KeralaNEWS

മണ്ണെണ്ണ മറിച്ചു വിറ്റ ശേഷം ടാങ്കില്‍ വെള്ളം നിറച്ച് തട്ടിപ്പ്: സപ്ലൈകോ ജീവനക്കാരന് സസ്‌പെൻഷൻ

  മണ്ണെണ്ണ മറിച്ചു വിറ്റ ശേഷം മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കില്‍ വെള്ളം നിറച്ച തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ ചുമതലക്കാരനായിരുന്ന പി. രാജുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സിവില്‍ സപ്ലൈസ് അഡിഷണല്‍ ജനറല്‍ മാനേജർ പി.ടി.സുരാജാണ് ഇയാളെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്.

റേഷൻകടകളില്‍ വിതരണം ചെയ്യുന്നതിനായി ഡിപ്പോയില്‍ സൂക്ഷിച്ച മണ്ണെണ്ണ മറിച്ചുവിറ്റശേഷം അതേ അളവില്‍ ടാങ്കില്‍ വെള്ളം നിറച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്നാർ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ഡിപ്പോയിലാണ് തട്ടിപ്പ് നടന്നത്. ഇവിടെനിന്ന് റേഷൻ കടകളില്‍ വിതരണംചെയ്ത മണ്ണെണ്ണയില്‍ വെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

Signature-ad

പരിശോധനയില്‍ ടാങ്കില്‍ വെള്ളം കലർത്തിയതായും 562 ലിറ്റർ മണ്ണെണ്ണ സ്റ്റോക്കില്‍ കുറവുള്ളതായും കണ്ടെത്തി. തട്ടിപ്പ് പുറത്തായതോടെ ഇയാള്‍ അവധിയില്‍ പോയിരുന്നു. പകരം ചുമതലയേറ്റ ഉദ്യോഗസ്ഥൻ നല്‍കിയ പരാതിയിലാണ് കോട്ടയം മേഖല മാനേജരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

Back to top button
error: