ്പാടത്ത് പ്രവര്‍ത്തിച്ചിരുന്ന ‘റോഷ്‌നി ക്ലിനിക്’ എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്. ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കല്‍ മതിയായ രേഖകളൊന്നും തന്നെയില്ല എന്നത് കണ്ടെത്തിയത്. ഇതോടെ കുന്ദംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ക്ലിനിക്കില്‍ നിന്ന് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ക്ലിനിക്കില്‍ നിന്ന് കിട്ടിയ ചില രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.
Read More »