തിരുവനന്തപുരം: എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന രണ്ട് പൂനെ ട്രെയിനുകളില്‍ ഒന്ന് കോട്ടയത്തേയ്‌ക്ക് നീട്ടാൻ അനുമതിയായി.മുംബൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സര്‍വീസിനും അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇന്നലെ സമാപിച്ച റെയില്‍വേ ഓള്‍ ഇന്ത്യ ടൈംടേബിള്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങള്‍.ദക്ഷിണ റെയില്‍വേയില്‍ കേരളത്തിലുള്ള എല്ലാ ഡിവിഷനുകളും ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ട്രെയിന്‍ കടന്നു പോകുന്ന സോണുകളുടെ താല്പര്യങ്ങള്‍ കൂടെ കണക്കിലെടുത്താണ് തീരുമാനങ്ങള്‍.
ജൂലൈയോടെ സർവീസുകൾ ആരംഭിക്കുമെന്നാണ് സൂചന.