100 രൂപക്ക് കൊച്ചി മെട്രോ സ്റ്റേഷനു സമീപത്ത് നിന്ന് ഇലക്‌ട്രിക് സ്കൂട്ടർ വാടകക്ക് എടുക്കാം. സൈക്കിളുകള്‍ വാടകയ്‌ക്കെടുക്കുന്നത് പോലെ തന്നെ ഇലക്‌ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളുമൊക്കെ ഇവിടെ ലഭ്യമാണ്. തുടക്കത്തില്‍ കലൂർ സ്റ്റേഡിയം ബ്രോഡ് വേ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലാണ് ഇലക്‌ട്രിക് സ്കൂട്ടർ ലഭ്യമാക്കുന്നത്.
‘യുലു’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ക്യൂആർ കോഡ് സ്കാൻ ചെയ്താല്‍ ആപ്പ് വഴി ബൈക്ക് സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും സൗകര്യമുണ്ട്. ഈ സേവനം ഉപയോഗിക്കുമ്ബോള്‍ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനോ ഡ്രൈവിംഗ് ലൈസൻസോ ആവശ്യമില്ല. സേവനം മുഴുവനും യുലു ആപ്പ് വഴിയാണ് നടക്കുന്നത്. എല്ലാ ബൈക്ക് സ്റ്റേഷനുകളും ഓട്ടോമേറ്റഡ് ആണ്, ജീവനക്കാരില്ല.ഇന്നുമുതൽ ഈ സർവീസ് ലഭ്യമാണ്.
വാഹനത്തിലെ ബാറ്ററി ചാർജ് വിവരങ്ങള്‍, എത്ര കിലോമീറ്റർ യാത്ര ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങള്‍ ആപ്പിലൂടെ അറിയാനാവും. ചാർജ് കുറയുന്ന സാഹചര്യം വന്നാല്‍ അടുത്തുള്ള കേന്ദ്രത്തില്‍ നിന്ന് പുതിയ വാഹനം എടുക്കാനും സാധിക്കുന്നതാണ്. 50 ബജാജ് ഇലക്‌ട്രിക് ബൈക്കുകളുമായാണ് സെയ്‌കി മൊബിലിറ്റി സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ബൈക്കുകള്‍ ഉള്‍പ്പെടെ ഇന്ത്യൻ നിർമിത വസ്തുക്കളായിരിക്കും മുഴുവൻ സാമഗ്രികളും.