IndiaNEWS

ജൂൺ നാലിന് ശേഷം പല മുഖ്യമന്ത്രിമാരും ജയിലിലാകും: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ 

ഈറോഡ് : ജൂൺ നാലിന് ശേഷം പല മുഖ്യമന്ത്രിമാരും ജയിലിലാകുമെന്ന്  ബിജെപി  ദേശീയ അധ്യക്ഷൻ ജെപി നദ്ദ.

എൻഡിഎ സ്ഥാനാർത്ഥിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർശെല്‍വത്തെ പിന്തുണച്ച്‌ ചൊവ്വാഴ്ച പരമക്കുടിയില്‍ റോഡ്‌ഷോ നടത്തുന്നതിനിടയിലാണ്  ജെപി നദ്ദയുടെ പരാമർശം.

അഴിമതി ആരോപണത്തിന്റെ പേരില്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച നദ്ദ, പാർട്ടി പ്രവർത്തകർ മണല്‍ കുംഭകോണത്തില്‍ (അനധികൃത മണല്‍ ഖനനത്തില്‍) ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചു. ഡിഎംകെ എന്നാല്‍ പാരമ്ബര്യ തുടർച്ച, പണ തട്ടിപ്പ്, കട്ടപ്പഞ്ചായത്ത് എന്നതിന്റെ അർത്ഥമാണെന്നും അദ്ദേഹം തുറന്നടിച്ചു.

ജൂണ്‍ നാലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കെതിരെ നടപടി വേഗത്തിലാക്കുമെന്നും ഇവരെല്ലാം ഒന്നുകില്‍ ജയിലിലോ ജാമ്യത്തിലോ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ട് അനുവദിക്കുന്നതില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മോദി പ്രത്യേക പരിഗണന നല്‍കി.എന്നാൽ സർക്കാരുകൾ അത് ധൂർത്തടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് പനീർശെല്‍വം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായി രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.

Back to top button
error: