Month: May 2024

  • Crime

    വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നല്‍കി, വരനെ കത്തികൊണ്ട് കുത്തി; അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റില്‍

    ജയ്പുര്‍: വിവാഹ പന്തലിലെത്തി വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റില്‍. രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയിലെ ഉഞ്ച ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വിവാഹത്തിനെത്തിയ അധ്യാപകന്‍ സ്റ്റേജിലെത്തി വരനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. എന്നാല്‍ തലപ്പാവ് ധരിച്ച വരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മെയ് 12നാണ് സംഭവം. കൃഷ്ണ- മഹേന്ദ്ര എന്നിവരുടെ വിവാഹാഘോഷ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വിവാഹ വേദിയിലെത്തിയ ഉഞ്ച സ്വദേശിയായ ശങ്കര്‍ലാല്‍ ഭാരതി സ്റ്റേജിലെത്തി വധുവിന് സമ്മാനം നല്‍കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വരനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ വധുവും ബന്ധുക്കളും ആക്രമണത്തെ തടഞ്ഞു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചതോടെ കല്യാണ വേദിയിലേക്ക് പൊലീസ് എത്തുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു. പൊലീസ് എത്തിയതോടെ പ്രതികളും കൂട്ടാളികളും സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. വരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിട്ടുണ്ട്. ഇയാള്‍ സ്റ്റേജിലെത്തുന്നതും സമ്മാനം നല്‍കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ശങ്കര്‍ലാലും വധു കൃഷ്ണയും മുമ്പ് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു.…

    Read More »
  • India

    മിഥുന്‍ ചക്രവര്‍ത്തിക്ക് നേരെ കല്ലേറ്; ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷം

    കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടനും ബി.ജെ.പി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്ക് നേരെ കല്ലേറ്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിലാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് സംഘര്‍ഷമുണ്ടായതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച മിഡ്‌നാപൂര്‍ ടൗണിലാണ് സംഭവം. മേയ് 25നാണ് മിഡ്നാപൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. ജാഥയ്ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്ലാസ് കുപ്പികളും കല്ലുകളും എറിഞ്ഞുവെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി അഗ്‌നിമിത്ര പോള്‍ ആരോപിച്ചു. എന്നാല്‍ ടിഎംസി ഈ ആരോപണം നിഷേധിച്ചു. സംഭവത്തില്‍ മിഥുന്‍ ചക്രവര്‍ത്തിക്കും അഗ്‌നിമിത്ര പോളിനും പരിക്കില്ല. കളക്ട്രേറ്റ് മോറില്‍ നിന്ന് ആരംഭിച്ച റോഡ്ഷോ, നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടെ കേരണിത്തോളയിലേക്ക് നീങ്ങുകയായിരുന്നു. മിഥുനം അഗ്‌നിമിത്രയും വാഹനത്തിലുണ്ടായിരുന്നു. റോഡ്ഷോ ശേഖ്പുര മോറില്‍ എത്തിയപ്പോള്‍, റോഡരികില്‍ നിന്നിരുന്ന ചിലര്‍ ജാഥക്ക് നേരെ കല്ലും കുപ്പികളും എറിഞ്ഞു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിതി നിയന്ത്രണത്തിലായെന്ന് പൊലീസ് പറഞ്ഞു. ‘ബി.ജെ.പി.ക്കുള്ള പിന്തുണ വര്‍ദ്ധിക്കുമെന്ന് ഭയപ്പെടുന്ന ടി.എം.സി ഇത്തരം…

    Read More »
  • Kerala

    ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഇനി പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ദര്‍ശനം നടത്താം; 112 വര്‍ഷത്തെ ആചാരം അവസാനിപ്പിച്ചു

    കൊച്ചി: ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഇനി പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ദര്‍ശനം നടത്താം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരി മാത്രമേ ദര്‍ശനം നടത്താവു എന്ന ആചാരം അവസാനിപ്പിക്കാന്‍ ഞായറാഴ്ച പ്രസിഡന്റ് വികാസ് മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് തീരുമാനിച്ചത്. ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള ശിവഗിരി മഠവും ഈ ആചാരം അവസാനിപ്പിക്കണം എന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജ്ഞാന വര്‍ധിനി സഭയുടെ കീഴിലാണ് ക്ഷേത്രം. ഈ സഭയുടെ കീഴില്‍ തന്നെയുള്ള വലിയ വീട്ടില്‍ കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നേരത്തെ തന്നെ ഷര്‍ട്ട് ഊരാതെ തന്നെ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക് കഴിയുമായിരുന്നു. ഷര്‍ട്ട് ഊരാതെ തന്നെ പുരുഷന്മാര്‍ക്ക് ക്ഷേത്രദര്‍ശനം നടത്താമെന്ന് എസ്എന്‍ഡിപി യോഗം നേരത്തെ തന്നെ തീരുമാനിക്കുകയും യൂണിയനുകള്‍ക്കും ശാഖകള്‍ക്കും യോഗം ജനറല്‍ സെക്രട്ടറി നിര്‍ദേശം നല്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആചാരം അവസാനിപ്പിച്ചത്.  

    Read More »
  • India

    മുന്‍ DGPയുടെ വീട്ടിലെ ഫ്യൂസ് ഊരി IAS-കാരിയായ മുന്‍ ഭാര്യ

    ചെന്നൈ: തമിഴ്‌നാട് മുന്‍ സ്‌പെഷ്യല്‍ ഡി.ജി.പി രാജേഷ് ദാസ് താമസിക്കുന്ന വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് മുന്‍ ഭാര്യയും തമിഴ്‌നാട് ഊര്‍ജവകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേശന്‍. ബില അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് രാജേഷ് രംഗത്തെത്തിയെങ്കിലും വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്നായിരുന്നു അവരുടെ പ്രതികരണം. അനാവശ്യ ചിലവ് ഒഴിവാക്കുന്നതിനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നും ബീല കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാജേഷ് താമസിക്കുന്ന വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന്, തിങ്കളാഴ്ച ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ കത്തുമായെത്തിയാണ് ഉദ്യോഗസ്ഥര്‍ വൈദ്യുതി വിച്ഛേദിച്ചത്. രേഖാമൂലം തന്റെ അഭിപ്രായം ചോദിക്കാതെ സ്വീകരിച്ച നടപടിക്കെതിരേ രാജേഷ് രംഗത്തെത്തി. താന്‍ ഇതുവരെ കുടിശ്ശിക വരുത്തിയിട്ടില്ല. ഇത്തരം നടപടിയെ ന്യായീകരിക്കുന്ന കോടതി ഉത്തരവും ഉദ്യോഗസ്ഥരുടെ പക്കലില്ല. ഭൂവുടമ വൈദ്യുതി വിച്ഛദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പോലും വീട്ടില്‍ താമസക്കാരുണ്ടെങ്കില്‍ വൈദ്യുതി വകുപ്പിന് ഇത്തരം നടപടിയിലേക്ക് നീങ്ങാനാവില്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി. അതേസമയം, കഴിഞ്ഞ മൂന്ന് മാസമായി വീട്…

    Read More »
  • NEWS

    ഉമ്മയും മോനുമല്ല, ഭാര്യയും ഭര്‍ത്താവുമാണ്; ആദ്യ വിവാഹം വേര്‍പെടുത്തിയതടക്കമുള്ള കാര്യങ്ങളെപ്പറ്റി ഷെമിയും ഷെഫിയും

    സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്ളോഗേഴ്‌സാണ് ‘ടിടി ഫാമിലി’. കുടുംബത്തിന് യുട്യൂബില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. ദമ്പതികളായ ഷെമിയും ഷെഫിയുമാണ് ഈ ചാനലിന് പിന്നില്‍. പലപ്പോഴും ഇരുവര്‍ക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം ഉണ്ടായിട്ടുണ്ട്. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകള്‍ക്ക് വരാറുണ്ട്. മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദമ്പതികളിപ്പോള്‍. ഇത്തരം കമന്റുകള്‍ തുടക്കത്തില്‍ സങ്കടമുണ്ടായിരുന്നുവെന്ന് ഷെമി പറയുന്നു. ‘എനിക്ക് കുഴപ്പമൊന്നുമില്ല. ആദ്യമൊക്കെ സങ്കടമാകുമായിരുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകള്‍. അപ്പോഴൊക്കെ കരച്ചിലായിരുന്നു. അപ്പോള്‍ ഷെഫി നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ ചോദിക്കും. ഇപ്പോള്‍ ഞാന്‍ കമന്റുകള്‍ നോക്കാറേയില്ല. സ്വത്തൊക്കെ കണ്ടാണ് ഷെഫി എന്നെ കല്യാണം കഴിച്ചതെന്ന് ചില കമന്റുകള്‍ കാണാറുണ്ട്. എനിക്കതിന് അത്ര സ്വത്തൊന്നും ഇല്ല. ചെറിയൊരു വീട് മാത്രമേയുള്ളൂ. അത് ഇപ്പോഴും എന്റെ പേരിലാണ്. ഞാന്‍ ഷെഫിക്ക് കൊടുത്തിട്ടൊന്നുമില്ല. യൂട്യൂബേഴ്‌സ് ആകുന്നതിന് മുമ്പേ ഫാമിലി…

    Read More »
  • Kerala

    ധീരന്‍മാര്‍ അവര്‍ അമരന്‍മാര്‍!!! ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍ തന്നെയെന്ന് പി.ജയരാജന്‍

    കണ്ണൂര്‍: ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സി.പി.എം സ്മാരകം നിര്‍മ്മിച്ചതിനെ ന്യായീകരിച്ച് സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന്‍. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയെന്നും ചെറ്റക്കണ്ടിയില്‍ ജീവര്‍പ്പണം നടത്തിയവര്‍ക്ക് രക്തസാക്ഷി അനുസ്മരണം തുടരുമെന്നും പി. ജയരാജന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: 2015 ല്‍ ജീവാര്‍പ്പണം ചെയ്ത ചെറ്റക്കണ്ടി രക്ത സാക്ഷികളെ അക്രമികളും സാമൂഹികവിരുദ്ധരുമായി താറടിച്ചു കൊണ്ട് വലതുപക്ഷ മാദ്ധ്യമങ്ങള്‍ രംഗത്തു വന്നിരിക്കുന്നു. അവര്‍ ബോംബ് രാഷ്ട്രീയക്കാരാണത്രെ!കേരളത്തിലെ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷങ്ങളുടെ വാര്‍ത്തകളും സമാനമായ രീതിയിലാണ് വലതുപക്ഷ മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സി.പി.എമ്മിന്റെ ‘ബോംബ് രാഷ്ട്രീയത്തെ’ വിമര്‍ശിക്കുന്നതിന് കൂട്ടുഹപിടിച്ചയാള്‍ കെ. പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ്! കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരനാണ് അദ്ദേഹം. സുധാകരന്റെ അനുയായികളാണ് കണ്ണൂര്‍ ഡി.സി.സി. ഓഫീസില്‍ ബോംബ് നിര്‍മ്മിച്ചത്.. . ചെറ്റക്കണ്ടി സംഭവത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ജനങ്ങള്‍ മുന്‍കൈയ്യെടുത്തു സ്മാരക മന്ദിരം ഉണ്ടാക്കിയതിനെതിരെ പ്രചരണ കോലാഹലം സൃഷ്ടിക്കുന്നവര്‍ ഒരു കാര്യം ബോധപൂര്‍വ്വം ആര്‍.എസ്.എസ് ആക്രമികള്‍ക്ക് വേണ്ടി മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതേ പഞ്ചായത്തിലെ പൊയിലൂരില്‍…

    Read More »
  • Crime

    പുനെയിലെ പോര്‍ഷെ കാര്‍ അപകടം; 17 കാരന്‍ ഒരു പബ്ബില്‍ ചെലവഴിച്ചത് 48,000 രൂപ!

    മുംബൈ: പൂനെയിലെ പ്രമുഖ ബില്‍ഡറുടെ 17 വയസ്സുള്ള മകന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് യുവ ടെക്കികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിന് മുമ്പ് യുവാവ് പ്ലസ് ടു വിജയച്ചതിന്റെ പാര്‍ട്ടി നടത്താനായി കൂട്ടുകാര്‍ക്കൊപ്പം രണ്ടു പബ്ബുകളിലാണ് ചെലവഴിച്ചത്. അതിലൊരു പബ്ബില്‍ ഒന്നരമണിക്കൂറിന് 48,000 രൂപ ചെവഴിച്ചതായി പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി 10.40 ന് കൗമാരക്കാരനും സുഹൃത്തുക്കളും സന്ദര്‍ശിച്ച ആദ്യത്തെ പബ്ബായ കോസിയില്‍ 48,000 രൂപ ബില്ല് അടച്ചതായി പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. ”ഈ പബ്ബിന്റെ സമയം കഴിഞ്ഞതിനാല്‍ 12.10 ന് അവര്‍ രണ്ടാമത്തെ പബ്ബായ ബ്ലാക് മാരിയോട്ടിലേക്ക് പോയി. 17 കാരന്‍ അടച്ച 48,000 രൂപയുടെ ബില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ബില്ലില്‍ പബ്ബില്‍ വിളമ്പിയ മദ്യത്തിന്റെ വിലയും ഉള്‍പ്പെടുന്നതായി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 17 കാരനും കൂട്ടുകാരും പബ്ബുകള്‍ സന്ദര്‍ശിക്കുകയും കാര്‍ ഓടിക്കുന്നതിന് മുമ്പ് മദ്യം കഴിക്കുകയും ചെയ്തിരുന്നു.…

    Read More »
  • Kerala

    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ഇന്നും നാളെയും തീവ്രമഴ

    തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായിട്ടാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം വെള്ളിയാഴ്ച രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദമാണിത്. കാലവര്‍ഷത്തിന്റെ വരവിനെ ന്യൂനമര്‍ദ്ദം സ്വാധീനിച്ചേക്കും. ഇതു കൂടാതെ വടക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും അതിതീവ്രമായ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച വരെ മെയ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  

    Read More »
  • Crime

    പലതവണ പീഡിപ്പിച്ചു, തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

    തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ എം.എല്‍.എ. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലുംവെച്ച് ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. ഇതിന്റെ പേരിലാണ് വധശ്രമക്കുറ്റം ചുമത്തിയത്. യുവതിയുമായി എം.എല്‍.എയ്ക്ക് അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആദ്യം യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയും ചെയ്ത കോവളം സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസ് കോവളം പോലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നല്‍കിയ മൊഴിയിലും പീഡനാരോപണത്തില്‍ യുവതി ഉറച്ച് നിന്നതോടെയാണ് ബലാത്സംഗക്കേസെടുത്ത് അന്വേഷണം തുടങ്ങിയത്.…

    Read More »
  • LIFE

    റൂം സ്പ്രേ വേണ്ട, വീട്ടുമുറ്റത്തെ ഇല പറിച്ച് മുറിയില്‍ വച്ചോളൂ; മഴക്കാലത്തെ ദുര്‍ഗന്ധം അകറ്റാം

    ദിവസങ്ങളായി സംസ്ഥാന വ്യാപകമായി മഴ തകര്‍ത്തുപെയ്യുകയാണ്. വരും ദിവസങ്ങളിലും കനത്ത മഴ തന്നെയായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വീടിനുള്ളിലെ ദുര്‍ഗന്ധമടക്കമുള്ള പല പ്രശ്‌നങ്ങള്‍ മഴയ്ക്കൊപ്പം എത്തിയിരിക്കുകയാണ്. എന്തുകൊണ്ടാണ് മഴക്കാലത്ത് വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നിരവധി കാരണങ്ങള്‍ ഉണ്ട്. നനഞ്ഞ തുണികള്‍ വീടിനകത്ത് വിരിച്ചിടുന്നതാണ് പ്രധാന കാരണം. ഫാനിട്ട് വസ്ത്രങ്ങള്‍ ഉണക്കുന്നവരും നിരവധിയാണ്. ഇത് മുറിക്കുള്ളില്‍ പുഴുക്ക് മണം ഉണ്ടാക്കും. വസ്ത്രം ഉണങ്ങിയാലും ദുര്‍ഗന്ധം പോകില്ല. ജനലൊക്കെ തുറന്നിട്ട് മുറിക്കുള്ളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുക. തുണി അലക്കിയ ശേഷം വെള്ളം പൂര്‍ണമായും പോകാതെ വസ്ത്രങ്ങള്‍ വീടിനുള്ളില്‍ ഇടരുത്. വീടിനുള്ളില്‍ ഇടുന്ന ചവിട്ടിയും നല്ല ഉണങ്ങിയതായിരിക്കണം. കട്ടിയുള്ള ചവിട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ മഴക്കാലത്ത് അത് അലക്കിയെടുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ കഴിവതും ഇവയുടെ മുകളില്‍ മറ്റൊരു തുണിയിടുക. അങ്ങനെ വരുമ്പോള്‍ അഴുക്ക് പുരണ്ടാല്‍ ആ തുണി അലക്കിയെടുത്താല്‍ മതി. കഴിവതും എന്നും നിലം തുടക്കുക. ഫാനിട്ടതിന് ശേഷം വേണം തുടക്കാന്‍. എന്നാല്‍ അമിതമായി വെള്ളം…

    Read More »
Back to top button
error: