Month: May 2024
-
LIFE
സുമതി വളവ് ” : പേടിപ്പെടുത്താൻ മാളികപ്പുറത്തിന്റെ വിജയ കൂട്ടുകെട്ടിനൊപ്പം അർജുൻ അശോകനും ചേരുന്ന പുതിയ ചിത്രം
വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചു. “സുമതി വളവ്” എന്നാണ് ചിത്രത്തിന്റെ പേര്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്കു ഒരു ഹൊറർ ഫാന്റസി അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കുമിത്. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ് അലി ആണ്.…
Read More » -
Crime
കൊച്ചി വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ പൂനെയിലേക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിംഗാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ വെടിയുണ്ട പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒന്നേമുക്കാല്‍ കോടിയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൊയ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ജീന്‍സിനകത്ത് അറയുണ്ടാക്കിയാണ് 2333ഗ്രാം 24 കാരറ്റ് തങ്കക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 1,74,63,340രൂപ വിലവരും. ഗ്രീന്‍ചാനല്‍വഴി പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ഇയാളെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് സൂചന. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.
Read More » -
Kerala
പെരിയാറിലെ മത്സ്യക്കുരുതി: ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി.സജീഷ് ജോയിയെയാണ് സ്ഥലം മാറ്റിയത്. സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ.ഷിജുവിനെ പകരം നിയമിച്ചു. വ്യവസായമന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിര്‍ന്ന ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്ന് പിസിബി വ്യക്തമാക്കി. പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും നല്‍കുക. ഇതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.ഷിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വി സിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്. അതെസമയം പുഴയില്‍ രാസമാലിന്യം കലര്‍ന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ അന്ന് രാവിലെ എട്ടിന് തന്നെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍…
Read More » -
Crime
പോലീസിനുനേരെ വാള്‍വീശി രക്ഷപ്പെട്ടു; പ്രതി ഒളിവുസങ്കേതത്തില്‍ നിന്ന് പിടിയില്‍
തിരുവനന്തപുരം: പോലീസ് സംഘത്തിനുനേരെ വാള്‍ വീശി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റുചെയ്തു. മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ഗോകുലിനെ(26) ആണ് ഒളിസങ്കേതത്തില്‍ നിന്ന് കോവളം പോലീസ് അറസ്റ്റുചെയ്തത്. കോളീയൂര്‍ ഭാഗത്തെ റസിഡന്‍സില്‍പ്പെട്ട ഭാരവാഹികളെയും പ്രദേശവാസികളെയും തടഞ്ഞുനിര്‍ത്തി പണം പിടിച്ചുവാങ്ങുകയും നല്‍കാത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു കോവളം എസ്.ഐ. പ്രദീപ് ഉള്‍പ്പെട്ട സംഘം ഇയാളുടെ വീട് അന്വേഷിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന പ്രതി വാളെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെ വീശുകയും ഇഷ്ടികയെടുത്ത് പോലീസ് ജീപ്പിന്റെ പിന്‍ഭാഗത്തുളള ഗ്ലാസ് ചില്ലിനെ എറിഞ്ഞുതകര്‍ക്കുകയും ചെയ്തശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരുരാത്രിമുഴുവന്‍ നടത്തിയ തിരച്ചിലില്‍ ഇയാളെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജീപ്പ്എറിഞ്ഞുതകര്‍ത്തതിനും ഇയാള്‍ക്കെതിരെ കോവളം പോലീസ് കേസെടുത്തു. കണ്ണന്‍ കാപ്പപ്രകാരം പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം, കോവളം, നേമം, തിരുവല്ലം ഉള്‍പ്പെട്ട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More » -
India
സന്ദേശ്ഖലി നുണക്കഥയെന്ന്; ബിജെപി നേതാവ് സൈറിയ പര്‍വീണ്‍ തൃണമൂലില്‍
കൊല്‍ക്കത്ത: സന്ദേശ്ഖലി സംഭവം രാഷ്ട്രീയനേട്ടത്തിനായി ബിജെപി കെട്ടിച്ചമച്ച കഥയാണെന്നാരോപിച്ച് ബിജെപി നേതാവ് സൈറിയ പര്‍വീണ്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ അധാര്‍മിക നടപടികളില്‍ മനംമടുത്താണ് ബിജെപി വിടുന്നതെന്നും നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബസീര്‍ഹട്ട് മണ്ഡല്‍ സെക്രട്ടറി ആയിരുന്ന പര്‍വീണ്‍ പറഞ്ഞു. സംസ്ഥാന മന്ത്രി ശശി പഞ്ചയും രാജ്യസഭാ എംപി മമത ബാല താക്കൂറും പങ്കെടുത്ത പൊതുചടങ്ങിലായിരുന്നു പര്‍വീണിന്റെ തൃണമൂല്‍ പ്രവേശം. ബസീര്‍ഹട്ട് മണ്ഡലത്തില്‍ വിജയിക്കുന്നതിനായി ബിജെപി കെട്ടിച്ചമച്ചതാണ് പീഡനകഥയെന്നും പര്‍വീണ്‍ പറഞ്ഞു. ലോകമെമ്പാടും ചര്‍ച്ചയായ സന്ദേശ്ഖലി സമരനായിക രേഖ പത്രയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ഥി. തൃണമൂലിലെ ഹാജി നൂറുല്‍ ഇസ്‌ലാമും പ്രധാന എതിരാളി. ജൂണ്‍ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ്.
Read More » -
Crime
ബാങ്ക് എംഡിക്കെതിരെ ജീവനക്കാരി നല്‍കിയ ലൈംഗിക പീഡന പരാതി ചോര്‍ത്തി; യോഗത്തില്‍ വായിപ്പിക്കാന്‍ ശ്രമം
ഇടുക്കി: തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിലെ വനിതാ മാനേജര്‍ മാനേജിങ് ഡയറക്ടര്‍ ജോസ് കെ പീറ്ററിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന പരാതി കുറ്റാരോപിതനു ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്ക് ചെയര്‍മാന്‍ വിവി മത്തായിക്കു നല്‍കിയ പരാതിയാണ് ജോസ് കെ പീറ്ററിന്റെ കൈയില്‍ എത്തിയത്. പരാതി ചോര്‍ന്നു കിട്ടിയ എംഡി, മാനേജര്‍ തലത്തിലുള്ള യോഗത്തില്‍ മുതിര്‍ന്ന വനിതാ ജീവനക്കാരിയെക്കൊണ്ടു പരസ്യമായി വായിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോസ് പീറ്റര്‍ വനിതാ മാനേജരോട് മോശമായി പെരുമാറിയതെന്ന്, എഫ്ഐആറില്‍ പറയുന്നു. നവംബറില്‍ ഇവരെ കാബിനിലേക്കു വിളിപ്പിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു. 30 വര്‍ഷത്തിലേറെയായി ബാങ്കില്‍ ജോലി ചെയ്യുന്ന ഇവരെ എംഡി രാത്രിയില്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും ലൈംഗിക താത്പര്യം അറിയിച്ചെന്നും എഫ്ഐആര്‍ പറയുന്നു. പത്തും എട്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ജീവനക്കാരി വിധവയാണ്. തൊഴിലിടത്തിലെ ലൈംഗിക പീഡനത്തെക്കുറിച്ച് തൊടുപുഴ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയും കുറ്റാരോപിതനു ചോര്‍ന്നു കിട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരാതിയും…
Read More » -
Life Style
നടി മീര വാസുദേവ് മൂന്നാമതും വിവാഹിതയായി; വരന്‍ ‘കുടുബംവിളക്ക്’ ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കം
നടി മീര വാസുദേവ് വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകളുടെ ചിത്രം മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹചടങ്ങുകള്‍. ‘ഞാനും വിപിനും ഇന്ന് രജിസ്റ്റര്‍ ചെയ്ത് ഔദ്യോഗികമായി വിവാഹിതരായി. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ ഛായാഗ്രാഹകനാണ്, അന്താരാഷ്ട്ര തലത്തില്‍ അവാര്‍ഡ് ജേതാവുമാണ്. 2019 മുതല്‍ ഒരേ പ്രോജക്ടില്‍ ജോലി ചെയ്ത് തുടങ്ങിയ പരിചയമാണ് ഞങ്ങളുടേത്. അത് വിവാഹത്തിലെത്തി. കോയമ്പത്തൂരില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. ഇത്രയും നാള്‍ എനിക്ക് തന്നെ സ്നേഹവും പിന്തുണയുമെല്ലാം വിപിനോടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണ്’. മീര കുറിച്ചു. ഏപ്രില്‍ 21-നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്സ്റ്റര്‍ ചെയ്തെന്നും പോസ്റ്റില്‍ മീര പറയുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിളങ്ങിയ മീര, ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. കുറച്ച് നാളായി സീരിയലുകളിലും സജീവമാണ്. മീര പ്രധാന കഥാപാത്രമായ കുടുബംവിളക്ക് എന്ന…
Read More » -
Kerala
കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം; നിരവധിപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് ബസ് കടക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങളും ബസിന്റെ അടിയില്‍പ്പെട്ടു. കഴിഞ്ഞ നാലു ദിവസത്തിനിടെ കൊടുവള്ളി മദ്രസ ബസാറില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു.
Read More » -
Kerala
ഫീസെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടി മുങ്ങും; കെഎസ്ഇബി ജോലി വാ?ഗ്ദാനം വ്യാജമെന്നു മുന്നറിയിപ്പ്
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്നു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെന്നു മുന്നറിയിപ്പ്. രജിസ്‌ട്രേഷന്‍ ഫീസെന്ന പേരില്‍ വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് രീതി. നിരവധി പേര്‍ കെണിയില്‍ വീണതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെഎസ്ഇബിയാണ് മുന്നറിയിപ്പുമായി രം?ഗത്തെത്തിയത്. ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുത്. കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‌സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയാണെന്നും ബോര്‍ഡ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കുറിപ്പ് കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങള്‍ നവമാധ്യമങ്ങളില്‍ സജീവം. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായായി അറിയുന്നു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരക്കാര്‍ വ്യാജപ്രചാരണം നടത്തുന്നത്. State holding, Electricity council board തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവര്‍ വ്യാജപരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.…
Read More » -
India
അമിതവേഗത്തിലെത്തിയ കാറിടിച്ച് കുഞ്ഞുള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്; വാഹനം തകര്‍ത്ത് ജനക്കൂട്ടം
മുംബൈ: മഹാരാഷ്ട്രയില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്നുവയസ് പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം കാര്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ നാഗ്പുരിലെ സെന്‍ഡ ചൗക് പ്രദേശത്താണ് സംഭവം. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീയും കുഞ്ഞും മറ്റൊരാളുമാണ് പരിക്കേറ്റവര്‍. കാറില്‍ സഞ്ചരിച്ചിരുന്നവരെ മെഡിക്കല്‍ പരിശോധനക്കയച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് പുണെയില്‍ ബൈക്ക് യാത്രികരായ രണ്ട് ഐടി ജോലിക്കാര്‍ മരിച്ചതിനെ പിന്നാലെ നടന്ന സംഭവമായതിനാല്‍ത്തന്നെ ആളുകള്‍ തീവ്രമായാണ് പ്രതികരിച്ചത്. കാര്‍ തകര്‍ത്തതുകൂടാതെ കാറോടിച്ചിരുന്നയാളെ ജനങ്ങള്‍ തടഞ്ഞുവെക്കുകയും പിന്നീട് പോലീസിന് കൈമാറുകയും ചെയ്തു.
Read More »