SportsTRENDING

തുടരെ സിക്സുകൾ, 4 പന്തില്‍ പുറത്താവാതെ 20 റണ്‍സുമായി ധോണി ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 206 റണ്‍സ് 

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ പടുകൂറ്റന്‍ സ്കോറുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.ടോസ് നഷ്‌ടപ്പെട്ട് ആദ്യമിറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു.
ശിവം ദുബെ (38 പന്തില്‍ 66*), റുതുരാജ് ഗെയ്‌ക്‌വാദ് (40 പന്തില്‍ 69) എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റികളാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറില്‍ നാല് പന്ത് നേരിടാനെത്തിയ എം എസ് ധോണി ഹാട്രിക് സിക്സുകള്‍ സഹിതം 4 പന്തില്‍ പുറത്താവാതെ 20* റണ്‍സ് എടുത്തു.

അവസാന നാല് പന്ത് നേരിടാന്‍ ക്രീസിലെത്തിയ എം എസ് ധോണി 6, 6, 6, 2 അടിച്ച്‌ ചെന്നൈക്ക് സൂപ്പര്‍ ഫിനിഷിംഗാണ് ഒരുക്കിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറില്‍ 26 റണ്‍സാണ് ധോണിക്കരുത്തില്‍ സിഎസ്‌കെ അടിച്ചുകൂട്ടിയത്.

Signature-ad

അതേസമയം ഐപിഎല്ലിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 47 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് നൈറ്റ് റൈഡേഴ്‌സിന്റെ ടോപ് സ്‌കോറര്‍.

ലഖ്നൗ ഉയര്‍ത്തിയ 161 റണ്‍സ് വിജലയക്ഷ്യം 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.

Back to top button
error: