IndiaNEWS

സന്ദേശ്ഖലി നുണക്കഥയെന്ന്; ബിജെപി നേതാവ് സൈറിയ പര്‍വീണ്‍ തൃണമൂലില്‍

കൊല്‍ക്കത്ത: സന്ദേശ്ഖലി സംഭവം രാഷ്ട്രീയനേട്ടത്തിനായി ബിജെപി കെട്ടിച്ചമച്ച കഥയാണെന്നാരോപിച്ച് ബിജെപി നേതാവ് സൈറിയ പര്‍വീണ്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ അധാര്‍മിക നടപടികളില്‍ മനംമടുത്താണ് ബിജെപി വിടുന്നതെന്നും നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബസീര്‍ഹട്ട് മണ്ഡല്‍ സെക്രട്ടറി ആയിരുന്ന പര്‍വീണ്‍ പറഞ്ഞു.

സംസ്ഥാന മന്ത്രി ശശി പഞ്ചയും രാജ്യസഭാ എംപി മമത ബാല താക്കൂറും പങ്കെടുത്ത പൊതുചടങ്ങിലായിരുന്നു പര്‍വീണിന്റെ തൃണമൂല്‍ പ്രവേശം. ബസീര്‍ഹട്ട് മണ്ഡലത്തില്‍ വിജയിക്കുന്നതിനായി ബിജെപി കെട്ടിച്ചമച്ചതാണ് പീഡനകഥയെന്നും പര്‍വീണ്‍ പറഞ്ഞു.

Signature-ad

ലോകമെമ്പാടും ചര്‍ച്ചയായ സന്ദേശ്ഖലി സമരനായിക രേഖ പത്രയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ഥി. തൃണമൂലിലെ ഹാജി നൂറുല്‍ ഇസ്‌ലാമും പ്രധാന എതിരാളി. ജൂണ്‍ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ്.

 

Back to top button
error: