Month: April 2024
-
LIFE
ഗോസിപ്പുകള്‍ ആരാധകര്‍ക്ക് അനുഗ്രഹമായി? മീനാക്ഷി അജ്ഞാതവാസം അവസാനിപ്പിക്കുന്നു?
വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികള്‍ ഒരിക്കലും മറക്കാത്ത താരസുന്ദരിയാണ് മീനാക്ഷി. പൂച്ചക്കണ്ണുകളായിരുന്നു നടിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ വെള്ളിനക്ഷത്രം എന്ന സിനിമയില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയെ പലരും അങ്ങനെ തന്നെയാണ് കണ്ടിരുന്നതും. ഇപ്പോള്‍ കുറേ കാലമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി. മീനാക്ഷി സിനിമ ഉപേക്ഷിച്ച് എങ്ങോട്ടാണ് പോയതെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ലായിരുന്നു. ഒടുവില്‍ ആരാധകരുടെ ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. ജാങ്കോ സ്പേസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമ ഉപേക്ഷിച്ചതിനും തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനൊക്കെയുള്ള മറുപടി നടി പറഞ്ഞത്. ഞാന്‍ സിനിമയില്‍ നിന്നും പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാര്‍ കാരണമാണെന്നും അതല്ല പഠിക്കാന്‍ പോയതാണെന്നുമൊക്കെ പറയപ്പെട്ടു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. ഞാനെന്താണോ അതാണ് ഇത്. മാത്രമല്ല ഞാന്‍ അത്രത്തോളം പഠിച്ചിട്ടൊന്നുമില്ല. യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണ്. ഒരേ…
Read More » -
India
ജൂൺ നാലിന് ശേഷം പല മുഖ്യമന്ത്രിമാരും ജയിലിലാകും: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ
ഈറോഡ് : ജൂൺ നാലിന് ശേഷം പല മുഖ്യമന്ത്രിമാരും ജയിലിലാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. എൻഡിഎ സ്ഥാനാർത്ഥിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെല്‍വത്തെ പിന്തുണച്ച് ചൊവ്വാഴ്ച പരമക്കുടിയില്‍ റോഡ്‌ഷോ നടത്തുന്നതിനിടയിലാണ് ജെപി നദ്ദയുടെ പരാമർശം. അഴിമതി ആരോപണത്തിന്റെ പേരില്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച നദ്ദ, പാർട്ടി പ്രവർത്തകർ മണല്‍ കുംഭകോണത്തില്‍ (അനധികൃത മണല്‍ ഖനനത്തില്‍) ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചു. ഡിഎംകെ എന്നാല്‍ പാരമ്ബര്യ തുടർച്ച, പണ തട്ടിപ്പ്, കട്ടപ്പഞ്ചായത്ത് എന്നതിന്റെ അർത്ഥമാണെന്നും അദ്ദേഹം തുറന്നടിച്ചു. ജൂണ്‍ നാലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കെതിരെ നടപടി വേഗത്തിലാക്കുമെന്നും ഇവരെല്ലാം ഒന്നുകില്‍ ജയിലിലോ ജാമ്യത്തിലോ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് അനുവദിക്കുന്നതില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മോദി പ്രത്യേക പരിഗണന നല്‍കി.എന്നാൽ സർക്കാരുകൾ അത് ധൂർത്തടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് പനീർശെല്‍വം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായി രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.
Read More » -
Crime
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മുകളില്‍ മൃതദേഹവുമായി കാറോടിയത് 18 കിലോമീറ്റര്‍!
