കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2023-24 സീസണിലെ ലീഗ് മത്സരങ്ങള്‍ക്ക് നാളെ ക്ലൈമാക്സ്.മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് മത്സരം.
ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ആർക്കെന്നു നിശ്ചയിക്കുന്ന പോരാട്ടം നാളെ കൊൽക്കത്തയിൽ വച്ചാണ് അരങ്ങേറുക.
ലീഗില്‍ 21 മത്സരങ്ങളില്‍നിന്ന് 47 പോയിന്‍റുമായി മുംബൈ സിറ്റിയാണ് ഒന്നാമത്. 45 പോയിന്‍റുമായി മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുണ്ട്. നാളെ സമനില നേടിയാലും മുംബൈക്ക് ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കാം. ജയിച്ചാല്‍ മാത്രമേ ബഗാന് ഷീല്‍ഡില്‍ ലഭിക്കൂ.
അതേസമയം ഇന്നു നടക്കുന്ന മത്സരത്തില്‍ എഫ്സി ഗോവ ചെന്നൈയിൻ എഫ്സിയെ നേരിടും. ജയിക്കാൻ സാധിച്ചാല്‍ ഗോവയ്ക്ക് മോഹൻ ബഗാനെ മറികടക്കാം. 21 മത്സരങ്ങളില്‍നിന്ന് 42 പോയിന്‍റാണ് ഗോവയ്ക്കുള്ളത്.
ചെന്നൈയിനെതിരേ ജയിക്കുകയും നാളെ മോഹൻ ബഗാൻ തോല്‍ക്കുകയും ചെയ്താല്‍ ഗോവയ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. ലീഗ് റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനക്കാർക്ക് നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് ലഭിക്കും.