ചെന്നൈ: കേരളത്തില്‍ വൻ വിവാദമായ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ 2 മുൻ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്ക് പങ്കെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോയമ്ബത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഈ നേതാക്കളെ രഹസ്യമായി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്‌തെന്നും അണ്ണാമലൈ അഭിമുഖത്തില്‍ ആരോപിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിനെ വൻ പ്രതിരോധത്തിലാക്കിയ കേസിലാണ് തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്കെതിരെ ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.