അമരാവതി: കാറിന് മുകളില്‍ മൃതദേഹവുമായി ഡ്രൈവര്‍ സഞ്ചരിച്ചത് 18 കിലോമീറ്റര്‍. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. ബൈക്കുമായി കാര്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഓടിക്കൊണ്ടിരുന്ന ടൊയോട്ട ഇന്നോവ കാറിന് മുകളില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കാര്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബൈക്ക് ഓടിച്ചിരുന്ന ചോളസമുദ്രം സ്വദേശിയായ ട്രാക്ടര്‍ മെക്കാനിക്ക് ജിന്നി എറ സ്വാമി (35) ആണ് മരിച്ചത്. പൊലീസ് എത്തുന്നതിന് മുന്‍പെ കാര്‍ ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുയായിരുന്ന സ്വാമിയുടെ ബൈക്കിലേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ സ്വാമി തെറിച്ച് കാറിന് മുകളിലേക്ക് വീണു. പിന്നാലെ കാര്‍…
Read More » -
India
കന്നട സിനിമാ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് ജീവനൊടുക്കി, സാമ്പത്തിക പ്രതിസന്ധിയെന്നു നിഗമനം
കന്നട സിനിമാ നിര്‍മാതാവായ സൗന്ദര്യ ജഗദീഷിനെ (55) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യവസായി കൂടിയാണ് സൗന്ദര്യ ജഗദീഷ്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ അടുക്കളയിലെ യൂട്ടിലിറ്റി ഏരിയയില്‍ ജഗദീഷിന്റെ ഭാര്യ രേഖയാണ് ഭർത്താവിനെ തൂങ്ങി നിൽക്കുന്ന നിലയില്‍ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ രാജാജിനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വീട് ജപ്തി ചെയ്‌തെന്നും, മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നുവെന്നും വിവരമുണ്ട്. ഈയിടെയായിരുന്നു ജഗദീഷിന്റെ ഭാര്യയുടെ അമ്മയുടെ വിയോഗം. അവരോട് ജഗദീഷിന് വലിയ ആത്മബന്ധം പുലർത്തിയിരുന്നുവെന്നും വിയോഗത്തില്‍ അതീവ ദുഃഖിതനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. രാംലീല, സ്നേഹിതരു, അപ്പു പപ്പു, മസ്ത് മജാ മാഡി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. പ്രശസ്തമായ…
Read More » -
India
പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്‍റേതെന്ന് പൊലീസ്
ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ കടത്തുന്നതിനിടയില്‍ പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർഥിയും തിരുനെല്‍വേലി എംഎല്‍എയുമായ നൈനാർ നാഗേന്ദ്രന്‍റേത് തന്നെയെന്ന് പൊലീസ്. തിരുനെല്‍വേലിയിലെ വോട്ടർമാർക്കിടയില്‍ വിതരണം ചെയ്യാനാണ് ഈ പണം കൊണ്ടുവന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു. മോദിയുടെ തിരുനെല്‍വേലി റാലി നടക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് എഫ്‌ഐആർ പകർപ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രില്‍ 22ന് ഹാജരാകാൻ നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. പ്രതികള്‍ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി ക്വാട്ടയ്ക്കായി അപേക്ഷ നല്‍കിയത് നൈനാറുടെ ലെറ്റർപാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാറുടെ ഹോട്ടലില്‍ തങ്ങി. നൈനാറുടെ തിരിച്ചറിയല്‍ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ കിട്ടിയെന്നും പൊലീസ് പറഞ്ഞു.
Read More » -
Kerala
”എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം”… വീണ്ടും മൈക്ക് പിണങ്ങി; പൊട്ടിച്ചിരിയോടെ മുഖ്യമന്ത്രി
തൃശൂര്‍: എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വാര്‍ത്തയായി എന്ന് മുഖ്യമന്ത്രി പൊട്ടിച്ചിരിയോടെ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കിയതിലായിരുന്നു മുഖ്യമന്ത്രിയുടെ നര്‍മ്മം കലര്‍ന്ന പ്രതികരണം. കുറച്ചു നേരത്തിന് ശേഷമാണ് മൈക്ക് ശരിയായത്. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത താങ്ങുവില, സംഭരണത്തിന്റെ ഗ്യാരണ്ടി, കര്‍ഷക ആത്മഹത്യ, വായ്പ എഴുതിതള്ളല്‍ ഇവയെക്കുറിച്ചെല്ലാം പൂര്‍ണമായി മൗനം പാലിച്ച് എങ്ങനെയാണ് കര്‍ഷകരെ ശാക്തികരിക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊളിലാളികള്‍ക്കും കടാശ്വാസം നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പത്തുവര്‍ഷമായിട്ട് ഇന്നുവരെ പത്തുരൂപയെങ്കിലും മോദി സര്‍ക്കാര്‍ കടാശ്വാസം നല്‍കിയോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കര്‍ഷകര്‍ക്കുള്ള എല്ലാ പ്രധാന ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. ഇത് എങ്ങനെയാണ് ശാക്തീകരണമാകുക. ഓരോ ഇന്ത്യാക്കാരനും ഒരു വീട് എന്നതായിരുന്നു 2019 ല്‍ ബിജെപി നല്‍കിയ വാഗ്ദാനം. അതിന്റെ ഗതി…
