ഇന്നലെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഇരു മുന്നണികൾക്കും എതിരെ മോദി ആഞ്ഞടിച്ചത്.
കേന്ദ്രസർക്കാർ നല്‍കുന്ന പണം ധൂർത്തടിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പെൻഷനും ശമ്ബളവും കൊടുക്കാനുള്ള പണം പോലും ഖജനാവില്‍ ബാക്കി വച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊള്ളയടിച്ച് കൊള്ളയടിച്ച് സർക്കാർ ഖജനാവ് കാലിയായി. പെൻഷനും ശമ്ബളവും നല്‍കാൻ പോലും ഖജനാവില്‍ പണമില്ല. കേന്ദ്രസർക്കാർ നല്‍കുന്ന തുക, സംസ്ഥാന സർക്കാർ ധൂർത്തടിക്കുക മാത്രമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ സാമ്ബത്തിക പ്രശ്നങ്ങളുടെ കാരണം സർക്കാരിന്റെ കൊള്ളയാണ്. മാസപ്പടി കേസില്‍ അന്വേഷണത്തിന് തടയിടാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേന്ദ്ര ഏജൻസികള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെയും മകളുടെയും അഴിമതിക്കഥ പുറംലോകം അറിയില്ലായിരുന്നു.
കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ പോയ സംസ്ഥാന സർക്കാരിന് തോറ്റ് പിന്മാറേണ്ടി വന്നു. ഇടതുവലതു മുന്നണികള്‍ ഇനിയും തുടർന്നാല്‍ കേരളം തകരും. അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രമാണ് മോദിക്കുള്ളത്. അതുകൊണ്ട് തന്നെ അഴിമതിക്കാർ എല്ലാവരും ഒത്തുചേർന്ന് മോദിക്കെതിരെ മത്സരിക്കുകയാണ്. നിങ്ങളോരോരുത്തരും താമര ചിഹ്നത്തില്‍ ചെയ്യുന്ന വോട്ട് അഴിമതിക്കെതിരായ ശബ്ദമാണെന്നും സമ്മതിദായകരോട് പ്രധാനമന്ത്രി പറഞ്ഞു.