KeralaNEWS

കൂത്താട്ടുകുളത്ത് സ്വകാര്യബസ് ഇടിച്ച്‌ വീട്ടമ്മ മരിച്ചു

കോട്ടയം: കൂത്താട്ടുകുളത്ത് സ്വകാര്യബസ് ഇടിച്ച്‌ വീട്ടമ്മ മരിച്ചു. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കല്‍ അംബിക സജിയാണ് (53) മരിച്ചത്.

ഉച്ചയ്ക്ക് ഒന്നോടെ കൂത്താട്ടുകുളം – ഇടയാർ റോഡില്‍ ചെള്ളയ്ക്കപ്പടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

സ്വകാര്യ ബസില്‍നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്‍റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു അംബിക. ഈസമയം പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതോടെ അവർ വാഹനത്തിനടിയില്‍ പെടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: