SportsTRENDING

റണ്‍ റൈസേഴ്സ് !! ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഉയർത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്

ബംഗളൂരു:  രണ്ടാഴ്ച മുൻപ് തങ്ങള്‍ തന്നെ സൃഷ്ടിച്ച ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കാഡ് വീണ്ടും തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരാബാദ്.

ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആർ.സി.ബിക്ക് എതിരെ ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 287 റണ്‍സാണ് അട‌ിച്ചുകൂട്ടിയത്. മാർച്ച്‌ 27ന് ഹൈദരാബാദില്‍ മുംബൈ ഇന്ത്യൻസിനെതിരെ ഉയർത്തിയിരുന്ന 277/3 എന്ന  റെക്കാഡാണ് ഹൈദരാബാദ് ഇന്നലെ മറിക‌ടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് നിശ്ചിത 20 ഓവറില്‍ 262/7എന്ന സ്കോറിലെ എത്താനായുള്ളൂ. ദിനേഷ് കാർത്തിക് (83), ഡുപ്ളെസി(62),വിരാട് (42) എന്നിവരാണ് ആർ.സി.ബിക്ക് വേണ്ടി പൊരുതിയത്.

Signature-ad

41 പന്തുകളില്‍ ഒൻപത് ബൗണ്ടറികളുടെയും എട്ട് സിക്സുകളുടെയും അകമ്ബ‌ടിയോടെ 102 റണ്‍സടിച്ച ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും 31 പന്തുകളില്‍ രണ്ട് ഫോറുകളും ഏഴ് സിക്സുകളും പറത്തി 67 റണ്‍സ് നേടിയ ഹെൻറിച്ച്‌ ക്ളാസന്റെ അർദ്ധസെഞ്ച്വറിയുമാണ് ഹൈദരാബാദിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 17 പന്തുകളില്‍ രണ്ട് വീതം ഫോറും സിക്സുമടിച്ച്‌ പുറത്താകാതെ 32 റണ്‍സ് നേടി എയ്ഡൻ മാർക്രമും 10 പന്തുകളില്‍ നാലുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 37 റണ്‍സ് നേടിയ അബ്ദുല്‍ സമദും ടീം ടോട്ടല്‍ ഉയർത്തുന്നതില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

ആറുകളികളില്‍ നിന്നും നാലു വിജയങ്ങൾ നേടിയ സണ്‍ റൈസേഴ്സ് ഇതോടെ എട്ടുപോയിന്റുമായി നാലാം സ്ഥാനത്തേക്കുയർന്നു.ആർ.സി.ബിയുടെ ആറാം തോല്‍വിയാണിത്. 10-ാം സ്ഥാനത്താണ് ആർ.സി.ബി.

Back to top button
error: