KeralaNEWS

തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയിലും ശക്തമായ മത്സരമാണുള്ളതെന്നും, ശോഭ സുരേന്ദ്രൻ നേടുന്ന വോട്ടുകള്‍ ആരിഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ പി വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് വിലയിരുത്തിയ വെള്ളാപ്പള്ളി ഇ പി ജാവദേക്കരിനെ കണ്ടതില്‍ തെറ്റില്ലെന്നും, എന്നാല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും പറഞ്ഞു. ഇ പി ബിജെപിയിലേക്ക് പോകുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Back to top button
error: