Month: May 2024

  • India

    മോദി മൂന്നാം തവണയും അധികാരത്തിലെത്തും; പ്രതിപക്ഷം ദുര്‍ബലമാകില്ലെന്ന് പ്രശാന്ത് കിഷോര്‍

    ന്യൂഡല്‍ഹി: നിലവില്‍ രാജ്യത്ത് ബി.ജെ.പിക്കെതിരെ വ്യാപകമായ രോഷമോ വെല്ലുവിളിയോ ഇല്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്നും മോദി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ വ്യക്തമാക്കി. ജൂണ്‍ 4ലെ ഫലം എന്തായിരിക്കുമെന്ന എന്‍ഡിടിവി എഡിറ്റര്‍ ഇന്‍ ചീഫ് സഞ്ജയ് പുഗാലിയയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ” ജൂണ്‍ 4 ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം. പത്രപ്രവര്‍ത്തകര്‍, സൈഫോളജിസ്റ്റുകള്‍, വിദഗ്ധര്‍ എന്നിവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം, സ്ഥിരത ചിലപ്പോള്‍ വിരസമാകുമെന്ന് ഞാന്‍ പറയും.കഴിഞ്ഞ അഞ്ചു മാസത്തെ സാഹചര്യം നോക്കിയാല്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തിയാലും മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി തിരിച്ചുവരുമെന്ന് തോന്നുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അതേ സംഖ്യകള്‍ ലഭിച്ചേക്കാം അല്ലെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെടാം” പ്രശാന്ത് കിഷോര്‍ വിശദീകരിച്ചു. ‘നമ്മള്‍ അടിസ്ഥാനകാര്യങ്ങള്‍ നോക്കണം, നിലവിലുള്ള സര്‍ക്കാരിനും നേതാവിനുമെതിരെ രോഷമുണ്ടെങ്കില്‍, ഒരു ബദലുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, അവര്‍ക്കെതിരെ വോട്ടുചെയ്യാന്‍ ആളുകള്‍…

    Read More »
  • Kerala

    പത്താംക്ലാസ് ഫലം പേടിച്ച് 15-കാരന്‍ നാടുവിട്ടിട്ട് രണ്ടാഴ്ച; കിട്ടിയത് ഒമ്പത് എ.പ്ലസും ഒരു എയും

    പത്തനംതിട്ട: തിരുവല്ല ചുമത്രയില്‍നിന്ന് രണ്ടാഴ്ച മുന്‍പ് കാണാതായ 15-കാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. എസ്.എസ്.എല്‍.സി. ഫലം അറിയുന്നതിന്റെ തലേദിവസമായ, ഏഴിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചുമത്ര പന്നിത്തടത്തില്‍ ഷൈന്‍ ജെയിംസിനെ (ലല്ലു) കാണാതായത്. ഞാന്‍ പോകുകയാണെന്നും ആരും അന്വേഷിക്കരുതെന്നും കത്തെഴുതി വെച്ചിരുന്നു. മുത്തശ്ശിയും തിരുവല്ല നഗരസഭ മുന്‍ കൗണ്‍സിലറുമായ കെ.കെ. സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. അമ്മ നേരത്തെ മരിച്ചു. അച്ഛന്‍ ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. കുട്ടിയെ കാണാതായ ദിവസംതന്നെ പരാതി നല്‍കിയെങ്കിലും നാലാം ദിവസമാണ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യം പോലീസ് പരിശോധിച്ചതെന്ന് സാറാമ്മ പറയുന്നു. അതില്‍, കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി-തിരുവല്ല റോഡില്‍ എത്തുന്നതും സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലില്‍ കയറുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് ലഭിച്ചു. പിന്നീട് വിവരങ്ങളില്ല. എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായതിന് സാറാമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പ്രധാന പരീക്ഷയ്ക്ക്…

    Read More »
  • Kerala

    പാലയില്‍ ഇടതു മുന്നണിക്ക് തലവേദനയായി എയര്‍പോഡ് മോഷണം; സി.പി.എം. കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തു

    കോട്ടയം: കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറുടെ എയര്‍പോഡ് മോഷ്ടിച്ച കേസില്‍ പാലാ നഗരസഭയിലെ സിപിഎം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. നഷ്ടപ്പെട്ടതെന്നു കരുതുന്ന എയര്‍പോഡ് കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാലാ സ്വദേശിനി പൊലീസിന് കൈമാറിയിരുന്നു. ഈ എയര്‍പോഡ് ബിനു മോഷ്ടിച്ചതാണെന്ന ആരോപണവമാണ് കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറുമായ ജോസ് ചീരാംകുഴി ആരോപിച്ചിരുന്നത്. പൊലീസിന്റെ പക്കല്‍ ലഭിച്ച എയര്‍പോഡ് ഇത് മോഷണംപോയ എയര്‍പോഡ് ആണോയെന്ന് ഉറപ്പുവരുത്തുന്നതിനായി പൊലീസ് ശാസ്ത്രീയപരിശോധന നടത്തിയിരുന്നു. എയര്‍പോഡ് ഉടമയും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറുമായ ജോസ് ചീരാംകുഴിയുടെയും എയര്‍പോഡ് പൊലീസിന് കൈമാറിയ സ്ത്രീയുടെയും വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയായി മാറി. പാലയിലെ രണ്ട് നേതാക്കളുടെ ശത്രുതയാണ് മോഷണത്തിലും പൊലീസ് കേസിലും കലാശിച്ചിരിക്കുന്നത്. ജനുവരിയില്‍ തന്റെ എയര്‍പോഡ് ബിനു മോഷ്ടിച്ചതാണെന്ന് ജോസ്, പാലാ നഗരസഭാ യോഗത്തില്‍ പരസ്യമായി ആരോപണം ഉന്നയിച്ചത്…

    Read More »
  • Crime

    അച്ഛന്റെ ഓട്ടോ ഓടിക്കാനെത്തിയവന്‍ മകള്‍ക്കൊപ്പം പൊറുതി തുടങ്ങി; എട്ടു മാസത്തെ സഹവാസത്തിലുടനീളം അടിയും ഇടിയും, മായാ മുരളിയെ കൊലപ്പെടുത്തി മുങ്ങിയ കാമുകന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. മായയ്‌ക്കൊപ്പം താമസിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്താണ് (31) പിടിയിലായത്. പൊലീസിന്റെ തെരച്ചിലില്‍ തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മെയ് 9നാണ് മുതിയാവിളയിലെ വാടകവീടിനു സമീപത്തെ റബര്‍ പുരയിടത്തില്‍ മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ കാണാതാവുകയായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്. എന്നാല്‍, രാത്രികാലങ്ങളില്‍ പേരൂര്‍ക്കടയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ കറങ്ങിനടക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതോടെ തമിഴിനാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനാണ് രഞ്ജിത്ത് എത്തുന്നത്. ഭര്‍ത്താവ് മരിച്ച മായയുമായി രഞ്ജിത്ത് അടുത്തു. എട്ട് മാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയാണ്. അന്നു മുതല്‍ യുവതിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരിക്കുന്നതിന്റെ തലേദിവസവും യുവതിയെ ക്രൂര മര്‍ദനത്തിന് ഇരയാക്കി. ക്രൂരമര്‍ദനമേറ്റാണു മായ മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍…

    Read More »
  • Kerala

    അർദ്ധരാത്രിയിൽ വാഹനാപകടം: 2 ജീവൻ പൊലിഞ്ഞു. ചങ്ങനാശേരിയിൽ 66 കാരന് നിയന്ത്രണം വിട്ട കാർ ഇടിച്ചും കോട്ടയത്ത് യുവാവിന് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണും ദാരുണാന്ത്യം

       ചങ്ങനാശേരി: നിയന്ത്രണം നഷ്ട‌മായ കാർ ഇടിച്ച് പുളിങ്കുന്ന് കണ്ണാടി കൊറത്തറ വീട്ടിൽ ഫിലിപ്പ് ചാക്കോ (തങ്കച്ചൻ -66) മരിച്ചു. കോട്ടയം ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ കാർ വട്ടം കറങ്ങി എതിർദിശയിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പിൽ ഇടിച്ചതിനു ശേഷം കടയ്ക്കു മുൻപിൽ നിന്ന ഫിലിപ്പിനെ ഇടിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ തൊട്ടു മുൻപ് മറ്റു വാഹനങ്ങളിലും  ഇടിച്ചതായും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം ഹോട്ടലിൽ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഫിലിപ്പ് അപകടത്തിൽപ്പെട്ടത്. ചാക്കോയുടെ കുടുംബാംഗങ്ങൾ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. കോട്ടയം നഗരാതിത്തിയിലെ ഇല്ലിക്കലിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവ് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണാണ് മരിച്ചത്. ഇല്ലിക്കൽ പടിഞ്ഞാറെവീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷെമീർ (31)ആണ് മരിച്ചത്. രണ്ടപകടങ്ങളം ഏകദേശം ഒരേ സമയത്തായിരുന്നു.  ഫിലിപ്പ് ചാക്കോയുടെ സംസ്‌കാരം ഇന്ന് (ബുധൻ) 2.30 നു നാലുകോടി സെന്റ് തോമസ് പള്ളിൽ. ഭാര്യ: ലിസമ്മ ഫിലിപ്പ്, മക്കൾ: ടോബി ഫിലിപ്പ്, ശരത് ഫിലിപ്പ്.…

    Read More »
  • LIFE

    വാക്കുകൾക്ക് ചിലപ്പോൾ മരുന്നിനേക്കാൾ ഫലം നൽകാനാകും…റിട്ടയേർഡ് അധ്യാപകൻ ബുഹാരി കോയാക്കുട്ടി എഴുതുന്നു

    വാക്കുകൾക്ക് ചിലപ്പോൾ മരുന്നിനേക്കാൾ ഫലം നൽകാനാകും…റിട്ടയേർഡ് അധ്യാപകൻ ബുഹാരി കോയാക്കുട്ടി എഴുതുന്നു മരുന്നു മാത്രം കൊണ്ട് പല രോഗവും ഭേദമാകണമെന്നുമില്ല.. ഡോക്ടർ എന്തു പറയുന്നു…” എന്റെ ചോദ്യം കേട്ടയുടനെ…. കന്നട കലർന്ന മലയാളത്തിൽ ഡോക്ടർ പറഞ്ഞു…. “സാർ പറഞ്ഞത് വളരെ ശരിയാണ്…. ഡോക്ടർമാരിൽ നിന്നും… കിട്ടുന്ന സ്നേഹപൂർവ്വമുള്ള വാക്കുകളും…. പേഷ്യന്റിനെ സഹായിക്കും… ഒരുഡോക്ടറിൽ…. രോഗിക്കുള്ള വിശ്വാസവും…. അവന്റെ റിക്കവറിയെ സ്വാധീനിച്ചു എന്നുവരും…” ശരിക്കും…. അതല്ലേ സത്യം… നാം…. ഡോക്ടർമാരെ കാണാൻ പോകുന്നത്… രോഗാവസ്ഥയിൽ…. ആശങ്ക കലർന്ന മനസ്സുമായി….. ഇനി എന്തു സംഭവിക്കും…… മരിച്ചു പോകുമോ…… തുടങ്ങിയ ചിന്താഗതികളോടും…. അസ്വസ്ഥമായ മനസ്സുമായായിരിക്കും. ചിലർ പറയാറുണ്ട്…. ‘എനിക്ക് മരിക്കാൻ പേടിയില്ല….’ എന്നു… ശരിക്കും ഉള്ളിൽ ഭയമുള്ളതിനാൽ…. ആ ഭയം…. മറ്റാരെങ്കിലും അറിയുമോ… എന്ന ശങ്കയാൽ…. ഭയത്തെ മറക്കാൻ വേണ്ടി…. പുറമേ പറയുന്ന വാചകമായേ…. അതിനെ കരുതാവൂ… പറയുന്ന കക്ഷിക്ക്…. നല്ല ഭയമാണ് എന്നു ഉറപ്പിച്ചു വിശ്വസിക്കാം.. അങ്ങനെ ഭയവുമായി ചെന്നെത്തുന്ന നമുക്ക്…. ഡോക്ടറിൽ നിന്നും…

    Read More »
  • Kerala

    എൽ ഡി എഫ് സർക്കാർ – നാലാം വർഷത്തിലേക്ക്,സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞുവെന്നു മുഖ്യമന്ത്രി

    എൽ ഡി എഫ് സർക്കാർ അതിന്റെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സർക്കാരിന്റെ നാലാം വർഷമാണെങ്കിലും തുടർഭരണത്തിന്റെ ഒമ്പതാം വർഷത്തിലേക്കാണ് നമ്മൾ കടക്കുന്നത്. കഴിഞ്ഞ എട്ടു വർഷംകൊണ്ട് സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കേരളവികസനത്തിന്റെ അടിസ്ഥാനമായി വർത്തിച്ചവയ്‌ക്കൊക്കെ കോട്ടം തട്ടുന്ന അവസ്ഥയായിരുന്നു 2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ നിലവിലുണ്ടായിരുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ആശുപത്രികൾ മതിയായ സൗകര്യങ്ങൾ ഇല്ലാതെ വിഷമിച്ചു. പാർപ്പിട പദ്ധതികളെല്ലാം നിലച്ചു. ക്ഷേമ പെൻഷനുകൾ കുടിശ്ശികയായിത്തീർന്നു. വികസനം മരവിച്ചു. ആ അവസ്ഥ മാറ്റിയെടുക്കലായിരുന്നു പുതിയ സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി. അതിന്റെ ഭാഗമായി എൽ ഡി എഫ് സർക്കാർ പല പദ്ധതികൾ ആവിഷ്‌ക്കരിച്ചു. ഹരിതകേരള മിഷൻ ആരംഭിച്ചു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവെച്ചു, ആർദ്രം പദ്ധതി നടപ്പാക്കി, ലൈഫ് മിഷൻ മുഖേന വീടുകൾ പണികഴിപ്പിച്ചു നൽകി. ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. നമ്മുടെ ആശുപത്രികളിൽ നൂതന സൗകര്യങ്ങൾ ലഭ്യമാണ്. മെഡിക്കൽ കോളേജുകളിൽ…

    Read More »
  • Kerala

    സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം

    എലിപ്പനി, ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവവ്യാധി രോഗങ്ങളിൽ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും, സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടുത്ത വേനലില്‍ നിന്ന് കനത്ത മഴയിലേക്ക് കാലാവസ്ഥാ മാറിയതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികളും വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചത്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ജലജന്യ രോഗങ്ങള്‍ എന്നിവ വളരെയേറെ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന സംസ്ഥാനതല ആര്‍ആര്‍ടി യോഗം വിലയിരുത്തി. വേനല്‍ക്കാലം കഴിഞ്ഞെങ്കിലും മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം. ഇത്തരം രോഗങ്ങള്‍ക്കെതിരായ അവബോധം വളരെ പ്രധാനമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.. ശക്തമായ മ‍ഴ തുടരുന്ന സാഹചര്യത്തിൽ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജല സ്രോതസുകള്‍  വീണ്ടും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, കുടിവെള്ള സ്രോതസുകള്‍ ശുദ്ധമാണെന്ന് ഉറപ്പാക്കുകയും…

    Read More »
  • Kerala

    ട്രെയിൻ യാത്രക്കാർക്ക് ഇരുട്ടടി: 6 പ്രത്യേക തീവണ്ടികള്‍ ഓട്ടം നിര്‍ത്തുന്നു, യാത്രാദുരിതം ഇരട്ടിയാകും

       തിരക്ക് കുറക്കാൻ വേണ്ടി ആരംഭിച്ച 6 പ്രത്യേക തീവണ്ടികൾ റെയിൽവേ റദ്ദാക്കി. കേരളത്തിലൂടെ ഓടുന്ന 4 പ്രതിവാര വണ്ടികൾ ഇതിൽ ഉൾപ്പെടുന്നു. നടത്തിപ്പും സുരക്ഷാ പ്രശ്‌നങ്ങളുമാണ് കാരണമായി  പറയുന്നത്. വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് യാത്രയുടെ ബുദ്ധിമുട്ട് കൂടും എന്നിരിക്കെയാണ് റെയിൽവേയുടെ ഈ നടപടി. ശനിയാഴ്‌ചകളിൽ ഓടുന്ന മംഗളൂരു- കോയമ്പത്തൂർ- മംഗളൂരു പ്രതിവാര വണ്ടി ജൂൺ 8 മുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ 1സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. മംഗളൂരു- കോട്ടയം- മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി റെയിൽവേ നേരത്തെ റദ്ദാക്കിയിരുന്നു. ഒറ്റ സർവീസ് മാത്രം നടത്തിയ വണ്ടിയാണ് പൊടുന്നനെ നിർത്തിയത്. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയായിരുന്നു (ശനിയാഴ്ചകളിൽ) വണ്ടി പ്രഖ്യാപിച്ചത്. ഏപ്രിൽ 20 ന് ഓടിക്കുകയും ചെയ്തു. ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂൺ 1 മുതൽ ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. റദ്ദാക്കിയ തീവണ്ടികൾ: * മംഗളൂരു-കോയമ്പത്തൂർ പ്രതിവാര വണ്ടി (ശനി)-06041- (ജൂൺ 8…

    Read More »
  • Kerala

    സംസ്ഥാനത്ത് മഴ തുടരുന്നു, ഇന്നും അതി തീവ്ര മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്നും അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഉയർന്ന തീരമാലകൾക്ക് സാധ്യത ഉണ്ട്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യത ഉണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയാെരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും മത്സ്യത്തൊഴിലാളികളോട് നിർദ്ദേശിച്ചു.    

    Read More »
Back to top button
error: