KeralaNEWS

ബൈക്കപകടത്തില്‍ മകള്‍ മരിച്ചു; മനംനൊന്ത് അമ്മ ജീവനൊടുക്കി

എറണാകുളം: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. 2 മാസം മുന്‍പു ചിറയിന്‍കീഴില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്‌നേഹ (സോനു24) ആണു ശനിയാഴ്ച രാത്രി മരിച്ചത്.

വിവരമറിഞ്ഞു സ്‌നേഹയുടെ അമ്മ ഗായത്രി (45) കോതമംഗലം നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്തു തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി. 30 വര്‍ഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു ഹനുമന്ത് നായിക്. മകന്‍: ശിവകുമാര്‍ (കംപ്യൂട്ടര്‍ വിദ്യാര്‍ഥി).

Signature-ad

 

Back to top button
error: