മോദി ഗ്യാരണ്ടി തരുന്ന ചില കാര്യങ്ങള്‍ ഞാന്‍ വായിക്കാമെന്ന് പറഞ്ഞാണ് ശോഭന മോദിയുടെ ഗ്യാരണ്ടികള്‍ വായിച്ചത്:
1. അഞ്ച് വര്‍ഷം കൊണ്ട് 5 ലക്ഷം ചെറുപ്പക്കാര്‍ക്ക് സ്കില്‍ ഡവലപ് മെന്‍റ് 12 ാം ക്ലാസ് പാസായവര്‍ക്ക് ജോലി കിട്ടും എന്ന ഉറപ്പ്. പേര്‍ക്ക് ജോലി എന്നതാണ് ഒരു ഉറപ്പ്.
2. തിരുവനന്തപുരത്ത് കടല്‍ക്ഷോഭം കാരണം പലര്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. അവിടെ കടല്‍ ഭിത്തി നിര്‍മ്മിക്കും.
3. തിരുവനന്തപുരത്ത് ഹെല്‍ത്ത് ടൂറിസം വികസിപ്പിക്കും. അത് വഴി വിലക്കുറവില്‍ നല്ല ചികിത്സ ലഭ്യമാക്കും.
4. നെയ്യാറ്റിന്‍കര ബേസ് ചെയ്ത് ഐടി പാര്‍ക്ക്
5. ജല്‍ജീവന്‍ മിഷന്‍ പ്രകാരം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ ഉള്ള പദ്ധതി നടപ്പാക്കും.
6. എല്ലാവര്‍ക്കും വീട്
7. സ്ത്രീകള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങി, ആ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കും.
ഇത് നടപ്പാക്കാന്‍ യോഗ്യരായ രാജീവ് ചന്ദ്രശേഖരന്‍, സുരേന്ദ്രന്‍, വി. മുരളീധരന്‍, സുരേഷ് ഗോപി തുടങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം- എന്നാണ് എഴുതിക്കൊടുത്ത പേപ്പർ നോക്കി ശോഭന വായിച്ചത്.