Month: April 2024
-
Kerala
അശരണർക്ക് കരുണയും സാന്ത്വനവുമായി വ്യത്യസ്തനായ ഒരു ‘ഫയർമാൻ’, കെടുത്താനാവില്ല ഈ നന്മജ്വാല
കൊല്ലം: ഇന്ന് ഏപ്രിൽ 14. അഗ്നിശമന സേനാദിനം. ദുരന്തങ്ങളെ നേരിടാൻ മാത്രമല്ല അശരണർക്ക് സാന്ത്വനമേകാനും തുനിഞ്ഞിറങ്ങിയ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇവിടെയുണ്ട്, ശാസ്താംകോട്ട അഗ്നിശമന സേനയിൽ. ചവറ മേനാംപള്ളി മുകുന്ദപുരം ചേമത്ത് വീട്ടിൽ മനോജാണ് (38) വ്യത്യസ്തനായ ഈ ഫയർമാൻ. ആരോരുമില്ലാത്ത രോഗികൾക്കും വഴിയിൽ കാണുന്ന അശരണർക്കും തുണയേകാൻ മനോജ് സദാസന്നദ്ധനാണ്. ഡ്യൂട്ടിക്ക് മുൻപും ഡ്യൂട്ടി കഴിഞ്ഞും ആദ്യമെത്തുന്നത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ്. അവിടെ നിർധനരായ രോഗിളോ ആരോരുമില്ലാത്ത രോഗികളോ ചികിത്സക്ക് വേണ്ടി എത്തിയിട്ടുണ്ടെങ്കിൽ അവർക്ക് സഹായമായി മനോജ് കൂടെ ഉണ്ടാകും. ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന ആരോരും ഇല്ലാത്ത രോഗികളുടെ കൂടെ ആംബുലൻസിൽ പോകാനും, അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ സഹായിക്കാനും ജീവനക്കാരെ സഹായിക്കാനുമൊക്കെ അദ്ദേഹം സജീവമായി ഒപ്പം നിൽക്കും. അശരണരെ സഹായിക്കാൻ ശമ്പളത്തിന്റെ ഒരു വിഹിതം മാറ്റിവയ്ക്കാനും മനോജ് മറക്കാറില്ല. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ റോഡരികിലും തെരുവിലും കിടക്കുന്ന ആരോരുമില്ലാത്തവരെ ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷ്,…
Read More » -
Kerala
റഹീമിൻ്റെ മോചനത്തിന് 34 കോടി; ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കി പത്മജ വേണുഗോപാൽ
സൗദി ജയിലില്‍ 18 വർഷമായി കഴിയുന്ന അബ്ദുള്‍ റഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപ സുമനസുകള്‍ ശേഖരിച്ചതിൻ്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കി പത്മജ വേണുഗോപാല്‍. ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനങ്ങള്‍ ആവിഷ്കരിച്ചത് കൊണ്ടാണ് വേഗത്തില്‍ ധനസമാഹരണം നടന്നതെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് മലയാളികളുടെയാകെ നേട്ടത്തെ പ്രധാനമന്ത്രിക്ക് കാഴ്ചവച്ചത്. “ഡിജിറ്റല്‍ പെയ്മെൻ്റ് സിസ്റ്റം ഭാരതത്തില്‍ അതിവേഗം വ്യാപകമായത് ആണ് ഒറ്റക്ലിക്കില്‍ പണമയക്കാനും മണിക്കൂറുകള്‍ കൊണ്ട് 34 കോടി രൂപ സമാഹരിക്കാനും കഴിഞ്ഞത്. ഇന്ത്യ ഡിജിറ്റല്‍ സൂപ്പർ പവറായി വളർന്നിരിക്കുന്നു. മോദി സർക്കാർ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസനവികസന രംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന അതിവേഗ വളർച്ചയെ എല്ലാവരും രാഷ്ട്രിയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നു”. ഇതാണ് പത്മജയുടെ പോസ്റ്റിൻ്റെ ഉള്ളടക്കം. ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയ വിശാലതയെ അഭിനന്ദിക്കേണ്ടതിന് പകരം ധനസമാഹരണവുമായി ഒരു ബന്ധവുമില്ലാത്ത മോദിക്ക് ഈ സംരംഭത്തിൻ്റെ മുഴുവൻ ക്രെഡിറ്റും കൊടുത്തതിനെതിരെ അതിരൂക്ഷമായ കമൻറുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. “വെറുപ്പിൻ്റെ സ്രഷ്ടാക്കള്‍ പോയി പൊട്ടിക്കരയുക… നിങ്ങള്‍…
Read More » -
Kerala
വന്ദേ ഭാരതിന്റെ കോച്ച് ഫാക്റ്ററി പത്തനംതിട്ടയില്‍ : അനില്‍ ആന്റണി
പത്തനംതിട്ട: താൻ ജയിച്ചാൽ വന്ദേ ഭാരതിന്റെ കോച്ച് ഫാക്റ്ററി പത്തനംതിട്ടയില്‍ സ്ഥാപിക്കുമെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലാണ് മലയോര ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതി ഇടം പിടിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ ഏക റയില്‍വേ സ്‌റ്റേഷനായ തിരുവല്ലയ്ക്ക് സമീപം കുന്നന്താനം പാമല എസ്‌റ്റേറ്റില്‍ ഫാക്ടറി സ്ഥാപിക്കുമെന്നാണ് പറയുന്നത്.ഇതോടൊപ്പം ശബരിമലയുടെ സമ്പൂര്‍ണ വികസനത്തിനായുള്ള പദ്ധതികള്‍, ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് വേണ്ടിയുള്ള പദ്ധതികള്‍, പമ്പാ നദിയുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള പദ്ധതികള്‍, പുതിയ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം, ജലധാര പദ്ധതി, കൂടുതല്‍ ജന്‍ആരോഗ്യ കേന്ദ്രങ്ങൾ , ഐടി പാര്‍ക്ക്, നിര്‍മ്മിത ബുദ്ധി പഠന കേന്ദ്രം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി മുന്നോട്ട് വയ്ക്കുന്നത്. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സാംസ്‌ക്കാരിക സഹമന്ത്രി മീനാക്ഷി ലേഖിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
Read More » -
Crime
പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു; ഡിവിആറും മോഷ്ടിച്ചു
മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു. ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. ഇന്നലെയാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന്നിച്ച് ദുബൈയിലാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വീട്ടില്‍ വന്ന് മടങ്ങിയത്. ശനിയാഴ്ച വീട് വൃത്തിയാക്കാന്‍ വന്ന ജോലിക്കാരി വീടിന്റെ പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും മുറികളും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ വീട്ടുജോലിക്കാരി വീട്ടുടമയെ വിവരം അറിയിച്ചു 350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പൊലീസില്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്. വീട് സിസി ടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസി ടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്. ആസൂത്രിതമായ മോഷണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവരം അറിഞ്ഞ് രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Read More » -
NEWS
പ്രണയപ്പക: പട്ടാമ്പിയിൽ 30കാരിയെ കുത്തിവീഴ്ത്തി കത്തിച്ച യുവാവും ജീവനൊടുക്കി
പാലക്കാട് പട്ടാമ്പിയിൽ 30കാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച ശേഷം പ്രതിയായ യുവാവും ജീവനൊടുക്കി. തൃത്താല ആലൂർ സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി കെ.പി പ്രവിയയെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷ് ജീവനൊടുക്കിയത്. പ്രവിയ മുമ്പ് സന്തോഷിൻ്റെ ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് പ്രവിയയ്ക്കു വേറെ വിവാഹം ഉറപ്പിച്ചതാണു സന്തോഷിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നുമാണു വിവരം. നേരത്തേ വിവാഹിതയായിരുന്ന പ്രവിയ ഈ ബന്ധം ഒഴിഞ്ഞിരുന്നു. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഈ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയി. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്. ആറു മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം…
Read More » -
Sports
മുംബൈ x മോഹൻ ബഗാൻ; ഐഎസ്‌എൽ ലീഗ് മത്സരങ്ങള്‍ക്ക് നാളെ ക്ലൈമാക്സ്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2023-24 സീസണിലെ ലീഗ് മത്സരങ്ങള്‍ക്ക് നാളെ ക്ലൈമാക്സ്.മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് മത്സരം. ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ആർക്കെന്നു നിശ്ചയിക്കുന്ന പോരാട്ടം നാളെ കൊൽക്കത്തയിൽ വച്ചാണ് അരങ്ങേറുക. ലീഗില്‍ 21 മത്സരങ്ങളില്‍നിന്ന് 47 പോയിന്‍റുമായി മുംബൈ സിറ്റിയാണ് ഒന്നാമത്. 45 പോയിന്‍റുമായി മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുണ്ട്. നാളെ സമനില നേടിയാലും മുംബൈക്ക് ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കാം. ജയിച്ചാല്‍ മാത്രമേ ബഗാന് ഷീല്‍ഡില്‍ ലഭിക്കൂ. അതേസമയം ഇന്നു നടക്കുന്ന മത്സരത്തില്‍ എഫ്സി ഗോവ ചെന്നൈയിൻ എഫ്സിയെ നേരിടും. ജയിക്കാൻ സാധിച്ചാല്‍ ഗോവയ്ക്ക് മോഹൻ ബഗാനെ മറികടക്കാം. 21 മത്സരങ്ങളില്‍നിന്ന് 42 പോയിന്‍റാണ് ഗോവയ്ക്കുള്ളത്. ചെന്നൈയിനെതിരേ ജയിക്കുകയും നാളെ മോഹൻ ബഗാൻ തോല്‍ക്കുകയും ചെയ്താല്‍ ഗോവയ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. ലീഗ് റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനക്കാർക്ക് നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് ലഭിക്കും.
Read More » -
NEWS
ഒമാനില്‍ മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു; അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
മസ്കറ്റ്: ഒമാനില്‍ മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് മറിഞ്ഞത്. മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒമാനിലെ ഖസബില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
Read More » -
Kerala
കോട്ടയത്തു നിന്നും പുനെയിലേക്ക് ട്രെയിൻ; മുംബൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സർവീസ്
തിരുവനന്തപുരം: എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന രണ്ട് പൂനെ ട്രെയിനുകളില്‍ ഒന്ന് കോട്ടയത്തേയ്‌ക്ക് നീട്ടാൻ അനുമതിയായി.മുംബൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സര്‍വീസിനും അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്നലെ സമാപിച്ച റെയില്‍വേ ഓള്‍ ഇന്ത്യ ടൈംടേബിള്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങള്‍.ദക്ഷിണ റെയില്‍വേയില്‍ കേരളത്തിലുള്ള എല്ലാ ഡിവിഷനുകളും ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ട്രെയിന്‍ കടന്നു പോകുന്ന സോണുകളുടെ താല്പര്യങ്ങള്‍ കൂടെ കണക്കിലെടുത്താണ് തീരുമാനങ്ങള്‍. ജൂലൈയോടെ സർവീസുകൾ ആരംഭിക്കുമെന്നാണ് സൂചന.
Read More » -
India
പഞ്ചാബില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനെ കുത്തിക്കൊന്നു
പട്യാല: പഞ്ചാബില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനെ കുത്തിക്കൊന്നു.ആനന്ദ്പൂർ സാഹിബ് ജില്ലയിലെ നംഗല്‍ പ്രദേശത്താണ് സംഭവം. വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് പ്രഭാകറാണ് മരിച്ചത്.ശനിയാഴ്ച, വൈകുന്നേരം 6 മണിയോടെ വികാസിനെ തേടിയെത്തിയ സഹായിയാണ് ചോരപുരണ്ട നിലയില്‍ കസേരയില്‍ കിടക്കുന്ന വികാസിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർച്ചയേറിയ ആയുധം കൊണ്ട് വികാസിന്റെ തലയില്‍ പലതവണ അടിച്ചിട്ടുണ്ട്. മുറിവില്‍ നിന്നുള്ള അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പറയുന്നു. സ്‌കൂട്ടറില്‍ രണ്ട് പേർ വികാസിന്റെ കടയ്‌ക്ക് സമീപം എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്
Read More » -
Kerala
യൂത്ത് ഐക്കണ്‍ പുരസ്‌കാരം അനില്‍ ആന്റണിക്ക്
കൊല്ലം: ശ്രീഅയ്യപ്പ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ ‘ഐക്കണ്‍സ്- 2024’ വിഷുക്കൈനീട്ടം പുരസ്‌കാരത്തിന് പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ.ആന്റണി അർഹനായി. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 17ന് രാവിലെ പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘മെറിറ്റ് കോണ്‍ക്ലെവ് -2024’ വെച്ച് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി പുരസ്‌കാരം സമ്മാനിക്കും. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
Read More »