പട്യാല: പഞ്ചാബില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനെ കുത്തിക്കൊന്നു.ആനന്ദ്പൂർ സാഹിബ് ജില്ലയിലെ നംഗല്‍ പ്രദേശത്താണ് സംഭവം.
വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് പ്രഭാകറാണ് മരിച്ചത്.ശനിയാഴ്ച, വൈകുന്നേരം 6 മണിയോടെ വികാസിനെ തേടിയെത്തിയ സഹായിയാണ് ചോരപുരണ്ട നിലയില്‍ കസേരയില്‍ കിടക്കുന്ന വികാസിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂർച്ചയേറിയ ആയുധം കൊണ്ട് വികാസിന്റെ തലയില്‍ പലതവണ അടിച്ചിട്ടുണ്ട്. മുറിവില്‍ നിന്നുള്ള അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പറയുന്നു. സ്‌കൂട്ടറില്‍ രണ്ട് പേർ വികാസിന്റെ കടയ്‌ക്ക് സമീപം എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്