Social MediaTRENDING

ധനുഷ് സ്വവര്‍ഗാനുരാഗിയാണെന്ന സുചിത്രയുടെ ആരോപണം; നടനുമായി അവര്‍ക്ക് ബന്ധമുണ്ട്, അല്ലെങ്കില്‍ സത്യങ്ങളൊക്കെ എങ്ങനെ അറിയുമെന്ന് നിര്‍മാതാവ്

മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാറിനും നടന്‍ ധനുഷിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പ്രശസ്ത ഗായിക കൂടിയായ സുചിത്ര. 2017 ല്‍ സിനിമാ മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച സുചി ലീക്സിന് ശേഷമാണ് വീണ്ടും സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായി മാറിയിരിക്കുന്നത്.

നടന്‍ ധനുഷിനെ കുറിച്ച് പല അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാനോ മറുപടി കൊടുക്കാനോ നടന്‍ തയ്യാറായിട്ടില്ല. എന്നാല്‍, ഈ വിഷയത്തെ കുറിച്ച് നിര്‍മ്മാതാവ് കെ രാജന്‍ നല്‍കിയ അഭിമുഖം വൈറലാവുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ ആരോപണങ്ങള്‍ക്ക് നിര്‍മാതാവിന്റെ മറുപടി എത്തിയത്.

Signature-ad

ധനുഷും തന്റെ മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും സ്വവര്‍ഗാനുരാഗികള്‍ ആണ്, ധനുഷിന്റെ മുന്‍ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ ഒരു മോശം അമ്മയാണ്, അവരെ അപേക്ഷിച്ച് ധനുഷ് മികച്ച അച്ഛനാണ്. ഐശ്വര്യ അമ്മയായി മാത്രം പ്രമോട്ട് ചെയ്തതേയുള്ളു. ദമ്പതികള്‍ പരസ്പരം വഞ്ചിച്ചു. ഇരുവരും ഡേറ്റിംഗ് നടത്തുന്ന ആളുകളുമായി പരസ്യമായി ഹോട്ടലുകളില്‍ പോകാറുണ്ട് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്.

ഇതിന് പുറമെ കമല്‍ ഹാസന്‍, വിജയ്, അജിത്, ഷാരൂഖ് ഖാന്‍, തൃഷ, അമല പോള്‍ എന്നിങ്ങനെ നിരവധി താരങ്ങളെ കുറിച്ചും നിരവധി കാര്യങ്ങളാണ് സുചിത്ര വെളിപ്പെടുത്തിയത്. എന്നാല്‍, സുചിത്രയും ധനുഷുമായുള്ള അടുപ്പത്തെ പറ്റി പറയുകയാണ് നിര്‍മാതാവിപ്പോള്‍.

ഇപ്പോള്‍ പുറത്ത് വന്ന അഭിമുഖത്തിന് മുമ്പ് ഗായിക സുചിത്രയെ ആരെങ്കിലും ഓര്‍മ്മിച്ചിരുന്നോ? എന്നാല്‍ ഇന്ന് സുചിത്ര ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ പേര് എങ്ങനെയെങ്കിലും അറിയാനും ജനപ്രിയമാക്കാനും വേണ്ടി നല്‍കിയ അഭിമുഖങ്ങളാണ് ഈ ദിവസങ്ങളിലായിട്ട് പുറത്ത് വന്നത്. ആ അഭിമുഖത്തില്‍ ഗായിക പല നടന്മാരെയും നടിമാരെയും കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചു.

അവരെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വ്യക്തമാണെങ്കില്‍, അവരെയെല്ലാം സുചിത്രയ്ക്ക് അത്രത്തോളം പരിചയമുള്ളത് കൊണ്ടാണ്. അതുകൊണ്ടാണ് അവരെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നത്. മാത്രമല്ല നടന്‍ ധനുഷിനെയും നല്ലരീതിയില്‍ പരിചയമുണ്ടാവും. ധനുഷ് എല്ലാവരുമായും നല്ല രീതിയില്‍ ഇടപഴകുന്ന വ്യക്തിയാണ്.

ഇതാണ് തന്റെ ജീവിതം തകരാന്‍ കാരണമെന്ന് അഭ്യൂഹങ്ങള്‍ പരക്കുമ്പോള്‍, സുചിത്രയും അത് തന്നെയാണ് പറയുന്നത്. അതുകൊണ്ടായിരിക്കും ഇക്കാര്യങ്ങളില്‍ ധനുഷ് മൗനമായിരിക്കുന്നതെന്ന് തോന്നുന്നു.

അതുപോലെ സിനിമാക്കാരുടെ പാര്‍ട്ടികളെ കുറിച്ചും സുചിത്രയുടെ ആരോപണമുണ്ട്. നടന്‍ കമല്‍ഹാസന്‍ ലഹരി വിരുന്നൊരുക്കിയെന്നും അതില്‍ നിരവധി താരങ്ങള്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടാവാം. എന്തുകൊണ്ടാണ് വേറൊരു താരങ്ങളും ഇതുവരെ അക്കാര്യങ്ങളൊന്നും പുറത്ത് പറയാത്തത്? മാത്രമല്ല എല്ലാ പാര്‍ട്ടികളിലും സുചിത്രയും പങ്കെടുത്തു എന്നല്ലേ അതിനര്‍ത്ഥം. സിനിമയില്‍ പാര്‍ട്ടി നടത്തുക എന്നത് ഒരു സാധാരണ കാര്യമാണ്.

ഓഡിയോ റിലീസ് പരിപാടി ഉണ്ടായാല്‍ നിര്‍മ്മാതാവ് വമ്പന്‍ വിരുന്നൊരുക്കും. അവിടെ സ്വഭാവികമായും ഒരു മദ്യപാന പാര്‍ട്ടി ഉണ്ടാകും. പക്ഷേ, സുചിത്ര പറയുന്നതു പോലെ, മയക്കുമരുന്ന് ഒന്നും ഉണ്ടാവില്ല. സിനിമ ചിത്രീകരണം അവസാനിച്ചതിന്റെയും മറ്റും സന്തോഷത്തില്‍ അങ്ങനൊരു പാര്‍ട്ടി നടത്തുന്നതില്‍ തെറ്റില്ലെന്നാണ് രാജന്‍ പറയുന്നത്.

ഇത്തരത്തില്‍ മോശമായ കാര്യങ്ങള്‍ പറഞ്ഞ് അതിലൂടെ പ്രശസ്തി നേടാന്‍ വേണ്ടിയുമാണ് സുചിത്ര ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത്. അവളുടെ സ്വപ്നങ്ങളെല്ലാം അവസാനിച്ചു. എല്ലാ മാധ്യമങ്ങളും പറയുന്നത് സുചിത്രയുടെ പേരാണ്. ഇതൊരു തെറ്റായ മാതൃകയാണ്. അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വളരെ സങ്കടമുണ്ട്. ഇങ്ങനെ പോയാല്‍ സിനിമയെ കുറിച്ച് വളരെ മോശമായി ചിന്തിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തുമെന്നും നിര്‍മ്മാതാവ് കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Back to top button
error: