NEWS

വാഹനാപകടം: മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മരിച്ചു

   മൈസൂരു: ബൈക്കിനു പിന്നിൽ കാറിടിച്ച് മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണു മരിച്ചത്.

മൈസൂരു ജയലക്ഷ്മിപുരം ജെസി റോഡിൽ രാത്രി അമിത വേഗത്തിലെത്തിയ കാർ ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബൈക്കിൽ ഇടിച്ചത്. ഉല്ലാസ് അപകടസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശിവാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Signature-ad

മൈസൂരു അമൃത കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനിയാണ് ശിവാനി. സംസ്കാരം ഇന്ന് തൃശൂർ കാഞ്ഞാണിയിൽ. അമ്മ: സവിത.  അശ്വതിയും അർജുനും സഹോദരങ്ങൾ.

Back to top button
error: