Month: April 2024
-
Kerala
പി സി ജോര്‍ജ് വീണ്ടും പുറത്ത്; തെരഞ്ഞെടുപ്പ് കഴിയാൻ കാത്ത് ബിജെപി
കോട്ടയം: പി സി ജോര്‍ജിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ബിജെപി.പി സി ജോർജിന്റെ പ്രതികരണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച് വീണ്ടും പി.സി ജോര്‍ജ് രംഗത്ത് വന്നിരുന്നു. അപ്പനും മകനും ഒരുമിച്ചിറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണെന്നാണ് ജോര്‍ജ് പറഞ്ഞത്. പി സി ജോർജിന് വ്യക്തിപരമായി സ്വാധീനമുള്ള സ്ഥലങ്ങളാണ് കോട്ടയത്തിന്റെ കിഴക്കൻ മേഖലകൾ.ഇവിടെ പി സി ജോർജ് എൻഡിഎ സ്ഥാനാർത്ഥിയെ കാലുവാരുമെന്നുറപ്പാണ്. അടുത്തിടെയാണ് പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചത്.സ്വന്തം മണ്ഡലമായ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റായിരുന്നു പ്രതിഫലം.എന്നാൽ എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ നേതാക്കളായ വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും എതിർത്തതോടെ പി സി ജോർജിന് സീറ്റ് നിഷേധിക്കപ്പെട്ടു.കോൺഗ്രസ് നേതാവായ എ കെ ആന്റണിയുടെ മകനും അടുത്തിടെ ബിജെപിയിലെത്തിയതുമായ അനിൽ ആന്റണിയാണ് ഇവിടെ സ്ഥാനാർത്ഥിയായത്.ഇതോടെയാണ് പി സി…
Read More » -
Kerala
റഹീമിന്റെ മോചനം; 34 കോടി ഇന്ന് കൈമാറും
കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്ബുഴ മച്ചിലകത്ത് എം.പി. അബ്ദുള്‍ റഹീമിന്റെ മോചനത്തിനുള്ള പണം ഇന്ന് കൈമാറും. 34 കോടി രൂപ കൈമാറാൻ നിയമതടസ്സങ്ങളില്ലെന്നും തുക 50 കോടിയില്‍ അധികമാണെങ്കില്‍ മാത്രം റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി മതിയെന്നും ആർ.ബി.ഐ അറിയിച്ചു.ഇതോടെ സൗദിയിലെ ഇന്ത്യൻ എംബസി പണം കൈമാറാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മോചനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച കോടതി തുറക്കുമ്ബോള്‍ ആരംഭിക്കും. എംബസിവഴി ഉടൻ തുക കൈമാറും. മോചനത്തിന് മറ്റു തടസ്സങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നത്. അറിയാതെ സംഭവിച്ച ഒരു കൈപ്പിഴ മൂലം 18 വർഷമാണ് റഹീമിന് ജയിലില്‍ കഴിയേണ്ടിവന്നത്.റഹീമിന്റെ സഹോദരിമാർക്ക് പ്രായപൂർത്തിയാവുംവരെ വധശിക്ഷ നല്‍കരുതെന്ന സൗദിയിലെ നിയമംമൂലമാണ് ശിക്ഷ നടപ്പാക്കാൻ വൈകിയത്. 2021 നവംബറില്‍ അന്തിമവിധി വന്നു.2024 ഏപ്രിൽ 18-ന് ശിക്ഷ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
Read More » -
Kerala
കേരളത്തിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് തരംഗം ഇല്ല; ലോക്‌പോള്‍ മെഗാ സര്‍വേഫലം
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് വിജയം പ്രവചിച്ച് ലോക്‌പോള്‍ മെഗാ സര്‍വേ.അതേസമയം കഴിഞ്ഞ തവണത്തെ തരംഗം ഇല്ലെന്നും എൽഡിഎഫ് അഞ്ച് സീറ്റിൽ കുറയാതെ വിജയിക്കുമെന്നും സർവെ പറയുന്നു. കോട്ടയം, ആലപ്പുഴ,തൃശൂർ, ആലത്തൂർ,വടകര എന്നീ മണ്ഡലങ്ങളാണ് എൽഡിഎഫ് വിജയിക്കുക.പത്തനംതിട്ടയിൽ കട്ടയ്ക്കാണ് മത്സരം. ബാക്കി മണ്ഡലങ്ങൾ യുഡിഎഫ് തൂത്തുവാരുമെന്നും ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും സർവേയിൽ പറയുന്നു. ഓരോ ലോക്‌സഭാ മണ്ഡലത്തിലേയും 1350 പേരില്‍ നിന്നാണ് സര്‍വേ ടീം അഭിപ്രായം നേടിയത്. 2019 ല്‍ 20 ല്‍ 19 ഉം യു ഡി എഫ് ആയിരുന്നു നേടിയിരുന്നത്.അന്ന് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം നിർണായകമായിരുന്നെങ്കിൽ ഇത്തവണ സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് എല്‍ ഡി എഫിന് തിരിച്ചടിയാകുക. മധ്യവര്‍ഗ വോട്ടര്‍മാരിലും താഴെത്തട്ടിലുള്ള വോട്ടര്‍മാരിലുമെല്ലാം ഈ വികാരമുണ്ടെന്നുമാണ് സര്‍വേയുടെ കണ്ടെത്തല്‍. മണിപ്പൂര്‍ കലാപം, ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അതിക്രമം എന്നിവ കാരണം ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കയറിക്കൂടാനുള്ള ബി ജെ…
Read More » -
Kerala
റഹീമിന് പിന്നാലെ, വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സിന്റെ മോചനത്തിനായും ആവശ്യം
പാലക്കാട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കിടക്കുന്ന മലയാളിയായ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികള്‍ കൈകോർത്തതിന് പിന്നാലെ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായും ആവശ്യം ഉയരുന്നു. മകളുടെ മോചനത്തിനായി സഹായിക്കണമെന്ന് മാതാവ് പ്രേമ കുമാരി കുമാരി ആവശ്യപ്പെട്ടു. 12 വർഷമായി മകളെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുല്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. നഴ്സായി 2012 ൽ യെമനിലെത്തിയതായിരുന്നു നിമിഷപ്രിയ.2016 ൽ തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയുമായി ചേർന്ന് ഇവിടെ ക്ലിനിക്ക് ആരംഭിച്ചു.യെമനിൽ ക്ലിനിക്ക് ആരംഭിക്കാൻ യെമനി പൗരത്വം ആവശ്യമാണ്.അങ്ങനെയാണ് താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പാർട്ണറായ തലാല്‍ അബ്ദുളുമായി ചേർന്ന് ക്ലിനിക്ക് തുറക്കുന്നത്.ഇതിനിടെയായിരുന്നു യെമനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.ഈ സമയം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച നിമിഷ പ്രിയയുടെ പാസ്പോർട്ട് ഉൾപ്പെടെ തലാൽ തടഞ്ഞു വച്ചു.ഇതിനെ ചൊല്ലി…
Read More » -
Kerala
കൊച്ചി മെട്രോ സ്റ്റേഷനില്‍ ഇനി ഇലക്‌ട്രിക് സ്കൂട്ടറും വാടകയ്ക്ക്
എറണാകുളം: കൊച്ചി മെട്രോ സ്റ്റേഷനില്‍ ഇനി ഇലക്‌ട്രിക് സ്കൂട്ടറും വാടകയ്ക്ക്.മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്ബനിയായ സെയ്കി മൊബിലിറ്റിയാണ് ഇത്തരത്തിൽ കൊച്ചി മെട്രോയിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നത്. 100 രൂപക്ക് കൊച്ചി മെട്രോ സ്റ്റേഷനു സമീപത്ത് നിന്ന് ഇലക്‌ട്രിക് സ്കൂട്ടർ വാടകക്ക് എടുക്കാം. സൈക്കിളുകള്‍ വാടകയ്‌ക്കെടുക്കുന്നത് പോലെ തന്നെ ഇലക്‌ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളുമൊക്കെ ഇവിടെ ലഭ്യമാണ്. തുടക്കത്തില്‍ കലൂർ സ്റ്റേഡിയം ബ്രോഡ് വേ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലാണ് ഇലക്‌ട്രിക് സ്കൂട്ടർ ലഭ്യമാക്കുന്നത്. ‘യുലു’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ക്യൂആർ കോഡ് സ്കാൻ ചെയ്താല്‍ ആപ്പ് വഴി ബൈക്ക് സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും സൗകര്യമുണ്ട്. ഈ സേവനം ഉപയോഗിക്കുമ്ബോള്‍ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനോ ഡ്രൈവിംഗ് ലൈസൻസോ ആവശ്യമില്ല. സേവനം മുഴുവനും യുലു ആപ്പ് വഴിയാണ് നടക്കുന്നത്. എല്ലാ ബൈക്ക് സ്റ്റേഷനുകളും ഓട്ടോമേറ്റഡ് ആണ്, ജീവനക്കാരില്ല.ഇന്നുമുതൽ ഈ സർവീസ് ലഭ്യമാണ്. വാഹനത്തിലെ ബാറ്ററി ചാർജ് വിവരങ്ങള്‍, എത്ര കിലോമീറ്റർ യാത്ര ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങള്‍…
Read More » -
NEWS
ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ
ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി. പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി വ്യക്തമാക്കി രംഗത്തെത്തി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്‌പ്പാടില്‍ അവസാനിച്ചെന്നും ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നുമാണ് ഇറാൻ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്. ഇന്നലെ രാവിലെയാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍റെ ആക്രമണത്തോട് ഇസ്രയേല്‍ പ്രതികരിച്ചത്. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. സംഭവത്തിൽ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.ഇതോടെയാണ് ഇറാന്റെ പൊടുന്നനെയുള്ള പിൻമാറ്റം.ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തിന് പിന്നാലെ ജോർദാനും ഇറാഖും ലബനോനും തങ്ങളുടെ വ്യോമ മേഖല അടച്ചിരുന്നു.
Read More » -
Sports
രോഹിതിന്റെ സെഞ്ച്വറി വിഫലം; മുംബൈയെയും വീഴ്ത്തി ചെന്നൈ മുന്നോട്ട്
മുംബൈ: രോഹിത് ശർമ നടത്തിയ ഒറ്റയാള്‍ പോരാട്ടം വിഫലമായതോടെ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം. 207 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ ഒതുങ്ങിയതോടെ 20 റണ്‍സിനായിരുന്നു ചെന്നൈ ജയം പിടിച്ചത്. നാലോവറില്‍ 28 റണ്‍സ് വഴങ്ങി നാല് ബാറ്റർമാരെ മടക്കിയ മതീഷ പതിരാനയാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. മുംക്കൈായി അവസാനം വരെ പൊരുതിയ രോഹിത് 63 പന്തില്‍ അഞ്ച് സിക്സും 11 ഫോറുമടക്കം 105 റണ്‍സുമായി പുറത്താകാതെനിന്നു. നേരത്തെ അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദും ശിവം ദുബെയും അവസാന ഘട്ടത്തില്‍ ബാറ്റിങ് വിസ്ഫോടനവുമായി എം.എസ് ധോണിയും നിറഞ്ഞാടിയപ്പോള്‍ ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് അടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ധോണി ഹാട്രിക് സിക്സർ തൂക്കിയപ്പോള്‍ പിറന്നത് 26 റണ്‍സാണ്.
Read More » -
NEWS
കനത്ത മഴ; ഒമാനില്‍ മലയാളിയടക്കം 12 പേര്‍ മരിച്ചു
മസ്കറ്റ് :കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില്‍ മലയാളിയടക്കം 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍കുമാർ (55) ആണ് മരിച്ച മലയാളി. സൗത്ത് ഷര്‍ക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണാണ് സുനില്‍കുമാര്‍ മരിച്ചത്. മെക്കാനിക്കൽ ജോലി ചെയ്യുകയായിരുന്നു സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മരിച്ചവരില്‍ ഒമ്ബത് വിദ്യാര്‍ത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു. കാണാതായ അഞ്ച് പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More » -
Sports
തുടരെ സിക്സുകൾ, 4 പന്തില്‍ പുറത്താവാതെ 20 റണ്‍സുമായി ധോണി ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 206 റണ്‍സ്
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ പടുകൂറ്റന്‍ സ്കോറുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.ടോസ് നഷ്‌ടപ്പെട്ട് ആദ്യമിറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ശിവം ദുബെ (38 പന്തില്‍ 66*), റുതുരാജ് ഗെയ്‌ക്‌വാദ് (40 പന്തില്‍ 69) എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റികളാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറില്‍ നാല് പന്ത് നേരിടാനെത്തിയ എം എസ് ധോണി ഹാട്രിക് സിക്സുകള്‍ സഹിതം 4 പന്തില്‍ പുറത്താവാതെ 20* റണ്‍സ് എടുത്തു. അവസാന നാല് പന്ത് നേരിടാന്‍ ക്രീസിലെത്തിയ എം എസ് ധോണി 6, 6, 6, 2 അടിച്ച് ചെന്നൈക്ക് സൂപ്പര്‍ ഫിനിഷിംഗാണ് ഒരുക്കിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറില്‍ 26 റണ്‍സാണ് ധോണിക്കരുത്തില്‍ സിഎസ്‌കെ അടിച്ചുകൂട്ടിയത്. അതേസമയം ഐപിഎല്ലിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 47 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ഫിലിപ്പ്…
Read More » -
Crime
അടിമാലിയിൽ വയോധികയെ കഴുത്തറത്ത് കൊന്ന കേസ്; കൊല്ലം കിളികൊല്ലൂർ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റിൽ
ഇടുക്കിയിലെ അടിമാലിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടുപേര്‍ പിടിയിലായി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ അലക്‌സ്, കവിത എന്നിവരെയാണ് പോലീസ് പാലക്കാട്ടുനിന്ന് പിടികൂടിയത്. ഇരുവരെയും ഇടുക്കിയിലെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയവരായിരുന്നു ഇവര്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പൊലീസ് പിടികൂടിയത്. ഇന്നലെ (ശനി) വൈകിട്ടാണ് അടിമാലി കുര്യന്‍സ് ആശുപത്രി റോഡിലെ ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഫാത്തിമ കാസിം എന്ന 70 കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് പ്രതികള്‍ ഫാത്തിമയെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി മകന്‍ സുബൈര്‍ വീട്ടിലെത്തിയപ്പോഴാണ് ഫാത്തിമയെ രക്തം വാര്‍ന്നനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സുബൈര്‍ പൊലീസിനെ വിവരമറിയിച്ചു. തെളിവ് നശിപ്പിക്കാനായി സ്ഥലത്ത് മുളകുപൊടിയും വിതറിയാണ് പ്രതികള്‍ കടന്നുകളഞ്ഞിരുന്നത്.
Read More »