Month: April 2024

  • India

    ഗുജറാത്തില്‍ കാര്‍ ട്രെയിലറിലേക്ക് ഇടിച്ച്‌ കയറി പത്ത് മരണം

    അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാദില്‍ കാര്‍ ട്രെയിലറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേയില്‍ ബുധനാഴ്ചയാണ് സംഭവം. വഡോദരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്നു കാര്‍.  അപകടത്തെ തുടര്‍ന്ന് എക്സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

    Read More »
  • Kerala

    കൂത്താട്ടുകുളത്ത് സ്വകാര്യബസ് ഇടിച്ച്‌ വീട്ടമ്മ മരിച്ചു

    കോട്ടയം: കൂത്താട്ടുകുളത്ത് സ്വകാര്യബസ് ഇടിച്ച്‌ വീട്ടമ്മ മരിച്ചു. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കല്‍ അംബിക സജിയാണ് (53) മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ കൂത്താട്ടുകുളം – ഇടയാർ റോഡില്‍ ചെള്ളയ്ക്കപ്പടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. സ്വകാര്യ ബസില്‍നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്‍റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു അംബിക. ഈസമയം പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതോടെ അവർ വാഹനത്തിനടിയില്‍ പെടുകയുമായിരുന്നു.

    Read More »
  • India

    ഡൽഹിയിൽ പോലീസുകാരനെ വെടിവച്ചു കൊന്നു

    ന്യൂഡൽഹി: തിരക്കേറിയ ഫ്ലൈ ഓവറില്‍ വച്ച്‌ പൊലീസുകാരനെ വെടിവച്ച്‌ കൊന്നു.പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും സ്വയം വെടിവച്ച്‌ ജീവനൊടുക്കി. വടക്ക് കിഴക്കൻ ഡല്‍ഹിയിലെ മീറ്റ് നഗർ ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച 11.45ഓടൊണ് വെടിവയ്പ് നടന്നത്. മുകേഷ് കുമാർ എന്നയാളാണ് പട്ടാപ്പകല്‍ വെടിവയ്പ് നടത്തിയത്. അസിസ്റ്റന്റ് സബ് ഇന്സ്പെക്ടർ ദിനേശ് ശർമ ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹി ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. മോട്ടോർ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ദിനേശ് ശർമയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ തൊട്ടടുത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസുകാരന് നേരെ വെടിയുതിർത്തതിന് പിന്നാലെ ഇയാള്‍ നടത്തിയ വെടിവയ്പില്‍ അമിത് കുമാർ എന്ന 30കാരനും പരിക്കേറ്റിട്ടുണ്ട്. 44കാരനായ അക്രമി ഒരു ഓട്ടോറിക്ഷയില്‍ കയറി ഇരുന്ന ശേഷം ഓട്ടോ ഡ്രൈവർക്ക് നേരെയും വെടിവയ്ക്കാൻ ശ്രമിച്ചു. ഓട്ടോ ഡ്രൈവർ കൃത്യസമയത്ത് പുറത്തിറങ്ങിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് 7.65 എംഎം പിസ്റ്റളും തിരകളും കാലിയായ…

    Read More »
  • Kerala

    രാജീവ് വധക്കേസ് പുനഃരന്വേഷിക്കണമെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും മേജര്‍ രവി

    പത്തനംതിട്ട: രാജീവ് വധക്കേസ് പുനഃരന്വേഷിക്കണമെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും മേജര്‍ രവി. ശിവരശൻ ഉൾപ്പെടെയുള്ള പ്രതികളെ ജീവനോടെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു പ്രതികളെ ജീവനോടെ പിടികൂടാനുള്ള അനുമതി തങ്ങള്‍ക്ക് ലഭിച്ചില്ല. ശിവരശന്‍ ആത്മഹത്യ ചെയ്യുന്നത് വരെ പിടികൂടാന്‍ അനുമതി കിട്ടിയില്ല, മറിച്ച്‌ കാത്തിരിക്കൂ എന്നായിരുന്നു കിട്ടിയ നിര്‍ദ്ദേശം. ശിവരശനെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ രാജിവ് വധക്കേസിലെ ചുരുള്‍ അഴിയുമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു. ജയിലില്‍ കിടന്നിരുന്ന പ്രതികളെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എന്തിനാണ് പോയത്? സ്വന്തം അച്ഛനെ കൊന്ന കുറ്റവാളികളെ കാണാന്‍ മക്കള്‍ ജയിലില്‍ പോകാറുണ്ടോ?  മേജര്‍ രവി ചോദിച്ചു.പുല്‍വാമാ ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി രാജിവ് വധക്കേസിലെ തന്റെ സംശയങ്ങള്‍ക്ക് മറുപടി പറയണമെന്നും മേജര്‍ രവി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മോദി നാല്‍പ്പത് പട്ടാളക്കാരെ ബലികൊടുത്തുമെന്നാണ് എംപി ആരോപിച്ചത്.ഇന്ദിരാ വധവും രാജീവ് വധവും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബാണ് നടന്നത്. ഇതും…

    Read More »
  • Kerala

    ബെംഗളൂരു-കോയമ്ബത്തൂർ  ഡബിള്‍ ഡെക്കർ ട്രെയിൻ പാലക്കാട്ടേക്കു നീട്ടും

    പാലക്കാട്: ബെംഗളൂരു-കോയമ്ബത്തൂർ ഉദയ് ഡബിള്‍ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുമെന്ന് സൂചന .ഇതിന്റെ മുന്നോടിയായി കോയമ്പത്തൂർ – പാലക്കാട് – പൊള്ളാച്ചി റൂട്ടില്‍ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയമെന്നാണ് സൂചന.ബുധനാഴ്ചകളില്‍ ഉദയ് എക്‌സ്പ്രസിന് സര്‍വീസ് ഇല്ലാത്തതിനാലാണ് പരീക്ഷണയോട്ടം ഈ ദിവസം തന്നെ നടത്താൻ തീരുമാനിച്ചത്. ദക്ഷിണറെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തിയത്. വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണു ലക്ഷ്യം. രാവിലെ എട്ടിനു കോയമ്ബത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിൻ 11.05നു പാലക്കാട് ജംക്ഷൻ റെയില്‍വേ സ്റ്റേഷനിലെത്തി. 11.25നു പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിൻ 11.50നു പാലക്കാട് ജംക്ഷനില്‍ മടങ്ങിയെത്തി. ഇവിടെ നിന്നു 12നു പുറപ്പെട്ടു 2.30നു കോയമ്ബത്തൂരിലെത്തി. ജൂലൈയോടെ ട്രെയിൻ പാലക്കാട് – ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കുമെന്നാണ് സൂചന.അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ…

    Read More »
  • Health

    ഇ- സിഗരറ്റ് അപകടകാരി: അർബുദം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങി ശ്വാസകോശ രോഗത്തിനു വരെ കാരണമാകുന്നു

          പുകവലി അവസാനിപ്പിച്ച് ഇ- സിഗരറ്റിൽ അഭയം തേടുകയാണ് ഇന്ന് യുവതലമുറ. അമിതമായ പുകവലി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വരെ കാരണമാകും. അത് സാധാരണ സിഗരറ്റ് ആയാലും ഇ – സിഗരറ്റ് ആയാലും പുകവലി ഹാനികരം തന്നെ. ഇ – സിഗരറ്റുകള്‍ സാധാരണ സിഗരറ്റിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി എത്തിയതാണ്. പക്ഷേ ലോകാരോഗ്യ സംഘടനയും ഇ- സിഗരറ്റ് അപകടമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തിന് നിരന്തര പ്രശ്നങ്ങൾ ഉണ്ടാക്കാനും നിത്യ രോഗിയാക്കി മാറ്റാനും ഇ- സിഗരറ്റിൽ അടങ്ങിയിട്ടുള്ള അപകടകരമായ ഘടകങ്ങൾ കരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇ- സിഗരറ്റിന്റെ രൂപം കാഴ്ചയിൽ പേന പോലെയാണ്. സാധാരണ സിഗരറ്റ് പോലെ ഇതിൽ പുകയിലയുടെ സാന്നിധ്യം ഇല്ല. പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇ-സിഗരറ്റുകൾ സാധാരണ സിഗരറ്റിനെക്കാൾ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ വ്യാപകമാണ്. എന്നാൽ, ഇവ പുകയില സിഗരറ്റിനെ പോലെ തന്നെ അപകടകാരികളാണെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ്…

    Read More »
  • Crime

    പെട്രോള്‍ പമ്പില്‍ ഗൂഗിള്‍ പേ പ്രവര്‍ത്തനരഹിതം; അക്രമം അഴിച്ചുവിട്ട് യുവാക്കള്‍

    കോട്ടയം: പെട്രോള്‍ പമ്പിലെ ഗൂഗിള്‍ പേ പ്രവര്‍ത്തനരഹിതമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി ബൈക്കിലെത്തിയ രണ്ടംഗസംഘം പമ്പ് ജീവനക്കാരനെയും വഴിയില്‍ നിന്ന മറ്റൊരാളെയും ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം കല്ലോലിക്കല്‍ ഫ്യൂവല്‍സിലെ ജീവനക്കാരന്‍ ലൂക്കോസ് (അപ്പച്ചന്‍-65), പ്രദേശവാസിയായ തലയോലപ്പറമ്പ് ഉമ്മാംകുന്ന് വള്ളിക്കുന്ന് കാലായില്‍ വി.പി.ഷാ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് വടകര സ്വദേശികളായ അജയ് സജി (24), ആഷിക് കെ.ബാബു (24) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ലൂക്കോസിനെ തള്ളി നിലത്തിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ലൂക്കോസിനെ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് എത്തിക്കുന്നതിനിടെ വീണ്ടും ബൈക്കിലെത്തിയ സംഘം തലയോലപ്പറമ്പ് മിനിസിവില്‍ സ്റ്റേഷന് സമീപം വാഹനം തടഞ്ഞു. ഇതുകണ്ട് ഓടിയെത്തിയ ഷായെ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഷായുടെ പുറത്തും നെഞ്ചിലുമായി 11 തുന്നലുണ്ട്. ഇയാള്‍ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലൂക്കോസിനെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.…

    Read More »
  • Kerala

    സുഗന്ധഗിരി വനഭൂമിയിലെ മരംകൊള്ള; കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

    കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ സസ്പെന്‍ഡ് ചെയ്തു. ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് (എപിസിസിഎഫ്) പ്രമോദ് ജി കൃഷ്ണന്റെ ഉത്തരവ്. ഡിഎഫ്ഒ ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടെ 18 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പ്രതികളില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍ ആര്‍ ജോണ്‍സണ്‍ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങള്‍ കരാറുകാരന് കാണിച്ചുകൊടുത്തത് പോലും വനംവകുപ്പ് ജീവനക്കാരാണെന്നും…

    Read More »
  • Kerala

    ‘ചിത്രശലഭം’ പദ്ധതിയിലൂടെ സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക എ. കെ

    സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി ശാരിക എ. കെ. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽ ചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ സ്ഥാപകനായ എഴുത്തുകാരനും, മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ജോബിൻ എസ് കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ്‌ ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കഴിഞ്ഞ വർഷം വീൽ ചെയറിൽ നിന്നും സിവിൽ സർവീസ് ലഭിച്ച ഷെറിൻ ഷഹാനയും അബ്സൊല്യൂട്ട് അക്കാദമിയുടെ ‘ചിത്ര ശലഭം’ പദ്ധതിയുടെ ഭാഗമായിരുന്നു. ശാരികക്ക് ഇടത് കയ്യുടെ മൂന്ന് വിരലുകൾ മാത്രമേ ചലിപ്പിക്കാൻ കഴിയുകയുള്ളു. ഈ പരിമിതികളെയൊക്കെ അതിജീച്ചാണ് ശാരിക ഇപ്പോൾ സിവിൽ സർവീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്. കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ്.പ്ലസ് ടു വിദ്യാർത്ഥിനിയായ ദേവിക സഹോദരിയാണ്.…

    Read More »
  • Kerala

    ശശിധരന്‍ കര്‍ത്തയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; വീട്ടില്‍നിന്നു രേഖകള്‍ കസ്റ്റഡിയിലെടുത്തെന്ന് ഇ.ഡി

    കൊച്ചി: മാസപ്പടി കേസില്‍ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടില്‍ നിന്ന് രേഖകള്‍ കസ്റ്റഡിയിലെടുത്തെന്ന് ഇ.ഡി. ആലുവയിലെ വീട്ടില്‍ നടന്ന ചോദ്യംചെയ്യലിന് പിന്നാലെയാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് കര്‍ത്തയെ ചോദ്യം ചെയ്തത്. പലതവണ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടിട്ടും കര്‍ത്ത ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി കര്‍ത്തയെ വീട്ടില്‍ പോയി ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് ഇ.ഡി പറഞ്ഞു. നേരത്തെ പ്രധാനപ്പെട്ട മൂന്ന് രേഖകള്‍ ഹാജരാക്കാനായി സി.എം.ആര്‍.എലിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറും എക്സാലോജിക്കുമായി നടത്തിയ പണമിടപാട് രേഖകളും ഒപ്പം എന്ത് തരം സേവനങ്ങളാണ് എക്സാലോജിക്ക് നല്‍കിയതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ രേഖകള്‍ അതീവരഹസ്യമാണെന്നും എത്തിച്ചുതരാന്‍ സാധ്യമല്ല എന്ന നിലപാടായിരുന്നു സി.എം.ആര്‍.എല്‍ സ്വീകരിച്ചിരുന്നത്. ഈ…

    Read More »
Back to top button
error: