പുതിയ ഏ.സി പ്രീമിയം ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി എറണാംകുളത്തേയ്താണ് പുതിയ സർവ്വീസ്. രാവിലെ 5.30 ന് തിരുവനന്തപുരത്തു നിന്നും സർവ്വീസ് തുടങ്ങി.
ടാറ്റയുടെ 3300CC ഡീസല്‍ എഞ്ചിൻ കരുത്തില്‍ പ്രവർത്തിക്കുന്ന 40 സീറ്റുകളുള്ള ഏ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ആണ് ഇന്ന് മുതല്‍ സർവീസ് ആരംഭിച്ചത്. ഗതാഗത വകുപ്പ് മന്ത്രി നേരിട്ടെത്തി ബസ് ഓടിച്ച് പുതിയ ബസിന്റെ കാര്യക്ഷമത വിലയിരുത്തുകയുണ്ടായി.
35 പുഷ് ബാക്ക് സീറ്റുകളും ഓരോ സീറ്റിനും സീറ്റ് ബെല്‍റ്റുകളും ഫൂട്ട് റെസ്റ്റുകളിലും മൊബൈല്‍ ചാർജിങ് പോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണങ്ങളാല്‍ എ സി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ വശങ്ങളിലെ ഗ്ലാസ്സുകള്‍ നീക്കാനുള്ള സൗകര്യവുമുണ്ട്.
തിരുവനപുരത്തുനിന്നും രാവിലെ 5:30 ന് ആരംഭിക്കുന്ന ഏ.സി പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് കോട്ടയം വഴി 11:05 മണിക്ക് എറണാകുളത്ത് എത്തിച്ചേരുന്നതും, തിരിച്ച് ഉച്ചയ്‌ക്ക് 02:00 മണിക്ക് എറണാകുളത്തു നിന്നും കോട്ടയം വഴി 19:35 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്യും. 43 രൂപയാണ് പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസിന്റെ മിനിമം ചാർജ്ജ്.