Month: May 2024
-
NEWS
ദുബൈ പരിസ്ഥിതി സൗഹൃദ നഗരമാകുന്നു; രണ്ട് ബഹുതല സൈക്കിള്‍ പാത വരുന്നു
ദുബൈയെ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാനുള്ള ശ്രമത്തില്‍, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഒരേസമയം സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അനുയോജ്യമായ പാത നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. അല്‍ സുഫൂഹിനെ ഹിസ്സ സ്ട്രീറ്റ് വഴി ദുബൈ ഹില്‍സുമായി ബന്ധിപ്പിക്കുന്ന പാതയില്‍ ശൈഖ് സായിദ് റോഡും അല്‍ ഖൈല്‍ റോഡും കടന്നുപോകുന്ന രണ്ട് പാലങ്ങളുമുണ്ട്. പ്രത്യേകമായി രൂപകല്‍പ്പന ചെയ്തയാണിവ. ശൈഖ് സായിദ് റോഡിന് മുകളിലൂടെ 528 മീറ്ററിലാണ് ആദ്യത്തേത്. രണ്ടാമത്തേത്, അല്‍ ഖൈല്‍ റോഡിന് മുകളില്‍ 501 മീറ്ററിലാണ്. ഓരോ പാലത്തിനും അഞ്ച് മീറ്റര്‍ വീതിയുണ്ട്. ഈ ബഹുമുഖ പാതക്ക് 13.5 കിലോമീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയും ഉണ്ടാകും സൈക്കിള്‍ യാത്രക്കാര്‍ക്കും സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കും 2.5 മീറ്റര്‍ വീതിയുള്ള പാതയും കാല്‍നടയാത്രക്കാര്‍ക്ക് രണ്ട് മീറ്റര്‍ വീതിയുള്ള പാതയും. മണിക്കൂറില്‍ 5,200 ഉപയോക്താക്കള്‍ പാതയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അല്‍ ബര്‍ശ, അല്‍ ബര്‍ശ ഹൈറ്റ്‌സ് തുടങ്ങിയ അയല്‍പക്കങ്ങളിലെ സേവന സൗകര്യങ്ങള്‍ക്ക്…
Read More » -
NEWS
മലയാളികൾക്കു തിരിച്ചടി: യുഎഇയില്‍ സന്ദര്‍ശക വിസയിലെ ജോലി അന്വേഷണത്തിന് കര്‍ശന നിയന്ത്രണം: പലരേയും ദുബായ് എയർപോർട്ടില്‍ തടഞ്ഞുവെച്ചു
ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തി ജോലി അന്വേഷിക്കുന്ന മലയാളികൾ പതിനായിരങ്ങളാണ്. ഇനി അതിനുള്ള സാദ്ധ്യതകൾ അടയുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന. മതിയായ രേഖകളില്ലാതെ എത്തുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ കണ്ടെത്തുന്നതിന് ഇമിഗ്രേഷന്‍ വിഭാഗം പരിശോധന കര്‍ശനമാക്കി. കൃത്യമായ യാത്രാ രേഖകള്‍ ഇല്ലാതെ എത്തിയ മലയാളികളെ അടക്കം കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. സന്ദര്‍ശക വിസയില്‍ എത്തുന്നവരോട് സന്ദര്‍ശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ആരായും. ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദര്‍ശിക്കാനാണു വരുന്നതെങ്കില്‍ ഇവരുടെ വിസയുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കരുതണം. താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം. സന്ദര്‍ശക വിസയില്‍ വരുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കില്‍ താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്ക ടിക്കറ്റ്, രാജ്യത്തു ചെലവഴിക്കാന്‍ പണം എന്നിവ കരുതണം. യുഇയില്‍ സന്ദര്‍ശക, വിനോദ സഞ്ചാര വിസകളില്‍ എത്തുന്നവര്‍ക്കു ജോലി ചെയ്യാന്‍ അനുവാദം ഇല്ല. റിക്രൂട്‌മെന്റ് ഏജന്‍സിയും ട്രാവല്‍ ഏജന്‍സിയും…
Read More » -
Kerala
ടൂറിസ്റ്റുകൾ ഊട്ടി- കൊടൈക്കനാൽ യാത്രകള്‍ ഒഴിവാക്കുന്നു, കോളടിച്ചത് മൂന്നാറിന്; സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്
ഊട്ടി– കൊടൈക്കനാൽ യാത്രകള്‍ക്ക് ഇ-പാസ് കർശനമാക്കിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മൂന്നാറില്‍ ആരംഭിച്ച ഗതാഗതക്കുരുക്ക് ഞായറാഴ്ചയായതോടെ പരമാവധിയിലെത്തി. 13 കിമി ദൂരം പിന്നിടാന്‍ മൂന്നാറിലെത്തിയ സഞ്ചാരികള്‍ക്ക് ഏതാണ്ട് 5.5 മണിക്കൂറാണ് എടുത്തത്. 2006 നു ശേഷം മൂന്നാറില്‍ ഏറ്റവും വലിയ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നീലക്കുറിഞ്ഞി പൂത്ത 2006 ല്‍ മൂന്നാറിൽ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. ഇത്തവണ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സഞ്ചാരികള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയ നടപടിയാണ് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിച്ചത്. ഇ–പാസ് നിർബന്ധമാക്കിയതോടെ ഊട്ടിയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയത് റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതിയിൽ താഴെ സന്ദർശകർ മാത്രമാണ് എത്തുന്നത് എന്ന് കണക്കുകൾ പറയുന്നു. .സീസൺ മുന്നിൽകണ്ടു…
Read More » -
Kerala
പെരിയാറിലെ മത്സ്യക്കുരുതിയില്‍ വന്‍ പ്രതിഷേധം; ഓഫീസിലേക്കു ചീഞ്ഞ മീന്‍ എറിഞ്ഞ് സമരക്കാര്‍
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ മത്സ്യക്കര്‍ഷകരുടെ പ്രതിഷേധം കനത്തു. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. സമരക്കാര്‍ ഓഫീസിലേക്കു ചീഞ്ഞ മീന്‍ എറിഞ്ഞു. പെരിയാര്‍ സംഭവത്തില്‍ ഉത്തരവാദിത്തം ഇറിഗേഷന്‍ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദം. ഇനി മനുഷ്യരായിരിക്കും ചാകാന്‍ പോകുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം മാത്രമല്ല, ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയണം എന്നാണ് അവരുടെ ആവശ്യം. ടി.ജെ. വിനോദ് എംഎല്‍എയും ഡിസിസി സെക്രട്ടറി മുഹമ്മദ് ഷിയാസും ഉള്‍പ്പെടെയുള്ളവര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തി. മത്സ്യക്കര്‍ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് പ്രതിഷേധിച്ചത്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയതിന്റെ കാരണം ഓരുവെള്ളം കയറി ഓക്‌സിജന്റെ അളവ് കുറഞ്ഞതാകാം എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട്. അതേസമയം, ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങളാണ് ഇത്തവണത്തെ ദുരന്തത്തിന് കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.…
Read More » -
Crime
പല സ്ത്രീകളുമായും ബന്ധം; ഒഴിവാക്കാന്‍ ക്രൂരമര്‍ദനം, തിരികെപോകാന്‍ ഉറപ്പിച്ചതോടെ മായയെ കൊന്നു
തിരുവനന്തപുരം: പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനാനിലയത്തില്‍ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതി രഞ്ജിത്തി(31)ന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി പോലീസ്. ഒപ്പംതാമസിച്ചിരുന്ന മായ തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഉറപ്പായതോടെയാണ് ഇയാള്‍ യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. മായയുടെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഒപ്പം താമസിച്ചിരുന്ന ഓട്ടോഡ്രൈവറായ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെ പോലീസിന് പിടികൂടാനായത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായത്. മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബര്‍ തോട്ടത്തില്‍ മേയ് 9-ന് രാവിലെയാണ് മായയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അന്നുമുതല്‍ രഞ്ജിത്ത് ഒളിവിലായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷം കുടപ്പനക്കുന്ന്, മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര തുടങ്ങി പലയിടത്തും കറങ്ങിനടക്കുന്ന രഞ്ജിത്തിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവില്‍പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രഞ്ജിത്തിന്റെ നിരന്തരമായ ഉപദ്രവം കാരണം മായ തിരികെ…
Read More » -
NEWS
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയിലെ ദമാമില്‍ മരിച്ചു
പ്രവാസി മലയാളി ദമാമില്‍ മരിച്ചു. പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനില്‍കുന്നത്തില്‍ പി എം സാജന്‍ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോബാര്‍ ദോസരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്ന് അധികൃതര്‍ അറിയിച്ചു. ദമാം സെകന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യു എസ് ജി മിഡില്‍ ഈസ്റ്റ് കംപനിയിലെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ 32 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി അധികൃതരുടേയും സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പന്തളം മുടിയൂര്‍ക്കോണം വാലില്‍ വടക്കേതില്‍ സിജിയാണ് ഭാര്യ. മെഡിക്കല്‍ വിദ്യാര്‍ഥി സോന, എന്‍ജിനീയറിംഗ് വിദ്യാര്‍ഥി അനു എന്നിവര്‍ മക്കളാണ്.
Read More » -
Kerala
ഒരു കോടിയുടെ ഭാ?ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-96 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FW 179242 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FX 578288 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കില്‍ ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.
Read More » -
India
ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി; ഹേമന്ത് സോറന്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സുപ്രീം കോടതിയിയില്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ചു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെയാണ് ഹേമന്ത് സോറന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. അപേക്ഷ സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ഹര്‍ജി സ്വീകരിച്ചാല്‍ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രം ജാര്‍ഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി ഇത്തരമൊരു നിലപാടെടുത്തത്. ഇതോടെ, ഹേമന്ത് സോറന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ജാമ്യാപേക്ഷ പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു. ഇ.ഡിയുടെ വാദം കൂടി പൂര്‍ത്തിയായാല്‍ സുപ്രീം കോടതി ഇടക്കാല ജാമ്യത്തില്‍ ഇന്നുതന്നെ തീരുമാനമെടുത്തേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റേതിനു സമാനമായ സാഹചര്യമാണ് തനിക്കുമുള്ളതെന്നായിരുന്നു ഹേമന്ത് സോറന്റെ പ്രധാന വാദം. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഹേമന്ത് സോറന്‍ മനഃപൂര്‍വം ജാതി അധിക്ഷേപ കേസുകള്‍…
Read More » -
Kerala
ബിജു മേനോനും ആസിഫ് അലിയും പൊലീസ് ഓഫീസർമാരായി കൊമ്പുകോർക്കുന്ന ‘തലവൻ’ മെയ് 24ന്
ജിസ് ജോയിയുടെ സംവിധാനത്തിൽ ഒരു പൊലീസ് കഥ തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന തലവൻ എന്ന ചിത്രം ഈ വെള്ളിയാഴ്ച പ്രദർശനത്തിനെത്തും. ഒരു കേസന്വേഷണം 2 പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലുള്ള അന്വേഷണവും അവർക്കിടയിലെ കിടമത്സരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബിജു മേനോനും ആസിഫ് അലിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലവൻ ബിജു മേനോനാണോ, ആസിഫ് അലിയാണോ എന്ന സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇവർക്കു പുറമേ പ്രമുഖ താരങ്ങളായ ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം- ശരൺ വേലായുധൻ. എഡിറ്റിംഗ്- സൂരജ് ഈ.എസ്. കലാസംവിധാനം- അജയൻ മങ്ങാട്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സാഗർ. ഗാനങ്ങൾ- ജിസ് ജോയ്. സംഗീതം- ദീപക് ദേവ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷെമീജ്…
Read More » -
Movie
കപ്പിള്‍ ഡയറക്ടേഴ്‌സ് ഒരുക്കുന്ന ‘ദി മിസ്റ്റേക്കര്‍ ഹൂ’ മെയ് 31 ന്
സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ ദി മിസ്റ്റേക്കര്‍ ഹൂ’ മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു. തന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥന്‍, മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്. ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവര്‍മ്മ, ബിപിന്‍, ബിജു, വിനീഷ്, മണിയന്‍ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബാനര്‍ – ആദിത്യദേവ് ഫിലിംസ്, നിര്‍മ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായര്‍, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്,…
Read More »