Month: May 2024
-
Crime
റഫീക്കയും മകന്‍ ഷഫീക്കും കൊടുംക്രിമിനലുകള്‍; 14 കാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലും പ്രതികള്‍
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോവളം സ്വദേശി റഫീക്ക ബീവിയും മകന്‍ ഷഫീക്കും കൊടുംക്രിമിനലുകള്‍. ശാന്തകുമാരി കേസില്‍ പിടിയിലായ ശേഷം നടന്ന ചോദ്യം ചെയ്യലില്‍ റഫീഖാ ബീവിയും മകന്‍ ഷഫീഖും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്നു കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പു ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരിയുടേതും കൊലപാതകമെന്ന് തെളിയുകയായിരുന്നു. പ്രതി ഷെഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഷെഫീഖിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് പുനരന്വേഷണം ആരംഭിച്ചു. ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെണ്‍കുട്ടിക്ക് ശാരീരികമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മരുന്നുകള്‍ കഴിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചുവെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള വാടക വീട്ടിലായിരുന്നു ഷെഫീഖും റഫീഖാ ബീവിയും അന്ന് താമസിച്ചിരുന്നത്. ഈ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്. നെയ്യാറ്റിന്‍കര അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ശാന്തകുമാരി കേസില്‍ പ്രതിളെ വധശിക്ഷയ്ക്കു വിധിച്ചത്. റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്,…
Read More » -
Kerala
ദേശാഭിമാനി വരിക്കാരാവാന്‍ വിസമ്മതിച്ചു; കുടുംബശ്രീ സംരംഭകരെ ഹോട്ടല്‍ നടത്തിപ്പില്‍നിന്ന് ഒഴിവാക്കിയെന്ന് ആരോപണം
പത്തനംതിട്ട: സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’ വരിക്കാരാവന്‍ വിസമ്മതിച്ചതിന് കുടുംബശ്രീ സംരംഭകരെ ഹോട്ടല്‍ നടത്തിപ്പില്‍നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. പത്തനംതിട്ട മലയാലപ്പുഴയിലെ ഡി.ടി.പി.സി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെയാണ് ഒഴിവാക്കിയത്. ജീവനക്കാരായ ആറു വനിതകളും ദേശാഭിമാനി വരിക്കാരാവണമെന്ന് പ്രാദേശിക സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടെന്നാണ് സംരംഭകരുടെ ആരോപണം. ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് 10 വര്‍ഷമായി പ്രവര്‍ക്കിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയത് രാഷ്ട്രീയപ്രേരിതമായാണ് എന്നാണ് പരാതി. ആരോപണം ഡി.ടി.പി.സി തള്ളി. 10 വര്‍ഷമായി ഒരേ സംരംഭകര്‍ക്ക് നല്‍കുന്നത് ഓഡിറ്റില്‍ പ്രശ്നം വന്നതിനെ തുടര്‍ന്നാണ് പുതിയ ആളുകള്‍ക്ക് നല്‍കിയത്. നിയമപരമായി ടെന്‍ഡര്‍ വിളിച്ചാണ് മറ്റാളുകള്‍ക്ക് നല്‍കിയതെന്നാണ് ഡി.ടി.പി.സി വിശദീകരണം.
Read More » -
Crime
തൃശൂരെ ഒരു പഞ്ചായത്തിലെ വൃക്കയും കരളും വിറ്റത് ഏഴുപേര്‍; ഏറെയും സ്ത്രീകള്‍
തൃശ്ശൂര്‍: ഇറാന്‍ കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സ്വദേശി നടത്തിയ വന്‍ അവയക്കച്ചവടത്തിന് പിന്നാലെ തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തല്‍. തൃശ്ശൂര്‍ മുല്ലശ്ശേരി പഞ്ചായത്തിലാണ് അവയവക്കച്ചവടം നടന്നിരിക്കുന്നത്. പഞ്ചായത്തില്‍ മാത്രം കുറഞ്ഞകാലത്തിനിടയ്ക്ക് ഏഴ് പേര്‍ അവയവ കച്ചവടത്തിന് ഇരയായെന്ന് മുല്ലശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എ ബാബു വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമായതെന്നും സ്ത്രീകളാണ് ഇരകളായതെന്നും സി.എ ബാബു ചൂണ്ടിക്കാട്ടി. വൃക്കയും കരളുമാണ് വില്‍പ്പന നടത്തിയത്. പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം വരെയാണ് ഇതിന് പ്രതിഫലം ലഭിച്ചതെന്നും ഇരകളുടെ സാമ്പത്തിക പരാധീനതകള്‍ മുതലെടുത്താണ് മാഫിയകള്‍ അവയവ കച്ചവടം നടത്തിയതെന്നും സി.എ ബാബു ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്തംബറില്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നും സി.എ ബാബു പറഞ്ഞു. വിവരം ലഭിച്ച ഉടനെ ഈ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു. ഏജന്റ് മുഖേനയാണ് അവയവം ദാനം ചെയ്തതെന്ന് ഇവര്‍ വ്യക്തമാക്കിയതായും…
Read More » -
Crime
വിദ്യാര്‍ഥിനികളുടെ നഗ്നവിഡിയോ പകര്‍ത്തി ഭീഷണി, പെണ്‍വാണിഭം; സഹപാഠിയുടെ അമ്മയും 6 പേരും അറസ്റ്റില്‍
ചെന്നൈ: പ്ലസ്ടു വിദ്യാര്‍ഥിനികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച സ്ത്രീയെയും 6 കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തില്‍ നടന്ന റെയ്ഡില്‍ രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരകളാക്കിയതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ബ്യൂട്ടീഷ്യന്‍ കോഴ്സും നൃത്തവും പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ കെ.നദിയ (37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ പെണ്‍വാണിഭത്തിനു നിര്‍ബന്ധിച്ചത്. നദിയുടെ നിര്‍ബന്ധത്തിനു വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്യുകയും 25,000 മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഹൈദരാബാദ്, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് നദിയ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇടപാടുകാരില്‍ കൂടുതലും പ്രായമായ പുരുഷന്മാരായിരുന്നു. പെണ്‍കുട്ടികള്‍ പലതവണ പെണ്‍വാണിഭ സംഘവുമായുളള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ നഗ്‌ന വിഡിയോകള്‍ രക്ഷകര്‍ത്താക്കളെ കാണിക്കുമെന്നായിരുന്നു നദിയയുടെ ഭീഷണി. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിനായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറി.
Read More » -
Crime
കവര്‍ച്ചയ്ക്കു ശേഷം വീട്ടമ്മയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനുമടക്കം മൂന്നു പ്രതികള്‍ക്കും വധശിക്ഷ
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, റഫീഖയുടെ കാമുകന്‍ അല്‍ അമീന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചില്‍ ഒളിപ്പിച്ചു കടന്നുകളഞ്ഞു എന്നാണ് കേസ്. 2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. പിന്നീട് വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാരിയുടെ അയല്‍വാസിയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു റഫീഖാ ബീവിയും, മകന്‍ ഷഫീഖും. ഇവര്‍ക്കൊപ്പമായിരുന്നു മറ്റൊരു പ്രതിയായ അല്‍ അമീനും താമസിച്ചിരുന്നത്. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു.
Read More » -
Kerala
മണ്ണെണ്ണ മറിച്ചു വിറ്റ ശേഷം ടാങ്കില്‍ വെള്ളം നിറച്ച് തട്ടിപ്പ്: സപ്ലൈകോ ജീവനക്കാരന് സസ്‌പെൻഷൻ
മണ്ണെണ്ണ മറിച്ചു വിറ്റ ശേഷം മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കില്‍ വെള്ളം നിറച്ച തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ ചുമതലക്കാരനായിരുന്ന പി. രാജുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സിവില്‍ സപ്ലൈസ് അഡിഷണല്‍ ജനറല്‍ മാനേജർ പി.ടി.സുരാജാണ് ഇയാളെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്. റേഷൻകടകളില്‍ വിതരണം ചെയ്യുന്നതിനായി ഡിപ്പോയില്‍ സൂക്ഷിച്ച മണ്ണെണ്ണ മറിച്ചുവിറ്റശേഷം അതേ അളവില്‍ ടാങ്കില്‍ വെള്ളം നിറച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്നാർ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ഡിപ്പോയിലാണ് തട്ടിപ്പ് നടന്നത്. ഇവിടെനിന്ന് റേഷൻ കടകളില്‍ വിതരണംചെയ്ത മണ്ണെണ്ണയില്‍ വെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയില്‍ ടാങ്കില്‍ വെള്ളം കലർത്തിയതായും 562 ലിറ്റർ മണ്ണെണ്ണ സ്റ്റോക്കില്‍ കുറവുള്ളതായും കണ്ടെത്തി. തട്ടിപ്പ് പുറത്തായതോടെ ഇയാള്‍ അവധിയില്‍ പോയിരുന്നു. പകരം ചുമതലയേറ്റ ഉദ്യോഗസ്ഥൻ നല്‍കിയ പരാതിയിലാണ് കോട്ടയം മേഖല മാനേജരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Read More » -
Kerala
രണ്ടരക്കോടിയുടെ സ്വർണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ
രാജസ്ഥാൻ സ്വദേശി മാനേജരായ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം 2,51,51,165 രൂപയുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങി തിരിച്ചുകൊടുക്കാതെ വിശ്വാസ വഞ്ചന നടത്തിയ കേസിലെ പ്രതിയായ കല്ലൂർ തൃക്കൂർ ദേശത്ത് പോഴത്ത് വീട്ടിൽ രാഹുലിനെ (36) ആണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. അന്വേഷണത്തിൽ നിരവധി സ്വർണ്ണപണിക്കാരിൽ നിന്നും സമാനമായി തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തി. അന്വേഷണ സംഘത്തിൽ ഇൻസ്പെ്കടർ സുജിത്ത് എം, സബ് ഇൻസ്പെ്കടർ ജിനോ പീറ്റർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Read More » -
Kerala
തട്ടിപ്പുകളിൽ തലവച്ചു കൊടുക്കുന്ന മലയാളി, പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി തലശേരി സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.57 കോടി രൂപ
ഓൺലൈൻ തട്ടിപ്പിലൂടെ ഉത്തരേന്ത്യൻ സംഘങ്ങൾ തുടർച്ചയായി കോടികളാണ് തട്ടിയെടുക്കുന്നത്. തലശേരി സ്വദേശിക്ക് ഓൺലൈൻ തട്ടിപ്പിൽ ഒന്നര കോടി രൂപയിൽ അധികം നഷ്ടമായി. പാർട്ട് ടൈം ജോലിയിലുടെ കൂടുതൽ പണം വാഗ്ദ്ധാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. 1,57,7000 രൂപയാണ് നഷ്ടമായത്. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം കൈമാറിയ 4 പേർക്കാണ് വൻ തുകകൾ നഷ്ടമായത്. സാമൂഹ്യ മാധ്യമങ്ങൾ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്. 1,57,70,000 രൂപ, 9,45,151 രൂപ, 6,04,894 രൂപ, 17,998 രൂപ എന്നിങ്ങനെയാണ് പരാതിക്കാർക്ക് നഷ്ടമായത്. പരസ്യം കണ്ട് പണം നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. പണം നൽകി അവർ നൽകുന്ന ഓരോ ടാസ്ക് പൂർത്തീകരിച്ചാൽ ലാഭത്തോട് കൂടി പണം തിരികെ നൽകുമെന്നാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തിൽ ടാസ്ക് പൂർത്തീകരിച്ചാൽ നൽകിയ പണം ലാഭത്തോടെ തിരിച്ചു നൽകി വിശ്വാസം നേടിയെടുക്കും.…
Read More » -
Kerala
ജി.ആര്‍ ഇന്ദുഗോപനും ഉണ്ണി ആർ നും പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം; ചലച്ചിത്ര പുരസ്‌കാരം ആനന്ദ് ഏകര്‍ഷിക്ക്, ലിപിന്‍ രാജ് നവാഗത നോവലിസ്റ്റ്
തിരുവനന്തപുരം: 2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ആനോ’ എന്ന നോവല്‍ രചിച്ച ഇ.ആര്‍. ഇന്ദുഗോപന്‍ ആണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. ‘അഭിജ്ഞാനം’ എന്ന ചെറുകഥയുടെ കര്‍ത്താവായ ഉണ്ണി ആര്‍ മികച്ച കഥാകൃത്തായി തിരഞ്ഞെടു ക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, ‘ആട്ടം’ എന്ന ചിത്രത്തിന് ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് ‘മാര്‍ഗ്ഗരീറ്റ’ രചിച്ച എം.പി. ലിപിന്‍ രാജ് അര്‍ഹനായി. വി.ജെ.ജെയിംസ് അധ്യക്ഷനും കെ.രേഖ, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 33-ാമത് പദ്മരാജന്‍ പുരസ്‌കാരമാണിത്.…
Read More »