Month: April 2024
-
Kerala
‘മഞ്ഞുമല’ ബോയ്‌സ്! മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന
കൊച്ചി: ഇറ്റലിയില്‍ മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയന്‍ വ്യോമസേന രക്ഷിച്ചു. സമുദ്രനിരപ്പില്‍ നിന്നും 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിനു പോയ മലയാളി യുവാവാണ് അപകടത്തില്‍പ്പെട്ടത്. കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപ് കോഴിക്കോടനെ അത്ഭുതകരമായാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. റോമിനു സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്തായിരുന്നു അപകടം. ട്രക്കിങ്ങിനിടെ അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേക്ക് വീണു. പിന്നാലെ ശരീരം മഞ്ഞില്‍ പുതഞ്ഞുപോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമം തുടങ്ങിയെങ്കിലും രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ വ്യോമസേനയുടെ രാത്രി പറക്കാന്‍ കഴിവുള്ള ഹെലികോപ്റ്റര്‍ സംഭവസ്ഥലത്തെത്തി. അതിശൈത്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നെങ്കിലും വ്യോമസേന ഉദ്യോഗസ്ഥര്‍ തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവരോടും അനൂപ് നന്ദി പറഞ്ഞു.
Read More » -
Food
ചക്കകൊണ്ട് പ്രഥമൻ ഉൾപ്പെടെ മൂന്ന് അടിപൊളി വിഭവങ്ങൾ
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് ഏറെ പ്രിയമാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ഇന്ന് ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്. ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ പുതിയ രുചിക്കൂട്ടുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം. ഈ കാരണങ്ങൾ കൊണ്ടാണ് ചക്കയെ ഒരു ഇന്റലിജന്റ് ഫ്രൂട്ട് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ വിളിക്കുന്നത്. ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന ചില വിഭവങ്ങൾ നോക്കാം. ചക്ക അവിയലും ഇടിച്ചക്ക തോരനും പഴങ്ങൾ ചേർത്ത പച്ചടിയും ചക്ക പ്രഥമനും തുടങ്ങി…
Read More » -
India
ഗുജറാത്തിലേക്ക് കയറ്റിയയച്ച 24.63 മെട്രിക് ടണ്‍ കശുവണ്ടി പരിപ്പ് മഹാരാഷ്ട്രയിലെ പല്‍ഘർ ജില്ലയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു
മംഗളൂരു: ഉഡുപ്പിയില്‍നിന്ന് ഗുജറാത്തിലേക്ക് കയറ്റിയയച്ച് വഴിയില്‍ കാണാതായ 24.63 മെട്രിക് ടണ്‍ കശുവണ്ടി പരിപ്പ് മഹാരാഷ്ട്രയിലെ പല്‍ഘർ ജില്ലയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഈ മാസം രണ്ടിനാണ് ഉഡുപ്പിയിലെ വ്യാപാരി 2469 പെട്ടികളില്‍ അടക്കം ചെയ്ത കശുവണ്ടി സൂറത്തിലും അഹ്മദാബാദിലും എത്തിക്കാൻ അയച്ചത്. നിശ്ചിത ദിവസം കഴിഞ്ഞിട്ടും ചരക്ക് ലക്ഷ്യത്തില്‍ എത്താത്തതിനാല്‍ ഉഡുപ്പി പൊലീസില്‍ പരാതി നല്‍കി. ചരക്ക് വാഹനം കടന്നുപോവേണ്ട സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ച് കർണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര നലസൊപാറയിലും നവി മുംബൈയിലും രണ്ട് ഗോഡൗണിലായി സൂക്ഷിച്ച നിലയില്‍ ചരക്ക് കണ്ടെത്തുകയായിരുന്നു. ഇതിന് 1.21 കോടി രൂപ വിലവരും
Read More » -
India
അംബേദ്കറുടെ ആശങ്കകള്‍ സത്യമാകുന്നു
ഇന്ത്യൻ ബഹുമുഖ പ്രതിഭയും പൗരാവകാശ പ്രവർത്തകനുമായ ബി.ആർ. അംബേദ്കറുടെ ആശങ്കകള്‍ സത്യമാകുന്നു.133 വർഷങ്ങൾ മുൻപാണ് അദ്ദേഹം ജനിച്ചത്. വിവരശൂന്യനായ ഒരു വ്യക്തിയെ അല്ലെങ്കില്‍ വിധേയനായ ഒരാളെ തെരഞ്ഞെടുപ്പ് കമീഷണറാക്കുന്നതിനെ തടയുന്ന വ്യവസ്ഥ ഭരണഘടനയിലില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമീഷൻ എക്സിക്യൂട്ടിവിന്റെ തള്ളവിരലിന് കീഴിലായിമാറിയേക്കാമെന്ന് ഭരണഘടന അസംബ്ലിയില്‍ തെരഞ്ഞെടുപ്പു കമീഷൻ സംബന്ധിച്ച ചർച്ചക്കിടെ 1949 ജൂണ്‍ 16ന് ഡോ.ബി.ആർ. അംബേദ്കർ പ്രകടിപ്പിച്ച ആശങ്ക പതിറ്റാണ്ടുകള്‍ക്കുശേഷം യാഥാർഥ്യമായിത്തീർന്നു. ഏതാനും മാസം മുമ്ബ് ചില സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പു കമീഷൻ പെരുമാറിയത് അംബേദ്കറുടെ ആശങ്ക ശരിവെക്കുംവിധത്തിലാണിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തുകയും ചെയ്ത ഘട്ടത്തില്‍ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ലാഡ്‌ലി ബെഹെന പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് പണം അനുവദിച്ചു, പക്ഷേ തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞില്ല. അതേസമയം, റൈതു ബന്ധു പദ്ധതി പ്രകാരം കർഷകർക്ക് പണം അനുവദിക്കാനുള്ള തെലങ്കാന സർക്കാറിന്റെ നീക്കം തടയുകയും ചെയ്തു. ഇന്ത്യക്കാരോട് വിവേചനം വെച്ചുപുലർത്താനും വെള്ളക്കാരോട് അനുഭാവപൂർവം…
Read More » -
India
ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഉത്തരേന്ത്യയിലും ബിജെപിക്ക് തിരിച്ചടി;സിഎസ്‌ഡിസി-ലോക്‌നീതി സർവേഫലങ്ങൾ
ന്യൂഡൽഹി: മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും സീറ്റുകള്‍ കുറയുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമുൾപ്പടെ തിരിച്ചടി നേരുമെന്നും സർവ്വെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ സ്ഥിതിയും വിത്യസ്തമല്ല. സിഎസ്‌ഡിഎസ് ആണ് സർവ്വേ നടത്തിയത്.ഇതില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുൻപും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റി നടത്തുന്ന സിഎസ്‌ഡിസി-ലോക്‌നീതി സർവേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ മറ്റൊരു കണ്ടെത്തല്‍. 2019 ല്‍ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂർണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍…
Read More » -
India
ബി.ജെ.പി ഞങ്ങളെ ചൂഷണം ചെയ്തു; കശ്മീരി പണ്ഡിറ്റുകളുടെ സംഘടന കോണ്‍ഗ്രസില്‍ ലയിച്ചു
ജമ്മു: കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ ഓള്‍ ഇന്ത്യ കശ്മീരി ഹിന്ദു ഫോറം (എ.ഐ.കെ.എച്ച്.എഫ്) കോണ്‍ഗ്രസില്‍ ലയിച്ചു. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജമ്മു കശ്മീർ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വികാർ റസൂല്‍ വാനി എ.ഐ.കെ.എച്ച്.എഫ് ചെയർമാൻ രത്തൻ ലാല്‍ ഭാനിനെയും മറ്റു ഭാരവാഹികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയില്‍ ചേരുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് വികാർ റസൂല്‍ വാനി പറഞ്ഞു. എല്ലാ കശ്മീരി പണ്ഡിറ്റ് സംഘടനകളോടും അദ്ദേഹം പാർട്ടിയില്‍ ചേരാൻ ആഹ്വാനം ചെയ്തു. കഴിഞ്ഞ 10 വർഷമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പണ്ഡിറ്റ് സമുദായത്തെ വിഡ്ഢികളാക്കുയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 10 വർഷമായി ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും 10 പൈസയുടെ കാര്യം പോലും അവർക്കായി ചെയ്തിട്ടില്ലെന്നും വാനി പറഞ്ഞു.അതേസമയം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരി പണ്ഡിറ്റുകള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തതിനാലാണ് തന്റെറെ സംഘടന കോണ്‍ഗ്രസില്‍ ലയിക്കാൻ തീരുമാനിച്ചതെന്ന് രത്തൻ ലാല്‍ ഭാൻ പറഞ്ഞു. ബി.ജെ.പി…
Read More » -
Kerala
വിഷുദിനത്തിൽ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ നടി ശോഭനയെ വച്ച് രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് യോഗം
തിരുവനന്തപുരം: വിഷുദിനത്തിൽ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ നടി ശോഭനയെ വച്ച് രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് യോഗം. ‘ഇത്തവണത്തെ വിഷു പ്രത്യേകതകള്‍ നിറഞ്ഞതാണ്. വർഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ വിഷുവിന് എത്തുന്നത്’ – തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശോഭന. ‘വിഷുദിനത്തില്‍ ഇവിടെയെത്തിയത് പ്രത്യേക ക്ഷണം സ്വീകരിച്ചാണെന്നും ശോഭന പറഞ്ഞു. എന്നാൽ രാജീവ് ചന്ദ്രശേഖറും ബിജെപിയും ഇതിനെ തങ്ങളുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നു. ‘തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുരോഗതിയെയും വികസനത്തെയും പറ്റിയാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഇവിടെ ഒരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എല്ലാവരും നാടിന്റെ വികസനമാണ് ആവശ്യപ്പെടുന്നത്. സമൂഹത്തിന് പ്രചോദനമാകുന്ന, മികച്ച അഭിനേത്രിയായ ശോഭനയെ പോലുള്ളവർ അതിനെ പിന്തുണക്കുമ്ബോള്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടാകുന്നു. വിവിധ മേഖലകളില്‍ ഉള്ളവർ നല്‍കുന്ന പിന്തുണ കഴിഞ്ഞ പത്തു വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും മാറ്റത്തിന്റെ അടയാളപ്പെടുത്തലാണെന്നും രാജീവ്ചന്ദ്രശേഖർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ ശോഭനക്ക് വിഷുക്കൈനീട്ടവും നല്‍കി.…
Read More » -
Kerala
ശമ്ബളവും പെൻഷനും നല്‍കാൻ പണമില്ല; കേരളത്തിന്റേത് പാപ്പരായ സമ്ബദ് വ്യവസ്ഥ: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പാപ്പരായ സമ്ബദ് വ്യവസ്ഥയാണ് കേരളത്തിന്റേതെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയന് കീഴിലുള്ള ഇടത് സർക്കാരിന് പെൻഷനും ശമ്ബളവും പോലും കൃത്യമായി നല്‍കാൻ സാധിക്കുന്നില്ല.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജല്‍ ജീവൻ പദ്ധതി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നടപ്പാക്കി ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പുവരുത്തി. പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. രാഷ്‌ട്രീയത്തിലെ ഏറ്റവും മികച്ച അദ്ധ്യായമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
വയനാട്ടില്‍ രാഹുലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ എല്‍.ഡി.എഫിന് തെറ്റി-എ.കെ ആന്റണി
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയ എല്‍.ഡി.എഫിന് തെറ്റിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇൻഡ്യ മുന്നണിയോട് കൂറുണ്ടായിരുന്നെങ്കില്‍ അതു ചെയ്യരുതായിരുന്നു. വയനാട്ടില്‍ പാർട്ടിയുടെ കൊടി ഉപയോഗിക്കുന്നത് എ.ഐ.സി.സി വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ഇൻഡ്യ മുന്നണി ഉണ്ടായിരുന്നില്ല. അന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി ആയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. ഇപ്പോള്‍ അവിടെ സിറ്റിങ് എം.പിയാണ് രാഹുല്‍. എല്‍.ഡി.എഫിന് ഇൻഡ്യ മുന്നണിയോട് കൂറുണ്ടായിരുന്നെങ്കില്‍ രാഹുലിനെതിരെ സ്ഥാനാർഥിയെ നിർത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. തമിഴ്‌നാട്ടിലും രാജസ്ഥാനിലും ആന്ധ്രാപ്രദേശിലും സി.പി.എം വോട്ട് പിടിക്കുന്നത് രാഹുലിന്റെ പടംവച്ചാണെന്നും ആന്റണി ചൂണ്ടിക്കാട്ടി. പത്മജയ്ക്കും അനില്‍ ആന്റണിക്കും പ്രവർത്തകരുടെ പിന്തുണയില്ലാത്തതിനാല്‍ അവർ പോയത് കോണ്‍ഗ്രസിന് ക്ഷീണമാകില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.
Read More » -
Kerala
സർവ്വേ ഫലമല്ല, യഥാർഥ ഫലം വരുമ്ബോള്‍ തൃശൂരില്‍ താമര വിരിയും: സുരേഷ് ഗോപി
തൃശൂർ: സർവ്വേ ഫലമല്ല, യഥാർഥ ഫലം വരുമ്ബോള്‍ തൃശൂരില്‍ താമര വിരിയുമെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപി. ജൂണ്‍ 4-നെ റിസൾട്ട് വരുമ്പോൾ സുരേഷ് ഗോപി തൃശൂർ എടുത്തെന്ന് ദേശാഭിമാനിയും വീക്ഷണവും ഉൾപ്പെടെ എല്ലാ പ്രമുഖ പത്രങ്ങളുടെയും ഒന്നാം പേജിൽ കാണും. നരേന്ദ്രമോദിജി കേരളത്തിൽ രണ്ടക്കം കടക്കുമെന്നാണ് പറഞ്ഞത്.എന്നാൽ ഞങ്ങൾ അദ്ദേഹത്തിന് ബോണസായി ഒരു മൂന്നു സീറ്റുകൾ കൂടി ഇത്തവണ നൽകും.കേരളത്തിൽ അഞ്ചു സീറ്റുകളിൽ ബിജെപി വിജയിക്കും, ഉറപ്പ് – സുരേഷ് ഗോപി പറഞ്ഞു. കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി 12 ദിവസം മാത്രമാണ് ബാക്കിയുള്ളത്. മുന്നണികളുടെ അവസാന ഘട്ട പ്രചാരണങ്ങളും കൊഴുക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയസാധ്യത ഏറെയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Read More »