Month: April 2024

  • India

    ഇവിഎമ്മിൽ കൃത്രിമം ഇല്ലെങ്കില്‍ കഷ്ടിച്ച്‌ 180 സീറ്റ് മാത്രമേ ബിജെപിക്ക് ലഭിക്കൂ: പ്രിയങ്ക ഗാന്ധി 

    ലക്നൗ: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നില്ലെങ്കില്‍ 180 സീറ്റുകളില്‍ കൂടുതല്‍ ബിജെപി നേടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ സഹറാൻപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. “എന്ത് കണക്കുക്കൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി 400 സീറ്റുകള്‍ നേടുമെന്ന് പറയുന്നത്. അവരെന്താ ജ്യോതിഷികളാണോ? എന്തോ കൃത്രിമം ചെയ്തുവച്ചിരിക്കുന്നത് കൊണ്ടാണ് 400 സീറ്റുകള്‍ നേടുമെന്ന് അവർ ഉറപ്പിച്ചുപറയുന്നത്. ഇന്ന് നമ്മുടെ രാജ്യത്ത് യാതൊരു കൃത്രിമത്വവും കാണിക്കാതെ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് 180ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച്‌ പറയാൻ സാധിക്കും”- പ്രിയങ്ക പറഞ്ഞു. അതേസമയം ബിജെപി 150ല്‍ താഴെ സീറ്റുകള്‍ നേടുമെന്നാണ് രാഹുലിന്റെ പ്രവചനം. “ഇരുപത് ദിവസം മുൻപ് വരെ 180 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കണക്കുക്കൂട്ടലുകള്‍ വച്ച്‌ അത് 150 കടക്കാൻ സാധ്യതയില്ല.” യുപിയിലുള്‍പ്പടെ ഇൻഡി മുന്നണിയുടെ സഖ്യം ശക്തമാണെന്നും കോണ്‍ഗ്രസ് മികച്ച പ്രകടനം തെരഞ്ഞെടുപ്പില്‍ കാഴ്ചവയ്‌ക്കുമെന്നും രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

    Read More »
  • Kerala

    സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താൻ ബിജെപിക്കൊപ്പം ചേർന്നവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ: മുഖ്യമന്ത്രി പിണറായി വിജയന്‍

    പാലക്കാട്: കേരളത്തിലെ മുഴുവൻ യുഡിഎഫ് എംപിമാരും ബിജെപിക്കൊപ്പമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.അവരുടെ പ്രവര്‍ത്തനം കൊണ്ട് ഇക്കാര്യം തെളിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്റെ പട്ടാമ്ബി മണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റി യോഗം മേലേ പട്ടാമ്ബിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഒരക്ഷരം പാര്‍ലമെന്റില്‍ ഉരിയാടാന്‍ എംപിമാര്‍ തയാറായില്ല. കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നിച്ചുപോയി കേന്ദ്ര ധനമന്ത്രിയെ കാണാമെന്ന് എംപിമാര്‍ സമ്മതിച്ചു. അതിനായി സംസ്ഥാന സർക്കാർ നിവേദനവും തയാറാക്കി. എന്നാല്‍ ആ നിവേദനത്തിന്റെ തുടക്കത്തില്‍ കേരള സർക്കാറിന്റെ കെടുകാര്യസ്ഥത മൂലമാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് എഴുതിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഇവരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനം ഏറ്റവും കടുത്ത പ്രതിസന്ധിയിലായിരുന്ന പ്രളയകാലത്ത് ലഭിക്കുമായിരുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായം പോലും തടസപ്പെടുത്തിയത് കേന്ദ്ര സർക്കാരാണ്. ആ സർക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോള്‍…

    Read More »
  • Kerala

    തിരുവനന്തപുരത്തു രാജീവ് ചന്ദ്രശേഖർ ജയിച്ചാല്‍ 50 ലക്ഷം കോടിയുടെ കേന്ദ്ര ബജറ്റില്‍നിന്ന് കേരളത്തിന് 5,000 കോടി :കണ്ണന്താനം 

    തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന 50 ലക്ഷം കോടിയുടെ ബജറ്റില്‍ കേരളത്തിന്‍റെ തീരമേഖലയ്ക്കുള്ള സമഗ്ര പുരോഗതിയ്ക്ക് 5,000- 10,000 കോടി രൂപ കൊടുക്കാൻ ഒരു പാടുമില്ലെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. തിരുവനന്തപുരത്തു മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ജയിച്ചാല്‍ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയും വിവിധ മന്ത്രാലയങ്ങളുടെ പിറകേ നടന്നും ഇതൊക്കെ നേടിയെടുക്കാനാകും. എന്നാല്‍, ഇപ്പോഴത്തെ എംപിയും സംസ്ഥാന സർക്കാരും ഇതൊന്നും ചെയ്യുന്നില്ല. ഓരോ പദ്ധതിയുടെയും പിറകേ നടന്നാല്‍ മാത്രമേ കൊണ്ടുവന്നു നടപ്പാക്കി പൂർത്തീകരിക്കാനാകൂ. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനുള്ള ബ്ലുപ്രിന്‍റ് രാജീവ് ചന്ദ്രശേഖർ തയാറാക്കിയിട്ടുണ്ട്.ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത് – കണ്ണന്താനം പറഞ്ഞു.

    Read More »
  • Kerala

    എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയില്‍

    മലപ്പുറം: യുവതിയും സുഹൃത്തും എം.ഡി.എം.എയുമായി പിടിയില്‍. മലപ്പുറം കേന്ദ്രീകരിച്ച്‌ ലഹരിമരുന്ന് വില്‍പന നടത്തിവന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്. ഊരകം നെല്ലിപറമ്ബ് സ്വദേശിനി തഫ്സീന (33), ഇവരുടെ സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിർ(36) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 31 ഗ്രാം എം.ഡി.എം.എ പിടികൂടി.ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത് . യാത്ര ചെയ്യുന്ന സമയം പരിശോധനകള്‍ ഒഴിവാക്കാൻ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

    Read More »
  • Kerala

    ലോട്ടറിയെടുത്തത് ഒരേ കടയില്‍നിന്ന്;രണ്ടുവര്‍ഷത്തിനിടെ രണ്ട് ഒന്നാംസമ്മാനങ്ങൾ

    കോട്ടയം: രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി  വാഴൂർ ചെങ്കല്‍ മുത്തിയാപാറയില്‍ തോമസ് ജോസഫ്. ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി 92-നറുക്കെടുപ്പില്‍ എഫ്.ഡബ്ല്യു 239020 നമ്ബർ ടിക്കറ്റിലൂടെയാണ് ഒരു കോടി രൂപയുടെ സമ്മാനം നേടിയത്.മുൻപ് 2022 ഓഗസ്റ്റില്‍ കാരുണ്യ ലോട്ടറി നറുക്കെടുപ്പില്‍ 80 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം നേടിയതും തോമസാണ്. രണ്ടു ടിക്കറ്റും ഒരേ കടയില്‍ നിന്നാണ് എടുത്തതും. പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. രണ്ടുവട്ടവും ഭാഗ്യമെത്തിച്ചത് കണ്ണൂർ ജില്ലയിലെ ടിക്കറ്റിലൂടെയാണ്. കണ്ണൂരിലെ സഹോദരസ്ഥാപനത്തില്‍നിന്ന് കൊണ്ടുവന്ന് വിറ്റതാണ് ഈ ടിക്കറ്റുകള്‍. ഇത്തവണ ഫോണ്‍ ചെയ്ത് പറഞ്ഞ് കടയില്‍ എടുത്തുവെച്ച ടിക്കറ്റിനാണ് സമ്മാനം. ഫലം വന്നതിന് ശേഷം കടയിലെത്തി തോമസ് ജോസഫ് സമ്മാനാർഹമായ ടിക്കറ്റ് കൈപ്പറ്റി. മുൻപ് ഗള്‍ഫില്‍ ജോലിയായിരുന്ന തോമസ് ഇപ്പോള്‍ നാട്ടില്‍ കൃഷിയുമായി കഴിയുകയാണ്. ടിക്കറ്റ് വ്യാഴാഴ്ച ബാങ്കില്‍ ഏല്‍പ്പിക്കുമെന്ന് തോമസ് പറഞ്ഞു.

    Read More »
  • Kerala

    കേരളം എങ്ങനെ ബിജെപ്പിക്ക് വെറുക്കപ്പെട്ട നാടായി ?

    ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടങ്ങളുമായി മുന്നിട്ടു നിൽക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്.അതാകട്ടെ കഴിഞ്ഞ പത്തു വർഷമായി കേന്ദ്ര സർക്കാരിന്റെ കടുത്ത നീതി നിഷേധങ്ങൾക്കും അവഗണനയ്ക്കുമിടയിലും. ലോകത്തുതന്നെ കേരളത്തിന്റെ പേര് ചർച്ച ചെയ്യപ്പെടുന്ന ഒരു കാലമാണിത്.കൊറോണക്കാലത്ത് ഇതു നാം പലവുരു കണ്ടതുമാണ്. എന്നിരിക്കെയും എങ്ങനെയാണ് കേന്ദ്രം ഭരിക്കുന്ന  ബിജെപ്പിക്ക് കേരളം വെറുക്കപ്പെട്ട നാടായത്? പ്രത്യേകിച്ച്  രാജ്യത്തിന്റെ പുരോഗതിക്ക് കേരളം ഇത്രകണ്ട് സംഭാവനകൾ നൽകുമ്പോൾ? ഇതിന് മറ്റുകാരണങ്ങൾ ഒന്നുമില്ല.ബിജെപ്പിക്ക് കേരളം അന്നുമിന്നുമൊരു ബാലികേറാമലയാണ്.പശുവിന്റെ പാൽ ഒഴുക്കിക്കളഞ്ഞ് ചാണകം തിന്നാൻ മാത്രം ഗതികെട്ടവരല്ല മലയാളികൾ.രാമായണത്തേക്കാളും മഹാഭാരതത്തെക്കാളും ശ്രേഷ്ഠമെന്ന് ബിജെപി കരുതുന്ന  മനുസ്മൃതി പറയുന്നതു തന്നെ ഇസ്ലാമും ക്രിസ്ത്യാനിയും കമ്മ്യൂണിസ്റ്റുകാരാണ് രാജ്യത്തിന്റെ ശത്രുക്കൾ എന്നാണ്.ഇത് മൂന്നുമാണ് അന്നുമിന്നും കേരളത്തിന്റെ നട്ടെല്ലും,  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വേറിട്ടതാക്കുന്നതും.രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരാണിത് പറയുന്നതെന്ന് ഓർക്കണം. ബ്രിട്ടീഷുകാർക്കെതിരെയല്ല, കമ്മ്യൂണിസ്റ്റിനും ക്രിസ്ത്യനും മുസ്ലിങ്ങൾക്കുമെതിരെയാണ് നാം യുദ്ധം നയിക്കേണ്ടതെന്നു പറഞ്ഞ സവർക്കർ ഇന്ന് വീർ സവർക്കരായി.ഗാന്ധിജിയെ…

    Read More »
  • Kerala

    പത്തനംതിട്ടയിൽ ആന്റണിമാർ തമ്മിൽ മത്സരം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് സൂചന 

    പത്തനംതിട്ട: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ പത്തനംതിട്ടയിൽ കോൺഗ്രസിന്റെ ആന്റോ ആന്റണിയും ബിജെപിയുടെ അനിൽ ആന്റണിയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. സിപിഐഎം സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സൂചന.ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ തോമസ് ഐസക്ക് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും റാന്നി ഉൾപ്പടെയുള്ള കിഴക്കൻ മേഖലകളിലെ സ്ഥിതി ഇതല്ല. തോമസ് ഐസക്കിന്റെ പോസ്റ്ററുകളോ കട്ടൗട്ടുകളോ കാണണമെങ്കിൽ കിലോമീറ്ററുകൾ തന്നെ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. ഇരുപത്തഞ്ച് വർഷക്കാലം റാന്നി എംഎൽഎ ആയിരുന്ന സിപിഐഎമ്മിന്റെ രാജു ഏബ്രഹാമിന് സീറ്റ് നൽകാത്തതെന്നാണ് അണികളുടെ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. കോൺഗ്രസ് മണ്ഡലമായ റാന്നി പിടിച്ചെടുത്തു തുടർച്ചയായ അഞ്ചു തവണയാണ് രാജു ഏബ്രഹാം റാന്നിയുടെ എംഎൽഎയായി തുടർന്നത്.എന്നാൽ കഴിഞ്ഞ തവണ മണ്ഡലം കേരള കോൺഗ്രസ് എമ്മിന് കൈമാറി.നിലവിൽ കേരള കോൺഗ്രസ് എമ്മിന്റെ അഡ്വ പ്രമോദ് നാരായനാണ് ഇവിടുത്തെ എംഎൽഎ.അന്ന് സിപിഐഎം നേതൃത്വം രാജു ഏബ്രഹാമിനോട് പറഞ്ഞത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്നായിരുന്നു.എന്നാൽ സീറ്റ് നൽകിയത്…

    Read More »
  • Kerala

    8-ാം ക്‌ളാസ് വിദ്യാ‍ർഥിനി വീടിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു, ഒപ്പമുണ്ടായിരുന്ന 4 വയസ്സുകാരി പരിക്കുകളോടെ ആശുപത്രിയിൽ

         മട്ടാഞ്ചേരിയിൽ വീടിന്റെ മൂന്നാം നിലയിലെ ടെറസിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു.  ​ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വീടിന്റെ മൂന്നാമത്തെ നിലയിൽ ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. ചെറിയ കുട്ടി പെട്ടെന്ന് ഓടിവന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്. ഫോർട്ട്‌കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്‌കൂളിൽ എട്ടാംക്‌ളാസ് വിദ്യാർത്ഥിനിയാണ് നിഖിത.

    Read More »
  • Kerala

    വയനാട്ടിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം: സഹയാത്രികയ്ക്ക് ഗുരുതര പരിക്ക്

      കൽപ്പറ്റ: പിണങ്ങോട്- പൊഴുതന റോഡിലെ പന്നിയാറിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ്  മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. സഹയാത്രികയ്ക്ക്  ഗുരുതരമായി പരിക്കേറ്റു. മലപ്പുറം മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌ക്കിയ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥിനിയാണ് തസ്‌ക്കിയ. മൃതദേഹം കൽപ്പറ്റ ഫാത്തിമമാതാ ആശുപത്രിയിൽ. സഹായത്രികയായ അജ്മിയയെ കോഴിക്കോടേക്ക് കൊണ്ടുപോയി. അജ്മിയയുടെ പരിക്ക് ഗുരുതരണമാണ്.

    Read More »
  • Kerala

    ഗൾഫ് നാടുകളിലെ ചൂട് കേരളത്തിലും ഇവിടുത്തെ മഴ അവിടെയും !

    അബുദാബി: കാലാവസ്ഥാ വ്യതിയാനങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ കാഴ്ചകളാണ് സമീപകാല സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഗൾഫ് നാടുകളിലെ ചൂട് കേരളത്തിലും ഇവിടുത്തെ മഴ അവിടെയും എന്നതാണ് ഇന്നത്തെ സ്ഥിതി.മധ്യ-പൂർവദേശത്തെ പല മണലാരണ്യങ്ങളും ഇന്ന് പച്ചപ്പരവതാനി വിരിച്ച സ്ഥലങ്ങളായി മാറിയിട്ടുമുണ്ട്. ഇപ്പോഴത്തെ സ്ഥിതിയും വിത്യസ്തമല്ല.കേരളം പതിവില്ലാത്ത വിധം കൊടുംചൂടിൽ ഉരുകിയൊലിക്കുമ്പോൾ അറേബ്യയിലെ പല സ്ഥലങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. യുഎഇയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.രാജ്യത്തിനകത്തേക്കും പുറത്തേക്കുള്ള 500 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.ഇന്ന് മാത്രം ദുബായില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 15 വിമാന സർവീസുകളും ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള 13 വിമാനങ്ങളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളടക്കമാണ് റദ്ദാക്കിയത്. എമിററ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ,എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഇന്നും ശക്തമായ മഴയും കൊടുങ്കാറ്റും വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം ഒമാനിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 20 കടന്നു.സമീപ…

    Read More »
Back to top button
error: