SportsTRENDING

ഒരു നേട്ടവുമില്ലാതെ ആറു വർഷം  ബ്ലാസ്റ്റേഴ്സിനൊപ്പം; മോഹൻബഗാനിൽ ചേർന്നതോടെ ഒരു വർഷത്തിനിടെ രണ്ടു കിരീടനേട്ടവുമായി സഹൽ 

ലയാളികളുടെ പ്രിയ താരം സഹല്‍ അബ്ദുല്‍ സമദ് തന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടം സ്വന്തമാക്കി. ഇന്നലെ മോഹൻ ബഗാൻ മുംബൈ സിറ്റിയെ തോല്‍പ്പിച്ച്‌ ഐ എസ് എല്‍ ഷീല്‍ഡ് സ്വന്തമാക്കിയതോടെ ഒരു വർഷത്തിനിടെ രണ്ടു കിരീടനേട്ടമാണ് സഹൽ സ്വന്തമാക്കിയത്.
നേരെത്തെ കഴിഞ്ഞ സെപ്റ്റംബറില്‍ മോഹൻ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പും സഹല്‍ നേടിയിരുന്നു.ഈ സീസണ്‍ തുടക്കത്തില്‍ മാത്രമായിരുന്നു സഹല്‍ മോഹൻ ബഗാനില്‍ എത്തിയത്‌. ക്ലബില്‍ എത്തി ആദ്യ സീസണില്‍ തന്നെ രണ്ട് കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും.
 

ബഗാനില്‍ പോകും മുമ്ബ് അവസാന ആറു വർഷമായി സഹല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലില്‍ റണ്ണേഴ്സ് അപ്പ് ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.

 

സഹല്‍ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങള്‍ അദ്ദേഹം നേടി. രണ്ട് സാഫ് കപ്പും ഒരു ട്രി നാഷണല്‍ ടൂർണമെന്റും ഒരു ഇന്റർ കോണ്ടിനെന്റല്‍ കപ്പും സഹല്‍ നേടിയിട്ടുണ്ട്.

 

ഷീല്‍ഡിന് പിറകെ ഇനി ഐ എസ് എല്‍ കിരീടം കൂടെ നേടുക ആകും സഹലിന്റെയും മോഹൻ ബഗാന്റെയും ലക്ഷ്യം.

Back to top button
error: