KeralaNEWS

ഫീസെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടി മുങ്ങും; കെഎസ്ഇബി ജോലി വാ?ഗ്ദാനം വ്യാജമെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്നു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെന്നു മുന്നറിയിപ്പ്. രജിസ്‌ട്രേഷന്‍ ഫീസെന്ന പേരില്‍ വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് രീതി. നിരവധി പേര്‍ കെണിയില്‍ വീണതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെഎസ്ഇബിയാണ് മുന്നറിയിപ്പുമായി രം?ഗത്തെത്തിയത്.

ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുത്. കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‌സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയാണെന്നും ബോര്‍ഡ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Signature-ad

കുറിപ്പ്

കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങള്‍ നവമാധ്യമങ്ങളില്‍ സജീവം. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായായി അറിയുന്നു.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരക്കാര്‍ വ്യാജപ്രചാരണം നടത്തുന്നത്. State holding, Electricity council board തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവര്‍ വ്യാജപരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളില്‍ കെ എസ് ഇ ബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുത്. ജാഗ്രത. കെ എസ് ഇ ബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയും.

 

 

Back to top button
error: