പത്തനംതിട്ട: സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’ വരിക്കാരാവന്‍ വിസമ്മതിച്ചതിന് കുടുംബശ്രീ സംരംഭകരെ ഹോട്ടല്‍ നടത്തിപ്പില്‍നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. പത്തനംതിട്ട മലയാലപ്പുഴയിലെ ഡി.ടി.പി.സി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെയാണ് ഒഴിവാക്കിയത്. ജീവനക്കാരായ ആറു വനിതകളും ദേശാഭിമാനി വരിക്കാരാവണമെന്ന് പ്രാദേശിക സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടെന്നാണ് സംരംഭകരുടെ ആരോപണം.
ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് 10 വര്‍ഷമായി പ്രവര്‍ക്കിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയത് രാഷ്ട്രീയപ്രേരിതമായാണ് എന്നാണ് പരാതി. ആരോപണം ഡി.ടി.പി.സി തള്ളി. 10 വര്‍ഷമായി ഒരേ സംരംഭകര്‍ക്ക് നല്‍കുന്നത് ഓഡിറ്റില്‍ പ്രശ്നം വന്നതിനെ തുടര്‍ന്നാണ് പുതിയ ആളുകള്‍ക്ക് നല്‍കിയത്. നിയമപരമായി ടെന്‍ഡര്‍ വിളിച്ചാണ് മറ്റാളുകള്‍ക്ക് നല്‍കിയതെന്നാണ് ഡി.ടി.പി.സി വിശദീകരണം.