Read More » -
India
കേരളത്തിലെ സ്വർണക്കടത്ത് കേസിൽ 2 മുൻ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്ക് പങ്കെന്ന് അണ്ണാമലൈ
ചെന്നൈ: കേരളത്തില്‍ വൻ വിവാദമായ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ 2 മുൻ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്ക് പങ്കെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോയമ്ബത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഈ നേതാക്കളെ രഹസ്യമായി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്‌തെന്നും അണ്ണാമലൈ അഭിമുഖത്തില്‍ ആരോപിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിനെ വൻ പ്രതിരോധത്തിലാക്കിയ കേസിലാണ് തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്കെതിരെ ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Read More » -
Kerala
മാസപ്പടി കേസില്‍ പിടിമുറുക്കി ഇ.ഡി; CMRL ഉദ്യോഗസ്ഥരെ ചോദ്യംചെയ്തത് 24 മണിക്കൂര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചി സി.എം.ആര്‍.എല്‍. ഓഫീസിലെ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യല്‍ 24 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സി.എം.ആര്‍.എല്‍. ഉദ്യോഗസ്ഥര്‍ ഇ.ഡി. ഓഫീസില്‍നിന്ന് മടങ്ങി. സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെയാണ് ഇ.ഡി. ചോദ്യംചെയ്തത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടുകൂടി ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടരുകയായിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രിയോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. രാത്രി വൈകിയും പുലര്‍ച്ചെയും ചോദ്യം ചെയ്യല്‍ നീണ്ടു. അതേസമയം, സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തിങ്കളാഴ്ച എത്തിയിരുന്നില്ല. ചൊവ്വാഴ്ച ഇ-മെയില്‍ മുഖാന്തിരം ഹാജരാകാന്‍ ഇ.ഡി. നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ…
Read More » -
Kerala
ബൈക്കപകടത്തില്‍ മകള്‍ മരിച്ചു; മനംനൊന്ത് അമ്മ ജീവനൊടുക്കി
എറണാകുളം: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. 2 മാസം മുന്‍പു ചിറയിന്‍കീഴില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്‌നേഹ (സോനു24) ആണു ശനിയാഴ്ച രാത്രി മരിച്ചത്. വിവരമറിഞ്ഞു സ്‌നേഹയുടെ അമ്മ ഗായത്രി (45) കോതമംഗലം നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്തു തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി. 30 വര്‍ഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു ഹനുമന്ത് നായിക്. മകന്‍: ശിവകുമാര്‍ (കംപ്യൂട്ടര്‍ വിദ്യാര്‍ഥി).
Read More » -
India
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയില്‍
ന്യൂഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയില്‍. ചൊവ്വാഴ്ചയാണ് രൂപയുടെ മൂല്യത്തില്‍ വൻ ഇടിവുണ്ടായത്. ഡോളറിനെതിരെ 83.53ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. രൂപ വൻ തകർച്ച നേരിടുന്നതിനിടെ ആർ.ബി.ഐ ഇടപെടലുണ്ടാവുമെന്നും റിപ്പോർട്ടുണ്ട്. പൊതുമേഖല ബാങ്കുകളിലൂടെ കറൻസി മാർക്കറ്റില്‍ ആർ.ബി.ഐ ഇടപ്പെട്ടേക്കുമെന്നാണ് സൂചന. യു.എസ് ട്രഷറി വരുമാനത്തിലുണ്ടായ വർധനയും ഫെഡറല്‍ റിസർവ് ഉടൻ പലിശനിരക്കുകള്‍ കുറക്കില്ലെന്ന വാർത്തകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. ഇതിനൊപ്പം മിഡില്‍ ഈസ്റ്റില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളും രൂപയുടെ തിരിച്ചടിക്കുള്ള കാരണമാണ്.
Read More »