മുംബൈ: രോഹിത് ശർമ നടത്തിയ ഒറ്റയാള്‍ പോരാട്ടം വിഫലമായതോടെ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം.
207 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ ഒതുങ്ങിയതോടെ 20 റണ്‍സിനായിരുന്നു ചെന്നൈ ജയം പിടിച്ചത്. നാലോവറില്‍ 28 റണ്‍സ് വഴങ്ങി നാല് ബാറ്റർമാരെ മടക്കിയ മതീഷ പതിരാനയാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. മുംക്കൈായി അവസാനം വരെ പൊരുതിയ രോഹിത് 63 പന്തില്‍ അഞ്ച് സിക്സും 11 ഫോറുമടക്കം 105 റണ്‍സുമായി പുറത്താകാതെനിന്നു.
നേരത്തെ അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദും ശിവം ദുബെയും അവസാന ഘട്ടത്തില്‍ ബാറ്റിങ് വിസ്ഫോടനവുമായി എം.എസ് ധോണിയും നിറഞ്ഞാടിയപ്പോള്‍ ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് അടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ധോണി ഹാട്രിക് സിക്സർ തൂക്കിയപ്പോള്‍ പിറന്നത് 26 റണ്‍സാണ്.