KeralaNEWS

ശോഭ സുരേന്ദ്രൻ  വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ

തിരുവനന്തപുരം:ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബിജെപി വിടാൻ തീരുമാനിച്ചിരുന്നവെന്ന്  ടി.ജി.നന്ദകുമാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശോഭ ശ്രമം നടത്തിയിരുന്നതായും നന്ദകുമാർ ആരോപിച്ചു.

 എന്നാൽ എൽഡിഎഫ് ഇത് മുഖവിലയ്ക്കുപോലും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.ഇ പി ജയരാജനായിരുന്നു ഇതിന് ഏറ്റവും കൂടുതൽ തടസ്സം നിന്നത്.വർഗ്ഗീയ പാർട്ടിയുടെ ഭാഗമായിരുന്ന ആളെ സ്ഥാനാർത്ഥിയാക്കിയാൽ അത് സിപിഐഎം പോലുള്ള പാർട്ടിക്ക് ക്ഷീണമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.തരം കിട്ടിയപ്പോൾ ശോഭ അതിന്റെ ചൊരുക്ക് തീർത്തന്നേയുള്ളൂ – നന്ദകുമാർ പറഞ്ഞു.

അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്നും നന്ദകുമാർ  പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇ.പി. ജയരാജന് ഒരു റോളുമില്ല. ജയരാജന്റെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്നതു സത്യമാണ്. ആ കൂടിക്കാഴ്ചയിൽ ശോഭ സുരേന്ദ്രൻ ഇല്ലായിരുന്നു. അവര്‍ക്ക് ആരോ പറഞ്ഞുകേട്ടിട്ടുള്ള അറിവ് മാത്രമാണിത് നന്ദകുമാർ പറഞ്ഞു.

Back to top button
error: