KeralaNEWS

റഹീമിൻ്റെ മോചനത്തിന് 34 കോടി; ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കി പത്മജ വേണുഗോപാൽ

സൗദി ജയിലില്‍ 18 വർഷമായി കഴിയുന്ന അബ്ദുള്‍ റഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപ സുമനസുകള്‍ ശേഖരിച്ചതിൻ്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കി പത്മജ വേണുഗോപാല്‍.

ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനങ്ങള്‍ ആവിഷ്കരിച്ചത് കൊണ്ടാണ് വേഗത്തില്‍ ധനസമാഹരണം നടന്നതെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് മലയാളികളുടെയാകെ നേട്ടത്തെ പ്രധാനമന്ത്രിക്ക് കാഴ്ചവച്ചത്.

Signature-ad

“ഡിജിറ്റല്‍ പെയ്മെൻ്റ് സിസ്റ്റം ഭാരതത്തില്‍ അതിവേഗം വ്യാപകമായത് ആണ് ഒറ്റക്ലിക്കില്‍ പണമയക്കാനും മണിക്കൂറുകള്‍ കൊണ്ട് 34 കോടി രൂപ സമാഹരിക്കാനും കഴിഞ്ഞത്. ഇന്ത്യ ഡിജിറ്റല്‍ സൂപ്പർ പവറായി വളർന്നിരിക്കുന്നു. മോദി സർക്കാർ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസനവികസന രംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന അതിവേഗ വളർച്ചയെ എല്ലാവരും രാഷ്ട്രിയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നു”. ഇതാണ് പത്മജയുടെ പോസ്റ്റിൻ്റെ ഉള്ളടക്കം.

ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയ വിശാലതയെ അഭിനന്ദിക്കേണ്ടതിന് പകരം ധനസമാഹരണവുമായി ഒരു ബന്ധവുമില്ലാത്ത മോദിക്ക് ഈ സംരംഭത്തിൻ്റെ മുഴുവൻ ക്രെഡിറ്റും കൊടുത്തതിനെതിരെ അതിരൂക്ഷമായ കമൻറുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. “വെറുപ്പിൻ്റെ സ്രഷ്ടാക്കള്‍ പോയി പൊട്ടിക്കരയുക… നിങ്ങള്‍ പടച്ചുണ്ടാക്കുന്നതല്ല കേരള സ്‌റ്റോറി. നിങ്ങളൊഴികെയുള്ള മനുഷ്യർ സൃഷ്ടിക്കുന്ന സ്നേഹ സ്‌റ്റോറിയാണ് കേരള സ്‌റ്റോറി.. രണ്ട് ദിവസം കൊണ്ട് 34 കോടി വാരിക്കൂട്ടിയ യഥാർത്ഥ കേരള സ്‌റ്റോറി.. ഇത്തരം സ്‌റ്റോറികള്‍ ഇനിയും രചിക്കപ്പെടും. ഇത് കേരളമാണ് !! ഇങ്ങനെ പോകുന്നു കമന്റുകൾ ഏറെയും.

കോണ്‍ഗ്രസിലായിരുന്ന കാലത്ത് നോട്ട് നിരോധിച്ച്‌ രാജ്യം ഡിജിറ്റല്‍ എക്കണോമിയിലേക്ക് തിരിയാനുള്ള മോദിയുടെ നീക്കത്തെ നിശിതമായി വിമർശിച്ചിരുന്ന വ്യക്തിയാണ് പത്മജ.

Back to top button
error: