IndiaNEWS

400 സീറ്റെന്ന അവകാശവാദം വിട്ടു; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നേരത്തെ ഈ‌ തെരഞ്ഞെടുപ്പിൽ 400 ന് മുകളിൽ സീറ്റെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

രാജ്യത്തെ എസ് സി, എസ്ടി, ഒബിസി വിഭാഗതതിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് നാനൂറ് സീറ്റിലേറെയുള്ള വിജയം ഉദ്ദേശിക്കാനുള്ള കാരണം.എങ്ങനെപോയാലും എൻഡിഎ 350 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

സംവരണവും അവകാശങ്ങളും പിടിച്ചെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന് തടയിടാനും രാജ്യത്തിന്റെ വികസനത്തിനും ബിജെപി അധികാരത്തിൽ വരണം.ബിജെപിയെന്നാല്‍ വികസനത്തിന്റെ വണ്ടിയാണെന്ന് ജനം മനസിലാക്കി കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു

Back to top button
error: