KeralaNEWS

”ഇ.പി-ജാവഡേക്കര്‍ ചര്‍ച്ചയില്‍ ശോഭ പങ്കാളിയല്ല; വലിഞ്ഞുകയറി വന്ന് പരാജയപ്പെട്ടു”

തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനും ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പങ്കില്ലെന്ന് ടി.ജി നന്ദകുമാര്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആക്കുളം ഫ്ളാറ്റിലുള്ള ജാവഡേക്കറുമായുള്ള കണ്ടുമുട്ടലിലും ശോഭാ സുരേന്ദ്രന്‍ ഇല്ലായിരിന്നുവെന്ന് ടി.ജി നന്ദകുമാര്‍ പറഞ്ഞു. ശോഭാ സുരേന്ദ്രനും ഇ.പി ജയരാജനും താനുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും ടി.ജി. നന്ദകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

ഡല്‍ഹിയിലും വെണ്ണലയിലെ തന്റെ വീട്ടിലും ഇ.പി ജയരാജന്‍ ശോഭയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ശോഭാ സുരേന്ദ്രന്‍ വലിഞ്ഞു കയറി ആളാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. പ്രകാശ് ജാവഡേക്കറും താനും ഇ.പി. യെ ഫ്ളാറ്റില്‍ പോയി കണ്ടു. ആക്കുളത്തെ ഫ്ളാറ്റില്‍ വെച്ച് ഇ.പി ജയരാജനെ കണ്ടപ്പോള്‍ രാഷ്ട്രീയം ചര്‍ച്ചയായില്ല.

Signature-ad

തൃശ്ശൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് ജാഥക്കു ശേഷം ഇ.പി ജയരാജന്‍ രാമനിലയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ കെ.രാധാകൃഷണനും എം.വി ഗോവിന്ദനും രാമനിലയത്തിലുണ്ടായിരുന്നു. അന്ന് പ്രകാശ് ജാവഡേക്കര്‍ ജയരാജനെ കാണാനായെത്തി. ജാവഡേക്കര്‍ ഇ.പി.യെ കാണാനെത്തുന്ന വിവരം നേരത്തെ അറിഞ്ഞ ശോഭാ സുരേന്ദ്രന്‍ രാമനിലയത്തിലെത്തി. അവര്‍ വലിഞ്ഞുകയറി ആളാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടുവെന്നല്ലാതെ ഈ കണ്ടുമുട്ടലില്‍ ശോഭക്ക് പങ്കില്ലെന്നും ടി.ജി നന്ദകുമാര്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരിച്ചപ്പോഴാണ് അവരെ നേരിട്ട് കണ്ടെതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തന്നെപ്പോലെയുള്ളൊരാള്‍ക്ക് ശോഭാ സുരേന്ദ്രനെ പോയികണ്ടു സംസാരിക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. രണ്ടുവര്‍ഷമായി ഡല്‍ഹിയില്‍ പോയിട്ടെന്നും ലളിത് ഹോട്ടലില്‍ ഇതുവരെ പോയിട്ടില്ലെന്നും ഇ.പി. വിശദീരിച്ചിരുന്നു.

 

Back to top button
error: