Month: April 2024

  • Kerala

    തിരുവനന്തപുരം – പത്തനംതിട്ട – പൊള്ളാച്ചി ദേശിയപാത വേണം 

    റാന്നി: കിഴക്കൻ മേഖലയുടെ വികസനത്തിനുതുകുന്ന  തിരുവനന്തപുരം-പത്തനംതിട്ട- പൊള്ളാച്ചി ഈസ്റ്റേൺ ഹൈവേ നിർമ്മിക്കണമെന്ന് ആവശ്യം.ശബരിമല തീർത്ഥാടകർക്കുൾപ്പടെ ഏറെ പ്രയോജനപ്പെടുന്ന ഒരു പാതയാണിത്. തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്, വിതുര, പാലോട്,അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി,കുമ്പഴ, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തിനാട്, തൊടുപുഴ,കോതമംഗലം, കോടനാട്,മലയാറ്റൂർ വഴി പൊള്ളാച്ചിയിലേക്ക് ദേശീയപാത നിലവാരത്തിൽ ഈസ്റ്റേൺ ഹൈവേ നിർമ്മിക്കണമെന്നാണ് ആവശ്യം. എം.സി.റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കിഴക്കൻ തോട്ടം മേഖലയുടെ വികസനത്തിനും ഇതുവഴി സാധിക്കും.ഒപ്പം കോതമംഗലം ചെറിയ പള്ളി, മലയാറ്റൂർ പള്ളി, ശബരിമല, ഭരണങ്ങാനം, പഴനി, തഞ്ചാവൂർ വേളാങ്കണ്ണി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾക്കും ഭൂതത്താൻ കെട്ട്, കൊടൈക്കനാൽ, വാൽപ്പാറ ഉൾപ്പെടെയുള്ള ടൂറിസം മേഖലകളിലേക്കുമുള്ള ദൂരം  കുറയുകയും ചെയ്യും.തെക്കൻ കേരളത്തിൽ നിന്നും ഒട്ടൻഛത്രം, കോയമ്പത്തൂർ, തഞ്ചാവൂർ, പോണ്ടിച്ചേരി പോലെ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈ പാത സഹായിക്കും.തിരുവനന്തപുരത്തുനിന്നുമുള്ള ചെന്നൈ, ബംഗളൂരു റോഡ് യാത്രയും ഇതോടെ എളുപ്പമാകും. നിലവിൽ പുനലൂർ-മൂവാറ്റുപുഴ(SH-8) റോഡ് നവീകരണം പൂർത്തിയായതിനാൽ ബാക്കി ഭാഗം…

    Read More »
  • Kerala

    കോട്ട മുതൽ  വാളയാർ ചുരം വരെ; പാലക്കാടിന്റെ പ്രകൃതിഭംഗി തേടിയൊരു യാത്ര 

    ഒരു കാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന ഇടം….കാലം മാറ്റങ്ങൾ ഒട്ടേറെ വരുത്തിയിട്ടുണ്ടെങ്കിലും ആ പഴയ തനിമയും സൗന്ദര്യവും ഇന്നും മായാതെ സൂക്ഷിക്കുന്ന നാടാണ് പാലക്കാട്. സംസാരിക്കുന്ന ഭാഷ മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വ്യത്യാസം കാണുന്ന ഈ നാട് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.  കോട്ട മുതൽ അങ്ങ് വാളയാർ ചുരം വരെ കിടക്കുന്ന പാലക്കാട്ടെ കാഴ്ചകൾ കണ്ടു തീർക്കുക എന്നത് ഒരൊന്നൊന്നര പണി തന്നെയാണ്.എങ്കിലും പാലക്കാടൻ കാഴ്ചകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത കുറച്ചിടങ്ങൾ പരിചയപ്പെടാം…. പാലക്കാട് കോട്ട പാലക്കാടിനെ കാണാനുള്ള യാത്രയിൽ ആദ്യത്തെ സ്റ്റോപ്പ് പാലക്കാട് കോട്ട തന്നെയാണ്. നഗരത്തിനു ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഹൈദരലിയാണ് നിർമ്മിച്ചതെങ്കിലും അറിയപ്പെടുന്നത് ടിപ്പു സുൽത്താന്‍റെ പേരിലാണ്. വീരകഥകളുടെ പേരിൽ പ്രശസ്തമായ ഈ കോട്ട ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. പറമ്പിക്കുളം വന്യജീവി സങ്കേതം പറമ്പിക്കുളം അണക്കെട്ടിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സങ്കേതമാണ് ഇവിടുത്തെ അടുത്ത പ്രധാനപ്പെട്ട…

    Read More »
  • Kerala

    കേരളത്തിൽ മേയ് പകുതിയോടെ കാലവര്‍ഷം; സാധാരണയില്‍ കവിഞ്ഞ മഴ ഇത്തവണ 

    തിരുവനന്തപുരം: മേയ് പകുതിയോടെ കേരളത്തിൽ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും. മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • Kerala

    ഇടതുവലതു മുന്നണികള്‍ തുടര്‍ന്നാല്‍ കേരളം തകരും; അഴിമതിരഹിത സര്‍ക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ട്: പ്രധാനമന്ത്രി

    തിരുവനന്തപുരം: ഇടതുവലതു മുന്നണികള്‍ തുടര്‍ന്നാല്‍ കേരളം തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിരഹിത സര്‍ക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഇരു മുന്നണികൾക്കും എതിരെ മോദി ആഞ്ഞടിച്ചത്. കേന്ദ്രസർക്കാർ നല്‍കുന്ന പണം ധൂർത്തടിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പെൻഷനും ശമ്ബളവും കൊടുക്കാനുള്ള പണം പോലും ഖജനാവില്‍ ബാക്കി വച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊള്ളയടിച്ച്‌ കൊള്ളയടിച്ച്‌ സർക്കാർ ഖജനാവ് കാലിയായി. പെൻഷനും ശമ്ബളവും നല്‍കാൻ പോലും ഖജനാവില്‍ പണമില്ല. കേന്ദ്രസർക്കാർ നല്‍കുന്ന തുക, സംസ്ഥാന സർക്കാർ ധൂർത്തടിക്കുക മാത്രമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ സാമ്ബത്തിക പ്രശ്നങ്ങളുടെ കാരണം സർക്കാരിന്റെ കൊള്ളയാണ്. മാസപ്പടി കേസില്‍ അന്വേഷണത്തിന് തടയിടാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേന്ദ്ര ഏജൻസികള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെയും മകളുടെയും അഴിമതിക്കഥ പുറംലോകം അറിയില്ലായിരുന്നു. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ പോയ സംസ്ഥാന സർക്കാരിന് തോറ്റ് പിന്മാറേണ്ടി വന്നു. ഇടതുവലതു മുന്നണികള്‍ ഇനിയും…

    Read More »
  • Kerala

    ട്രെയിനിൽ പാമ്പ്, വന്ദേഭാരതിലെ ഭക്ഷണത്തിൽ പാറ്റ; കാലുകുത്താൻ ഇടമില്ലാതെ തിങ്ങിഞെരുങ്ങി യാത്രക്കാരും

    ട്രെയിൻ യാത്രക്കാർക്ക് റെയിൽവേ ശുഭയാത്ര ആശംസിക്കാറുണ്ട്.എന്നാൽ, ട്രെയിനിൽ കയറുന്നവരുടെ യാത്ര എത്രത്തോളം ശുഭമാണെന്ന ചോദ്യം കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും യാത്രക്കാർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.വടക്കേ ഇന്ത്യക്കാർ ഇത് പണ്ടെ അവഗണിച്ച ചോദ്യമാണ്. കേരളത്തിൽ കുറെക്കാലമായി ‘ശുഭയാത്ര’ അല്ല യാത്രക്കാർക്ക് റെയിൽവേ സമ്മാനിക്കുന്നത്. പകൽകൊള്ളയുടെ നേർരൂപമായ വന്ദേഭാരത് ഒഴികെ പുതിയ ട്രെയിനുകളൊന്നും സംസ്ഥാനത്തിന്  അനുവദിച്ചില്ലെന്ന് മാത്രമല്ല,ഉള്ള ട്രെയിനുകളുടെ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകളുമാക്കി ജനങ്ങൾക്ക് ദുരിതയാത്രയാണ് റയിൽവേ സമ്മാനിക്കുന്നതും.ഇതോടെ സ്ലീപ്പർ കോച്ചുകളിൽ നന്നുതിരിയാൻ പോലും ഇടമില്ലാതെയുമായി.ഇതിനുപുറമെയാണ് റിസർവേഷൻ സീറ്റുകളിൽപ്പോലും കടന്നിരിക്കുന്ന വടക്കേയിന്ത്യൻ തൊഴിലാളികളുടെ ശല്യവും. കഴിഞ്ഞ സെപ്റ്റംബർ മാസത്തോടെയാണ് നാലു ട്രെയിനുകളിൽ ഓരോ സ്ലീപ്പർകോച്ച് ഒഴിവാക്കി പകരം ഓരോ എ സി ത്രീ ടയർകോച്ച് ഘടിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (22637/38) എന്നീ വണ്ടികളിലാണ് മാറ്റം. എ.സി കോച്ചുകൾ മാത്രമുള്ള വണ്ടികളിലെ ഉയർന്ന യാത്രാ നിരക്ക് വലിയ വിഭാഗം മനുഷ്യർക്കും താങ്ങാവുന്നതല്ല.…

    Read More »
  • Kerala

    മോദിയുടെ ഗ്യാരണ്ടികള്‍ വേദിയില്‍ വായിച്ച്‌ നടി ശോഭന; ബിജെപി പ്രവേശനം ഉടനെന്ന് നടി

    തിരുവനന്തപുരം: മോദി കേരളത്തിന് നല്‍കിയ ഗ്യാരണ്ടികള്‍ വേദിയില്‍ വായിച്ച്‌ നടി ശോഭന. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടന്ന പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലാണ് മോദിയുടെ ഗ്യാരണ്ടികള്‍ ശോഭന  വായിച്ചത്. മോദി ഗ്യാരണ്ടി തരുന്ന ചില കാര്യങ്ങള്‍ ഞാന്‍ വായിക്കാമെന്ന് പറഞ്ഞാണ് ശോഭന മോദിയുടെ ഗ്യാരണ്ടികള്‍ വായിച്ചത്: 1. അഞ്ച് വര്‍ഷം കൊണ്ട് 5 ലക്ഷം ചെറുപ്പക്കാര്‍ക്ക് സ്കില്‍ ‍ഡവലപ് മെന്‍റ് 12 ാം ക്ലാസ് പാസായവര്‍ക്ക് ജോലി കിട്ടും എന്ന ഉറപ്പ്. പേര്‍ക്ക് ജോലി എന്നതാണ് ഒരു ഉറപ്പ്. 2. തിരുവനന്തപുരത്ത് കടല്‍ക്ഷോഭം കാരണം പലര്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. അവിടെ കടല്‍ ഭിത്തി നിര്‍മ്മിക്കും. 3. തിരുവനന്തപുരത്ത് ഹെല്‍ത്ത് ടൂറിസം വികസിപ്പിക്കും. അത് വഴി വിലക്കുറവില്‍ നല്ല ചികിത്സ ലഭ്യമാക്കും. 4. നെയ്യാറ്റിന്‍കര ബേസ് ചെയ്ത് ഐടി പാര്‍ക്ക് 5. ജല്‍ജീവന്‍ മിഷന്‍ പ്രകാരം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ ഉള്ള പദ്ധതി നടപ്പാക്കും. 6. എല്ലാവര്‍ക്കും വീട് 7. സ്ത്രീകള്‍ക്ക് സ്വന്തമായി…

    Read More »
  • Sports

    ഒരു നേട്ടവുമില്ലാതെ ആറു വർഷം  ബ്ലാസ്റ്റേഴ്സിനൊപ്പം; മോഹൻബഗാനിൽ ചേർന്നതോടെ ഒരു വർഷത്തിനിടെ രണ്ടു കിരീടനേട്ടവുമായി സഹൽ 

    മലയാളികളുടെ പ്രിയ താരം സഹല്‍ അബ്ദുല്‍ സമദ് തന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടം സ്വന്തമാക്കി. ഇന്നലെ മോഹൻ ബഗാൻ മുംബൈ സിറ്റിയെ തോല്‍പ്പിച്ച്‌ ഐ എസ് എല്‍ ഷീല്‍ഡ് സ്വന്തമാക്കിയതോടെ ഒരു വർഷത്തിനിടെ രണ്ടു കിരീടനേട്ടമാണ് സഹൽ സ്വന്തമാക്കിയത്. നേരെത്തെ കഴിഞ്ഞ സെപ്റ്റംബറില്‍ മോഹൻ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പും സഹല്‍ നേടിയിരുന്നു.ഈ സീസണ്‍ തുടക്കത്തില്‍ മാത്രമായിരുന്നു സഹല്‍ മോഹൻ ബഗാനില്‍ എത്തിയത്‌. ക്ലബില്‍ എത്തി ആദ്യ സീസണില്‍ തന്നെ രണ്ട് കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും.   ബഗാനില്‍ പോകും മുമ്ബ് അവസാന ആറു വർഷമായി സഹല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലില്‍ റണ്ണേഴ്സ് അപ്പ് ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.   സഹല്‍ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങള്‍ അദ്ദേഹം നേടി.…

    Read More »
  • Sports

    റണ്‍ റൈസേഴ്സ് !! ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഉയർത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്

    ബംഗളൂരു:  രണ്ടാഴ്ച മുൻപ് തങ്ങള്‍ തന്നെ സൃഷ്ടിച്ച ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കാഡ് വീണ്ടും തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആർ.സി.ബിക്ക് എതിരെ ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 287 റണ്‍സാണ് അട‌ിച്ചുകൂട്ടിയത്. മാർച്ച്‌ 27ന് ഹൈദരാബാദില്‍ മുംബൈ ഇന്ത്യൻസിനെതിരെ ഉയർത്തിയിരുന്ന 277/3 എന്ന  റെക്കാഡാണ് ഹൈദരാബാദ് ഇന്നലെ മറിക‌ടന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് നിശ്ചിത 20 ഓവറില്‍ 262/7എന്ന സ്കോറിലെ എത്താനായുള്ളൂ. ദിനേഷ് കാർത്തിക് (83), ഡുപ്ളെസി(62),വിരാട് (42) എന്നിവരാണ് ആർ.സി.ബിക്ക് വേണ്ടി പൊരുതിയത്. 41 പന്തുകളില്‍ ഒൻപത് ബൗണ്ടറികളുടെയും എട്ട് സിക്സുകളുടെയും അകമ്ബ‌ടിയോടെ 102 റണ്‍സടിച്ച ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും 31 പന്തുകളില്‍ രണ്ട് ഫോറുകളും ഏഴ് സിക്സുകളും പറത്തി 67 റണ്‍സ് നേടിയ ഹെൻറിച്ച്‌ ക്ളാസന്റെ അർദ്ധസെഞ്ച്വറിയുമാണ് ഹൈദരാബാദിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 17 പന്തുകളില്‍ രണ്ട്…

    Read More »
  • NEWS

    വാഹനാപകടം: മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മരിച്ചു

       മൈസൂരു: ബൈക്കിനു പിന്നിൽ കാറിടിച്ച് മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണു മരിച്ചത്. മൈസൂരു ജയലക്ഷ്മിപുരം ജെസി റോഡിൽ രാത്രി അമിത വേഗത്തിലെത്തിയ കാർ ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബൈക്കിൽ ഇടിച്ചത്. ഉല്ലാസ് അപകടസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശിവാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസൂരു അമൃത കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനിയാണ് ശിവാനി. സംസ്കാരം ഇന്ന് തൃശൂർ കാഞ്ഞാണിയിൽ. അമ്മ: സവിത.  അശ്വതിയും അർജുനും സഹോദരങ്ങൾ.

    Read More »
  • Kerala

    സിനിമാ താരം മനോജ് കെ.ജയൻ്റെ പിതാവും ഗായകനും സംഗീതജ്ഞനുമായ കെ.ജി ജയൻ അന്തരിച്ചു

       പ്രശസ്ത സം​ഗീതജ്ഞനും നടൻ മനോജ് കെ ജയൻ്റെ പിതാവുമായ കെ.ജി.ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചാണ് അന്ത്യം. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സം​ഗീതപ്രതിഭയായിരുന്നു ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്ക് അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട്  പ്രണയഗാനങ്ങളിലൂടെയും ഭക്തിഭക്തി ഗാനങ്ങളിലുംടെയും  ജനഹൃദയങ്ങളിൽ അലയടിച്ചു. ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്.  ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ് ധർമശാസ്താ, നിറകുടം, സ്നേഹം , തെരുവുഗീതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട്…

    Read More »
Back to top button
error: