IndiaNEWS

ലോക്സഭാ തിരഞ്ഞെടുപ്പില്‍, ബിജെപി 305 സീറ്റ് നേടും; നരേന്ദ്ര മോദി തീര്‍ച്ചയായും മൂന്നാം വരുമെന്ന് അമേരിക്കന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞന്‍

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 305 സീറ്റ് നേടുമെന്ന് അമേരിക്കന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞനും. ഗ്ലോബല്‍ പൊളിറ്റിക്കല്‍ റിസ്‌ക് കണ്‍സള്‍ട്ടന്റുമായ ഇയാന്‍ ബ്രമ്മര്‍ പറഞ്ഞു. എന്‍ഡി ടിവി പ്രോഫിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രവചനം.

റിസ്‌ക് ആന്‍ഡ് റിസര്‍ച്ച് കണ്‍സള്‍ട്ടിങ് സ്ഥാപനമായ യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ബ്രമ്മര്‍. ആഗോളതലത്തിലെ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് മാത്രമാണ് സ്ഥിരതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് അടക്കം പ്രശ്നങ്ങള്‍ നിറഞ്ഞതാണ്.

Signature-ad

യൂറേഷ്യ ഗ്രൂപ്പ് ഗവേഷണ പ്രകാരം, ബിജെപി 295 മുതല്‍ 315 സീറ്റ് വരെ നേടാം. തുടര്‍ച്ചയായി മൂന്നാം വട്ടം അധികാരത്തിലേറാന്‍ പരിശ്രമിക്കുന്ന ബിജെപി 2014 ലെ തിരഞ്ഞെടുപ്പില്‍ 282 സീറ്റും, 2019 ല്‍ 303 സീറ്റുമാണ് സ്വന്തമാക്കിയത്.

തന്റെ താല്‍പര്യം സംഖ്യകളില്‍ അല്ലെന്ന് ബ്രമ്മര്‍ പറഞ്ഞു. ലോകത്തിലെ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ് സുഗമമായ അധികാര കൈമാറ്റം നടക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തെ കുറിച്ച് വളരെയധികം അനിശ്ചിതത്വമില്ല. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാണെന്നും അദ്ദേഹം വാഴ്ത്തി.

‘ മോദി തീര്‍ച്ചയായും മൂന്നാം വട്ടവും വിജയിക്കും. ശക്തമായ സാമ്പത്തിക അടിത്തറയും, സ്ഥിരതയുള്ള പരിഷ്‌കരണങ്ങളും സുസ്ഥിരതയുടെ സന്ദേശമാണ് നല്‍കുന്നതെന്നും ബ്രമ്മര്‍ പറഞ്ഞു. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി അടുത്ത വര്‍ഷം ഇന്ത്യ മാറിയേക്കും. 2028 ല്‍ മൂന്നാമത്തെ വലിയ ശക്തമായി മാറുമൈന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Back to top button
error: