KeralaNEWS

കൂൺ കഴിക്കരുത്…! പുതു മഴയിൽ കിളിർത്ത കൂൺ കഴിച്ച 4 പേർ ആശുപത്രിയിൽ 

കൂൺ പോഷക സമ്പുഷ്ടമായ ഒരാഹാരമാണ്. എന്നാൽ എല്ലാ ഇനം കൂണുകളും ഭക്ഷ്യ യോഗ്യമല്ല. വടകരക്കടുത്ത് നാദാപുരത്ത് പുതുമഴയിൽ മുളച്ചു പൊന്തിയ വിഷക്കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. നാദാപുരം വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്.

വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി.

Signature-ad

കൂൺ ഭക്ഷ്യയോഗ്യം ആണെങ്കിലും പുതുമഴയിൽ മുളച്ചു പൊന്തുന്നവയിൽ വിഷക്കൂണുകളും ഉൾപ്പെടുന്നു. വർഷകാലങ്ങളിൽ പറമ്പുകളിലോ,ഉണങ്ങിയ മരങ്ങളുടെയും മറ്റും മുകളിലും  സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ കൂൺ  അഥവാ മഷ്‌റൂം.
ചുവന്ന നിറവും ആകൃതിയിലെ വ്യത്യാസവും മനസിലാക്കിയാണ് സാധാരണ ഇവ തിരിച്ചറിയുക. എന്നാൽ ഇത് ശ്രദ്ധിക്കാതെ ഭക്ഷിച്ചാൽ  അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.

Back to top button
error: