തിരുവനന്തപുരം: മേയ് പകുതിയോടെ കേരളത്തിൽ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും.
മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.