KeralaNEWS

മേയര്‍-എം.എല്‍.എ ദമ്പതികളുമായി വാക്‌പോര്, കെഎസ്ആര്‍ടിസി ഡ്രൈവരെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവര്‍ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഡിടിഒയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പൊലീസ് റിപ്പോര്‍ട്ടും കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കുന്നതു വരെ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു.

മേയര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടുറോഡിലെ വാക്കേറ്റത്തില്‍ കലാശിച്ചത്. പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസിനു കുറുകെ നിര്‍ത്തി. സൈഡ് നല്‍കാത്തതിനെ മേയര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തു. ഇത് വലിയ തര്‍ക്കമായി. മേയറിനൊപ്പം ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ഉണ്ടായിരുന്നു.

ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് മേയര്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

 

Back to top button
error: